Wednesday, April 29News That Matters
Shadow

പാമ്പ് കടിച്ച ആനപ്പടി സ്വദേശി പാമ്പിനെയും കൂട്ടി ആശുപത്രിയിലെത്തി

തിരൂർ: സംസ്ഥാനത്ത് പാമ്പുകടി ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ, കടിയേറ്റാലുടൻ പരിഭ്രാന്തരാകാതെ ജാഗ്രതയോടെ പ്രവർത്തിച്ച ആനപ്പടി സ്വദേശി നാസിം ശ്രദ്ധേയനായി. ഇന്ന് വൈകിട്ടോടെയാണ് നാസിമിന് പാമ്പ് കടിയേറ്റത്. ഇടതുകാലിലെ വിരലുകൾക്കിടയിലാണ് ഇദ്ദേഹത്തിന് കടിയേറ്റത്. ഭയപ്പെട്ടെങ്കിലും കടിച്ചത് വിഷപ്പാമ്പാണോ എന്ന് ഉറപ്പുവരുത്താനായി നാസിം ഉടൻ തന്നെ പാമ്പിനെ പിടികൂടി കുപ്പിയിലാക്കി. തുടർന്ന് പാമ്പിനെയുമായി നേരെ തിരൂർ ജില്ലാ ആശുപത്രിയിലെത്തുകയായിരുന്നു. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ നാസിമിനെ കടിച്ചത് വിഷമില്ലാത്ത നീർക്കോലിയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്. ആശുപത്രിയിൽ നിന്ന് പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇദ്ദേഹം വീട്ടിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL