Thursday, October 29News That Matters
Shadow

MALAPPURAM

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൈത്താങ്ങായി CBIC: 850 കുട്ടികള്‍ക്ക് സമഗ്ര തെറാപ്പി സേവനങ്ങള്‍ നല്‍കി

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൈത്താങ്ങായി CBIC: 850 കുട്ടികള്‍ക്ക് സമഗ്ര തെറാപ്പി സേവനങ്ങള്‍ നല്‍കി

MALAPPURAM
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സമഗ്രവും സംയോജിതവുമായ പരിചരണവും പുനരധിവാസ സേവനങ്ങളും ലഭ്യമാക്കുന്നതിനായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കമ്യൂണിറ്റി ബേസ്ഡ് ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (സി.ബി.ഐ.സി) ശ്രദ്ധേയമാകുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സെന്ററിലൂടെ എണ്ണൂറിലധികം കുട്ടികള്‍ക്കാണ് സൗജന്യമായി തെറാപ്പി സേവനങ്ങള്‍ നല്‍കിയത്. എടപ്പാള്‍, തവനൂര്‍, വട്ടംകുളം, കാലടി എന്നീ ഗ്രാമപഞ്ചായത്തുകള്‍, ആരോഗ്യവകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവരുടെ സഹകരണത്തോടെ എടപ്പാള്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് സി.ബി.ഐ.സി പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി 60 ലക്ഷത്തോളം രൂപയാണ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഈ പദ്ധതിക്കായി വകയിരുത്തിയത്. പ്രധാനമായും 12 വയസ്സുവരെയുള്ള ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ കേന്ദ്രീകരിച്ചാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഓ...
കുറുവ പടശേഖര സമിതിയുടെ നടിൽ മഹോത്സവം സംഘടിപ്പിച്ചു

കുറുവ പടശേഖര സമിതിയുടെ നടിൽ മഹോത്സവം സംഘടിപ്പിച്ചു

MALAPPURAM
കുറുവ പടശേഖര സമിതിയുടെ കീഴിൽ പഴമ്മള്ളൂർ കട്ടുപ്പാറയിൽ സംഘടിപ്പിച്ച 'നടിൽ മഹോത്സവം' മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈറിയ ഉദ്ഘാടനം ചെയ്തു. കുറുവ പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.​ബ്ലോക്ക്-പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് കൃഷി ഡയറക്ടർ ടി. ഷുഹൈബ്, കുറുവ കൃഷി ഓഫീസർ ദീപശിഖ, കൃഷി അസിസ്റ്റന്റ് റസാന, കർഷക സംഘം മങ്കട ഏരിയ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ വാസുദേവൻ മൂത്തേടത്ത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.​പരിപാടിയുടെ ഭാഗമായി മികച്ച കർഷകരെയും തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു. കോലക്കണ്ണി അബൂബക്കർ ഹാജി മെമ്മോറിയൽ അവാർഡ് ഉമ്മർ പാലത്തിങ്ങലിനും, യുവ കർഷകനുള്ള അവാർഡ് ഷംസുദ്ധീൻ അരിക്കത്തിനും സമ്മാനിച്ചു. കൂടാതെ മാതൃകാപരമായ നെൽകൃഷി നടത്തിയ അബ്ദുറഹിമാൻ പഴേടത്ത്, ഷംസുദ്ധീൻ, ബാബുരാജൻ, മുഹമ്മദ് എന്നിവരെയും 12 കർഷക തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു...
സഹകരണ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കണം; ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് സി.ഇ.ഒ (CEO)

സഹകരണ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കണം; ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന് സി.ഇ.ഒ (CEO)

MALAPPURAM
മലപ്പുറം: സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അർഹമായ ക്ഷാമബത്ത (DA) ഉടൻ അനുവദിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) ജില്ലാ നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാർക്ക് പ്രഖ്യാപിച്ച രണ്ട് ശതമാനം അധിക ക്ഷാമബത്തയ്ക്ക് ആനുപാതികമായി സഹകരണ ജീവനക്കാർക്കും ആനുകൂല്യം ലഭ്യമാക്കണം. സഹകരണ മേഖലയിലെ ശമ്പള പരിഷ്കരണം അടിയന്തരമായി നടപ്പിലാക്കുക, കുടിശ്ശികയായി കിടക്കുന്ന സാമൂഹ്യക്ഷേമ പെൻഷൻ വിതരണ ഇൻസെന്റീവ് ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. സംഘടനയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ വൻ വിജയമാക്കാനും യോഗത്തിൽ തീരുമാനമായി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സി.ഇ.ഒ സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുള്ളയ്ക്ക് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ് കൈമാറി. സി.ഇ.ഒ ജില്ലാ പ്രസിഡന്റ് അനീസ് കൂരിയാടൻ യോഗത...
തേഞ്ഞിപ്പലം ജമലുല്ലൈലി ഉറൂസ്: ‘മലബാർ, ഫിഖ്ഹ്: വൈജ്ഞാനിക മുദ്രകൾ’ അക്കാദമിക് സെമിനാർ സംഘടിപ്പിച്ചു

തേഞ്ഞിപ്പലം ജമലുല്ലൈലി ഉറൂസ്: ‘മലബാർ, ഫിഖ്ഹ്: വൈജ്ഞാനിക മുദ്രകൾ’ അക്കാദമിക് സെമിനാർ സംഘടിപ്പിച്ചു

MALAPPURAM
തേഞ്ഞിപ്പലം: ജമലുല്ലൈലി ഉറൂസിന്റെ ഭാഗമായി ‘മലബാർ, ഫിഖ്ഹ്: വൈജ്ഞാനിക മുദ്രകൾ’ എന്ന വിഷയത്തിൽ അക്കാദമിക് സെമിനാർ സംഘടിപ്പിച്ചു. അബ്ദു റഷീദ് സഖാഫി പത്തപ്പിരിയം ഉദ്ഘാടനം നിർവഹിച്ചു. ആസഫ് നൂറാനി വരപ്പാറ അധ്യക്ഷതയിൽ നടന്ന സെമിനാറിന് ഫൈസൽ അഹ്സനി പ്രാർഥന നിർവഹിച്ചു . അഹ്മദ് അബ്ദുല്ല അഹ്സനി ചെങ്ങാനി കീ നോട്ട് അവതരിപ്പിച്ചു. സെമിനാറിൽ കേരളീയ ഫിഖ്ഹി പാരമ്പര്യം, ഫത്ഹുൽ മുഈന്റെ വൈജ്ഞാനിക സംഭാവനകൾ, കേരളീയ ജീവിതത്തിലെ ഫിഖ്ഹ് വിശകലനം തുടങ്ങിയ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അബ്ദുൽ ഖാദർ അലവി നൂറാനി ചെറുകുളം ‘കേരളീയ ജീവിതവും ഫത്ഹുൽ മുഈനും: മസ്അലകളുടെ ഫിഖ്ഹ് വിശകലനം’ എന്ന വിഷയത്തിലും സയ്യിദ് ഹിഷാമുൽ മഹബൂബ് വാടാനപ്പള്ളി ‘കേരളീയ ഫിഖ്ഹി പാരമ്പര്യം: വികാസവും സംഭാവനകളും’ എന്ന വിഷയത്തിലും പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അൽ വാരിസ് വാസ്വിൽ ഷമീർ പന്മന ‘ഫത്ഹുൽ മുഈന്റെ വൈജ്ഞാനിക പാരമ്പര്യം: മൻഹജ്, ശറഹ്–ഹാശിയാ വികാസം, ...
അനധികൃത ക്വാറികൾക്കെതിരെ പോരാടിയ വിവരാവകാശ പ്രവർത്തകൻ മജീദ് മൊല്ലഞ്ചേരിക്ക് നേരെ ആക്രമണം

അനധികൃത ക്വാറികൾക്കെതിരെ പോരാടിയ വിവരാവകാശ പ്രവർത്തകൻ മജീദ് മൊല്ലഞ്ചേരിക്ക് നേരെ ആക്രമണം

MALAPPURAM
മലപ്പുറം: ജില്ലയിലെ അനധികൃത ക്വാറി പ്രവർത്തനങ്ങൾക്കും പുഴയോരങ്ങളിലെ മണ്ണെടുപ്പിനുമെതിരെ നിരന്തരം ശബ്ദമുയർത്തിവരുന്ന വിവരാവകാശ–പരിസ്ഥിതി പ്രവർത്തകൻ മജീദ് മൊല്ലഞ്ചേരിക്ക് നേരെ ക്രൂരമായ ആക്രമണം. കയ്യും കാലും ഒടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനധികൃത ക്വാറികൾക്കെതിരായ നിയമപോരാട്ടത്തിൽ വിറളിപൂണ്ട സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. മലപ്പുറത്തെ നിയമവിരുദ്ധ പാറമടകൾക്കും മണ്ണുമാഫിയക്കുമെതിരെ വിവരാവകാശ നിയമം വഴിയും ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) വഴിയും ശക്തമായ നിയമപോരാട്ടം നടത്തുന്ന ശ്രദ്ധേയനായ വ്യക്തിത്വമാണ് മജീദ് മൊല്ലഞ്ചേരി. പൊതുതാൽപ്പര്യ വിഷയങ്ങളിൽ ഇടപെടുന്ന സാമൂഹ്യപ്രവർത്തകരെ അക്രമത്തിലൂടെ നിശ്ശബ്ദരാക്കാനുള്ള ക്വാറി മാഫിയകളുടെ ശ്രമം ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് വിവരാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ പ്രതിഷേധിച്ച...
ബസ് ചാർജ് വർദ്ധിപ്പിക്കരുത്; വിദ്യാർത്ഥികളിൽ നിന്നുള്ള അമിത നിരക്ക് ഈടാക്കൽ അവസാനിപ്പിക്കണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ (INTUC)

ബസ് ചാർജ് വർദ്ധിപ്പിക്കരുത്; വിദ്യാർത്ഥികളിൽ നിന്നുള്ള അമിത നിരക്ക് ഈടാക്കൽ അവസാനിപ്പിക്കണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ (INTUC)

MALAPPURAM
മലപ്പുറം: സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റവും തൊഴിലില്ലായ്മയും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് മേൽ ഇനിയൊരു ബസ് ചാർജ് വർദ്ധനവ് കൂടി അടിച്ചേൽപ്പിക്കരുതെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ (INTUC) ജില്ലാ നേതൃസംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തിൽ, പ്രത്യേകിച്ച് മലബാർ മേഖലയിൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളിൽ നിന്ന് തോന്നിയപോലെ അമിത ചാർജ് ഈടാക്കുന്ന പ്രവണതയാണ് നിലവിലുള്ളത്. ദേശീയ-സംസ്ഥാന തലങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി–രാഷ്ട്രീയ സംഘടനകൾ വിദ്യാർത്ഥികൾ നേരിടുന്ന ഈ കൊള്ളക്കെതിരെ ശബ്ദമുയർത്താൻ രംഗത്തില്ല എന്നത് നിർഭാഗ്യകരമാണെന്നും യോഗം കുറ്റപ്പെടുത്തി. സാധാരണക്കാർക്ക് അധിക സാമ്പത്തിക ഭാരം ഉണ്ടാക്കുന്ന ചാർജ് വർദ്ധനവിന് സർക്കാർ യാതൊരു കാരണവശാലും അനുമതി നൽകരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡന്റ് ജയൻ അറക്കൽ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസൈനാർ ഊരകം അധ...
എം.സി. മായിൻ ഹാജി സുന്നികളുടെ പ്രതിനിധിയല്ല; വഖഫ് ബോർഡ് പുനഃസംഘടനയിൽ പ്രതിഷേധമെന്ന് സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ

എം.സി. മായിൻ ഹാജി സുന്നികളുടെ പ്രതിനിധിയല്ല; വഖഫ് ബോർഡ് പുനഃസംഘടനയിൽ പ്രതിഷേധമെന്ന് സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ

MALAPPURAM
തേഞ്ഞിപ്പലം: സംസ്ഥാന വഖഫ് ബോർഡിന്റെ പുതിയ ചെയർമാനായി നിയമിതനായ എം.സി. മായിൻ ഹാജി സുന്നികളുടെ പ്രതിനിധിയല്ലെന്നും മുസ്ലിം ലീഗിന്റെ പ്രതിനിധിയാണെന്നും സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ വ്യക്തമാക്കി. ചേളാരി ജമലുല്ലൈലി ഉറൂസിന് വ്യാഴാഴ്ച കൊടിയേറുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ വഖഫ് ബോർഡിന്റെ അധികാരപരിധിയിലുള്ള ഭൂരിഭാഗം സ്വത്തുക്കളും സുന്നി വിഭാഗത്തിന്റേതാണ്. അതിനാൽ വഖഫ് ബോർഡിലേക്കുള്ള അർഹമായ പ്രാതിനിധ്യം സുന്നികൾക്ക് നൽകണമായിരുന്നു. അർഹതയുണ്ടായിട്ടും ബോർഡിൽ സുന്നി വിഭാഗത്തിന് അർഹമായ പ്രാതിനിധ്യം നൽകാത്ത സർക്കാർ നടപടിയിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചേളാരി ജമലുല്ലൈലി ഉറൂസ് വ്യാഴാഴ്ച തുടങ്ങും: അൽ ആരിഫു ബില്ലാഹി അൽ മജ്ദൂബ് അസ്സയ്യിദ് സ്വാലിഹ് ജമലുല്ലൈലി (നൊസ്സൻ തങ്ങളുപ്പാപ്പ) യുടെ 46-ാമത് ആണ്ട് നേർച്ചയും, സയ്യിദ് ഫ...
കാലിക്കറ്റ് സർവകലാശാല സെനറ്റിൽ വാക്കേറ്റവും ബഹളവും; സഭ സ്തംഭിപ്പിച്ച് ഇടതുപക്ഷം, യോഗം പിരിച്ചുവിട്ട് വി.സി

കാലിക്കറ്റ് സർവകലാശാല സെനറ്റിൽ വാക്കേറ്റവും ബഹളവും; സഭ സ്തംഭിപ്പിച്ച് ഇടതുപക്ഷം, യോഗം പിരിച്ചുവിട്ട് വി.സി

MALAPPURAM
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സെനറ്റിൽ ഇടതുപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് വാക്കേറ്റവും ബഹളവും. കഴിഞ്ഞ ദിവസം നടന്ന ഡീ.ലിറ്റ് ബിരുദദാന ചടങ്ങിന് സെനറ്റിന്റെ അംഗീകാരമില്ലെന്നും പന്തൽ നിർമ്മാണത്തിൽ ക്രമക്കേട് നടന്നുവെന്നും ആരോപിച്ചാണ് ഇടതുപക്ഷം സഭ സ്തംഭിപ്പിച്ചത്. തുടർന്ന് വി.സി. യോഗം പിരിച്ചുവിട്ടു. ഇന്നലെ നടന്ന സെനറ്റ് യോഗത്തിലാണ് നാടകീയ രംഗങ്ങളുണ്ടായത്. കഴിഞ്ഞ ദിവസം നടന്ന ഡീ.ലിറ്റ് ബിരുദദാനം സെനറ്റിന്റെ അംഗീകാരമില്ലാതെയാണ് നടത്തിയതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഇക്കാര്യം ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും ഇടത് അംഗം വി.എസ്. നിഖിൽ യോഗത്തിൽ ആവശ്യപ്പെട്ടു. കൂടാതെ, ഡീ.ലിറ്റ് ബിരുദദാന ചടങ്ങിനായി നിർമ്മിച്ച പന്തൽ പ്രവൃത്തിയിലെ അഴിമതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഇടതുപക്ഷം ആവശ്യപ്പെട്ടു. ഇതോടെ യു.ഡി.എഫ്, എൽ.ഡി.എഫ് അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാദപ്രതിവാദങ്ങളും വാക്കേറ്റവുമുണ്...
മലപ്പുറം ജില്ലാ കായികമേള: നഷ്‌വയ്ക്ക് പുതിയ മീറ്റ് റെക്കോർഡ്

മലപ്പുറം ജില്ലാ കായികമേള: നഷ്‌വയ്ക്ക് പുതിയ മീറ്റ് റെക്കോർഡ്

MALAPPURAM
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ കായികമേളയിൽ മിന്നുന്ന പ്രകടനവുമായി കായിക പ്രതിഭകൾ. സബ് ജൂനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ പോത്തുകല്ല് സി.എച്ച്.എസ്.എസ്സിലെ പ്ലസ് വൺ വിദ്യാർത്ഥിനി അനുശ്രീ മോഹൻദാസ് സ്വർണ്ണം നേടി. നിലമ്പൂർ എടക്കര ഭൂദാനം അരീക്കാട്ടിൽ വീട്ടിൽ മോഹൻദാസ്-ജിഷ ദമ്പതികളുടെ മകളാണ് അനുശ്രീ. സബ് ജൂനിയർ ബോയ്സ് വിഭാഗം ഷോട്ട്പുട്ടിൽ അടക്കാകുണ്ട് ക്രസന്റ് എച്ച്.എസ്.എസിലെ പി. റിഫാദ് കന്നി സ്വർണം എറിഞ്ഞു നേടി. ഹാൻഡ് ബോൾ താരം കൂടിയായ റിഫാദ് മൂന്ന് കിലോഗ്രാം ഭാരമുള്ള ഷോട്ട് 10.37 മീറ്റർ ദൂരത്തേക്ക് എറിഞ്ഞാണ് സുവർണ്ണ നേട്ടം കൈവരിച്ചത്. ഈ വർഷത്തെ സംസ്ഥാന സ്കൂൾ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിലെ പ്രോമിസിംഗ് താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്ന റിഫാദ് എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. പോക്കാട് പന്നിക്കോട്ടുമുണ്ട സ്വദേശിയും വിമുക്തഭടൻ പരേതനായ സമീറിന്റ...
37-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നാളെ തുടക്കം

37-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നാളെ തുടക്കം

MALAPPURAM
തേഞ്ഞിപ്പലം: 37-ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് നാളെ (ശനി) കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ തുടക്കമാകും. ശനി മുതൽ 19 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയിലെ മത്സരങ്ങൾ രാവിലെ 8 മണിക്ക് ആരംഭിക്കും. നാളെ വൈകീട്ട് 3 മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടനം ടി.വി. ഇബ്രാഹിം എം.എൽ.എ നിർവ്വഹിക്കും. കാലിക്കറ്റ് സർവ്വകലാശാല പ്രോ-വൈസ് ചാൻസലർ ഡോ. പി. റഷീദ് അഹമ്മദ് ചടങ്ങിൽ മുഖ്യാതിഥിയാകും. ഡി.ഡി.ഇ സലാവുദ്ദീൻ പുല്ലത്ത് അധ്യക്ഷത വഹിക്കും. വിവിധ ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിക്കും. 19-ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജബാർ ഹാജി ഉദ്ഘാടനം ചെയ്യും. ആർ.ഡി.ഡി ജൂഡ് ലൂയിസ് വിജയികൾക്കുള്ള സമ്മാന വിതരണം നിർവ്വഹിക്കും. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 3,000-ത്തോളം കായിക പ്രതിഭകൾ മേളയിൽ മാറ്റുരയ്ക്കും. മേളയ...
സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസുവിന് ആദരാഞ്ജലികൾ അർപ്പിച്ചു.

സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസുവിന് ആദരാഞ്ജലികൾ അർപ്പിച്ചു.

MALAPPURAM
മലപ്പുറം: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും എൻ-ഫ്രീ, വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (VKFI) എന്നീ പ്രസ്ഥാനങ്ങളുടെ സഹസ്ഥാപകനുമായ സോഷ്യോ വാസു എന്ന ചെറുവണ്ണൂർ വാസുവേട്ടന് ആദരാഞ്ജലികൾ അർപ്പിച്ച് സംയുക്ത പ്രവർത്തക യോഗം. എൻ-ഫ്രീ, വി.കെ.എഫ്.ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് അനുശോചന യോഗം സംഘടിപ്പിച്ചത്. സംയുക്ത പ്രവർത്തക യോഗത്തിൽ ദേശീയ ചെയർമാൻ അലവി കക്കാടർ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ രണ്ടത്താണി, നാസർ ഡിബോണ, കെ.പി.എസ് ആബിദ് തങ്ങൾ, അഡ്വ. അബ്ദു റഹ്മാൻ കാരാട്ട്, ടി.പി വിജയൻ, സമദ് ചേറൂർ, കണ്ണാട്ടി ബഷീർ, സി.ടി രാജു മഞ്ചേരി, അഡ്വ. കെ.സി അഷ്റഫ്, സലീം കോൽമണ്ണ എന്നിവർ സംസാരിച്ചു. ചടങ്ങിന് മോഹൻ ഐസക് സ്വാഗതവും സി.ടി.പി നാസർ നന്ദിയും പറഞ്ഞു. ⊶⊷⊶⊷❍❍⊶⊷⊶⊷ *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184 ⊶⊷⊶⊷❍❍⊶⊷⊶⊷...
പരിമിതികളെ തോൽപ്പിച്ച് റാഷിദ്; ഉപരിപഠനത്തിന് തണലായി ലാപ്‌ടോപ്പ്

പരിമിതികളെ തോൽപ്പിച്ച് റാഷിദ്; ഉപരിപഠനത്തിന് തണലായി ലാപ്‌ടോപ്പ്

MALAPPURAM
ശാരീരിക പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് ഉപരിപഠനത്തിനും മത്സരപരീക്ഷകൾക്കുമായി തയ്യാറെടുക്കുന്ന 80 ശതമാനം ഭിന്നശേഷിക്കാരനായ മുഹമ്മദ് റാഷിദ് മാട്ടിലിന് പഠനസഹായമായി ലാപ്‌ടോപ്പ് കൈമാറി. വിദൂരവിദ്യാഭ്യാസം വഴി എം.എ. ഹിസ്റ്ററി പഠിക്കുന്ന റാഷിദിന് പഠനത്തിന് ആവശ്യമായ ലാപ്‌ടോപ്പ് ഇല്ലാത്തത് വലിയ പ്രതിസന്ധിയായിരുന്നു. പി.എസ്.സി. പരിശീലകനായ രാധാകൃഷ്ണൻ മുഖേന വിവരമറിഞ്ഞ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ഇടപെടലിനെത്തുടർന്ന് നിലമ്പൂർ സ്വദേശിയായ സുമനസ്സാണ് ലാപ്‌ടോപ്പ് നൽകാൻ മുന്നോട്ടുവന്നത്. മലപ്പുറം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ., ജില്ലാ സാമൂഹ്യനീതി ഓഫീസർ എന്നിവർ ചേർന്ന് രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ റാഷിദിന് ലാപ്‌ടോപ്പ് കൈമാറി. മലപ്പുറം ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യനീതി ഓഫീസ്, 'ആക്സസ് മലപ്പുറം' എന്നിവയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി നടത്തുന്ന പി.എസ്.സി. പരിശീലന...
നിരന്തര കുറ്റവാളികളായ മൂന്നുപേരെ കാപ്പ ചുമത്തി

നിരന്തര കുറ്റവാളികളായ മൂന്നുപേരെ കാപ്പ ചുമത്തി

MALAPPURAM
പൊന്നാനി: വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളായി നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവന്ന മൂന്നുപേർക്കെതിരെ കാപ്പ (KAAPA) ചുമത്തി നടപടി. വെളിയങ്കോട് പഴയകടവ് സ്വദേശി കറുപ്പംവീട്ടിൽ ഷാഫി (47), പൊന്നാനി അഴീക്കൽ സ്വദേശി അത്തോളിപ്പറമ്പിൽ അൻസാർ (30), പൊന്നാനി മരക്കടവ് സ്വദേശി പുതുപൊന്നാനിക്കാരന്റെ വീട്ടിൽ സക്കീർ (36) എന്നിവരെയാണ് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കിയത്. പൊന്നാനി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.വി. ജിഷ്ണു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ശുപാർശ നൽകുകയായിരുന്നു. തുടർന്ന് തൃശൂർ റേഞ്ച് ഡി.ഐ.ജിയാണ് മൂവരെയും ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്ന് വിലക്കി ഉത്തരവിറക്കിയത്. ലഹരിവസ്തുക്കളുടെ (എം.ഡി.എം.എ, കഞ്ചാവ്) വിൽപനയുമായി ബന്ധപ്പെട്ട് പൊന്നാനി, പെരുമ്പടപ്പ് സ്റ്റേഷനുകളിലായി ഷാഫിക്കെതിരെ നാലോളം കേസുകളുണ്ട്. അൻസാറിനെതിരെ നരഹത്യാശ്രമം, കഠ...
സബ്ജില്ലാ കായികമേളയിൽ ചരിത്രനേട്ടം ആവർത്തിച്ച് AMLPS പടിഞ്ഞാറേക്കര

സബ്ജില്ലാ കായികമേളയിൽ ചരിത്രനേട്ടം ആവർത്തിച്ച് AMLPS പടിഞ്ഞാറേക്കര

MALAPPURAM
കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയം: തൊണ്ണൂറോളം സ്കൂളുകൾ മാറ്റുരച്ച സബ്ജില്ലാ കായികമേളയിൽ മികച്ച പ്രകടനവുമായി എ. എം. എൽ. പി. എസ്. പടിഞ്ഞാറേക്കര ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി ചരിത്രനേട്ടം സ്വന്തമാക്കി. മത്സരിച്ച വിവിധ ഇനങ്ങളിലെല്ലാം മികവ് പുലർത്തിയ വിദ്യാർത്ഥികൾ നിരവധി സമ്മാനങ്ങൾ സ്വന്തമാക്കിയാണ് സ്കൂളിനെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്. കായികതാരങ്ങളുടെ മികച്ച പ്രകടനവും കൂട്ടായ പരിശ്രമവുമാണ് ഈ അഭിമാന നേട്ടത്തിന് വഴിയൊരുക്കിയത്. കഠിനാധ്വാനവും പരിശീലനവും ആത്മവിശ്വാസവും കൈമുതലാക്കി മത്സരിച്ച കുട്ടികളുടെ മികവിനൊപ്പം, അവർക്കു പിന്നിൽ ശക്തമായ പിന്തുണയുമായി നിന്ന പി.ടി.എ., എസ്.എം.സി. ഭാരവാഹികൾ, മാനേജ്മെന്റ്, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ കൂട്ടായ പ്രവർത്തനവും വിജയത്തിന് നിർണായകമായി. സ്കൂളിന്റെ കായികചരിത്രത്തിലെ ശ്രദ്ധേയമായ ഈ നേട്ടത്തിൽ പങ്കാളികളായ മുഴുവൻ വിദ്യാർത്ഥികളെയും പരിശീ...
ഗാന്ധി ജയന്തി: കോൺഗ്രസ് (എസ്) ഗാന്ധി ദർശന ചൈതന്യ ദിനാചരണം സംഘടിപ്പിച്ചു

ഗാന്ധി ജയന്തി: കോൺഗ്രസ് (എസ്) ഗാന്ധി ദർശന ചൈതന്യ ദിനാചരണം സംഘടിപ്പിച്ചു

MALAPPURAM
മലപ്പുറം: കോൺഗ്രസ് (എസ്) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം 'ഗാന്ധി ദർശന ചൈതന്യ ദിനമായി' ആചരിച്ചു. മലപ്പുറത്ത് നടന്ന ദിനാചരണ പരിപാടികൾ മുസ്തഫ കടമ്പോട് ഉദ്ഘാടനം ചെയ്തു. നാസർ പുൽപ്പറ്റ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രകാശ് കുണ്ടൂർ, ഇ.എം തോമസ്, റസാഖ് ബാബു, കെ.ടി സമദ്, ജിജോ ജോർജ്ജ്, മുഹമ്മദ് അഷ്‌റഫ്, സാബിറ ചേളാരി എന്നിവർ സംസാരിച്ചു. ⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A⊶⊷⊶⊷❍❍⊶⊷⊶⊷നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും🪀 http://wa.me/917510488184⊶⊷⊶⊷❍❍⊶⊷⊶⊷...
ജനവാസ കേന്ദ്രങ്ങളെ റവന്യൂ വില്ലേജുകളായും വനമേഖലകളെ ഫോറസ്റ്റ് വില്ലേജുകളായും തരംതിരിക്കണം: കെ.ടി.യു.സി

ജനവാസ കേന്ദ്രങ്ങളെ റവന്യൂ വില്ലേജുകളായും വനമേഖലകളെ ഫോറസ്റ്റ് വില്ലേജുകളായും തരംതിരിക്കണം: കെ.ടി.യു.സി

MALAPPURAM
മലപ്പുറം: ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളെ റവന്യു വില്ലേജുകളായും വനം മേഖലകളെ ഫോറസ്റ്റ് വില്ലേജുകളായും പ്രത്യേകം തരംതിരിക്കണമെന്ന് കെ.ടി.യു.സി മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. ഫോറസ്റ്റ് വില്ലേജുകളെ മാത്രം പരിസ്ഥിതി മേഖലയായി നിശ്ചയിക്കണമെന്നും, പരിസ്ഥിതി സംരക്ഷണത്തോടൊപ്പം മലയോര മേഖലയിലെ കർഷകരുടെയും ജനങ്ങളുടെയും ആശങ്കകൾ പരിഹരിക്കണമെന്നും കൺവെൻഷനിൽ ആവശ്യമുയർന്നു. യോഗത്തിൽ പ്രസിഡന്റ് പി.എച്ച് ഫൈസൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യു വർഗ്ഗീസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. അബ്ദുറഹിമാൻ മുങ്ങൽ, മുസ്തഫ തിരൂരങ്ങാടി, സുധീഷ് ഗാന്ധിക്കുന്ന്, ടി.ഡി ജോയ്, കെ.വി ജോർജ്ജ്, ജെ. ആന്റണി, സജേഷ് ഫിലിപ്പ്, റോയ് ജോസഫ്, വി. ദണ്ഡപാണി തുടങ്ങിയവർ സംസാരിച്ചു. ⊶⊷⊶⊷❍❍⊶⊷⊶⊷ *നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും* 🪀 http://wa.me/917510488184 ⊶⊷⊶⊷❍❍⊶⊷⊶⊷...
മലപ്പുറം സിവില്‍ സ്റ്റേഷന്‍ കാന്റീനിലെ നിറസാന്നിധ്യമായ പപ്പേട്ടന് വയോജന ദിനത്തില്‍ ജില്ലയുടെ ആദരം

മലപ്പുറം സിവില്‍ സ്റ്റേഷന്‍ കാന്റീനിലെ നിറസാന്നിധ്യമായ പപ്പേട്ടന് വയോജന ദിനത്തില്‍ ജില്ലയുടെ ആദരം

MALAPPURAM
മലപ്പുറം സിവില്‍ സ്റ്റേഷനില്‍ എത്തുന്നവരില്‍ പപ്പേട്ടനെ പരിചയമില്ലാത്തവര്‍ വിരളമായിരിക്കും. നൂറുകണക്കിന് ആളുകള്‍ ദിവസവും ഭക്ഷണം കഴിക്കാനെത്തുന്ന സിവില്‍ സ്റ്റേഷന്‍ കാന്റീനില്‍ അധികം സംസാരിക്കാതെ ഒരു നിമിഷം പോലും പാഴാക്കാതെ സദാ ജോലിയില്‍ മുഴുകിയിരിക്കുന്ന പപ്പേട്ടന്‍ 78-ാം വയസ്സിലും കര്‍മ്മനിരതനാണ്. പ്രായത്തിന്റെ തളര്‍ച്ചയെ വകവയ്ക്കാതെ ചുറുചുറുക്കോടെ ജോലി ചെയ്യുന്ന പപ്പേട്ടനെ അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസും മലപ്പുറം നഗരസഭയും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ ആദരിച്ചു. ജീവിതത്തില്‍ ആദ്യമായാണ് പപ്പേട്ടന് ജില്ലയുടെ ഔദ്യോഗിക ആദരം ലഭിക്കുന്നത്. കോഡൂര്‍ പഞ്ചായത്തിലെ മുണ്ടക്കോട് സ്വദേശിയായ പപ്പേട്ടന്റെ വിദ്യാഭ്യാസം അഞ്ചാം ക്ലാസ് വരെ മാത്രമാണ്. ചെറുപ്പത്തില്‍ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അദ്ദേഹം ജീവിതമാര്‍ഗമായി ജോലിയെ തിരഞ്ഞെടുത്തു. വി...
നൂറുദിന കര്‍മ്മപദ്ധതി: മലപ്പുറം ജില്ലയിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

നൂറുദിന കര്‍മ്മപദ്ധതി: മലപ്പുറം ജില്ലയിലെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

MALAPPURAM
പുതുയുഗ കേരളത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്ന ആദ്യ നൂറു ദിന കര്‍മപരിപാടിയുടെ അവലോകനം ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ആസൂത്രണ സെക്രട്ടറിയേറ്റിലെ പ്രധാന കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു. 50 വകുപ്പുകളിലായി ലക്ഷ്യമിട്ട 598 പദ്ധതികളില്‍ 371 പദ്ധതികളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. വിവിധ വകുപ്പുകള്‍ ജില്ലയില്‍ 100 ശതമാനവും പുരോഗതി കൈവരിച്ചതായി യോഗം വിലയിരുത്തി. സിവില്‍ സപ്ലൈസ് വകുപ്പിന്റെ കീഴില്‍ സ്‌കൂളുകളില്‍ നൂറ് കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ രൂപീകരിക്കുകയെന്ന ലക്ഷ്യം മറികടന്ന് 142 എണ്ണം പൂര്‍ത്തിയാക്കാനായി. കൂടാതെ, നിലമ്പൂര്‍ താലൂക്കിലെ എട്ട് ഉന്നതികളിലേക്ക് സഞ്ചരിക്കുന്ന റേഷന്‍ കട സംവിധാനം ആരംഭിക്കുകയും കിടപ്പുരോഗികള്‍ക്ക് റേഷന്‍ എത്തിക്കുന്ന 'ഒപ്പം' പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെ...
രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങൾ പെരുകുന്നു; ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് കൗൺസിൽ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

രാജ്യത്ത് മനുഷ്യാവകാശ ലംഘനങ്ങൾ പെരുകുന്നു; ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് കൗൺസിൽ ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

MALAPPURAM
മലപ്പുറം: ചെറുതും വലുതുമായ മനുഷ്യാവകാശ ലംഘനങ്ങൾ തുടർക്കഥയാകുന്ന സാഹചര്യമാണ് നിലവിൽ രാജ്യത്ത് നിലനിൽക്കുന്നതെന്ന് തിരൂരങ്ങാടി നഗരസഭാ വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻകുട്ടി പറഞ്ഞു. ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് വിജിലൻസ് കൗൺസിൽ മലപ്പുറം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കുഞ്ഞിമുഹമ്മദ് മേലാത്ത് അധ്യക്ഷത വഹിച്ചു. അസൈനാർ ഊരകം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ അഷ്റഫ് മനരിക്കൽ, സലാം ഹാജി മച്ചിങ്ങൽ, സിറാജ് വേങ്ങര, ശശി കണ്ണമംഗലം, വത്സല ചെമ്മാട് എന്നിവരും ചാപ്റ്റർ ഭാരവാഹികളായ എൻ.കെ. കുഞ്ഞുട്ടി, സിദ്ദീഖ് കല്യാണപ്പുര, നസ്രുള്ള ശരീഫ്, നൗഫൽ ഇല്ല്യൻ, അഷറഫ് ഇന്ത്യൻ, അയ്യൂബ് ഹാജി മണക്കടവൻ, ചന്ദ്രൻ താനൂർ, താഹിറ തിരൂർ, അഫ്സൽ കോട്ടക്കൽ, സുന്ദരൻ പന്താരങ്ങാടി, ആബിദ താന്നിക്കൽ, റഷീദ കണ്ണമംഗലം, ഹസ്സൻ മങ്ങാട്ട്, സജീഷ് കുമാർ ചെറ്റാലി, സാബിറ കോഹിനൂർ തുടങ്ങിയവർ സംസാരിച്ചു. അലി മനോല സ...
വാൾ ഫാൻ ഉരുകി വീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റു മരിച്ചു

വാൾ ഫാൻ ഉരുകി വീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റു മരിച്ചു

MALAPPURAM
മലപ്പുറം: തിരുവാലി കുളക്കാട്ടിരിയിൽ വാൾ ഫാൻ തീപിടിച്ച് ഉരുകി വീണുണ്ടായ അപകടത്തിൽ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് ദാരുണമായി മരണപ്പെട്ടു. എറണാകുളം കാലടി മഞ്ഞപ്ര സ്വദേശി സജീവിന്റെ മകൾ ശ്രീഭദ്രയാണ് പൊള്ളലേറ്റ് മരിച്ചത്.​കുളക്കാട്ടിരി ജ്യോതിഗിരി എസ്റ്റേറ്റിലെ ഫാമിൽ കുടുംബസമേതം ജോലി ചെയ്തു വരികയായിരുന്നു സജീവും കുടുംബവും. കഴിഞ്ഞദിവസം വൈകീട്ടോടെ കുഞ്ഞിനെ മുറിയിലെ കട്ടിലിൽ ഉറക്കിക്കിടത്തി മാതാപിതാക്കൾ ഫാമിൽ ജോലി ചെയ്യുന്നതിനിടെയാണ് നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ചുവരിലുണ്ടായിരുന്ന വാൾ ഫാനിന് തീപിടിക്കുകയും അത് കട്ടിലിലേക്ക് ഉരുകി വീഴുകയുമായിരുന്നു.​വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് മാതാപിതാക്കൾ ഓടിയെത്തിയപ്പോഴേക്കും കുഞ്ഞിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഉടൻതന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ⊶⊷⊶⊷❍❍⊶⊷⊶⊷ *നിങ്ങളുടെ ...

MTN NEWS CHANNEL