‘പട്ടുനൂലിഴയിൽ കോർത്ത സൗഹൃദം’ മുൻ സെറിഫെഡ് ജീവനക്കാരുടെ സംഗമം മലപ്പുറത്ത് നടന്നു
മലപ്പുറം: മൾബറി കൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന കേരള സ്റ്റേറ്റ് സെറികൾച്ചർ കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ (സെറിഫെഡ്) മുൻ ജീവനക്കാരുടെ കൂട്ടായ്മയായ 'പട്ടുനൂലിഴയിൽ കോർത്ത സൗഹൃദം' സംഗമം മലപ്പുറത്ത് നടന്നു. മലപ്പുറത്തും സമീപ ജില്ലകളിലുമായി മുൻപ് സെറിഫെഡിൽ സേവനമനുഷ്ഠിച്ചിരുന്ന നാല്പതോളം പേരാണ് ഈ സ്നേഹസംഗമത്തിൽ ഒത്തുകൂടിയത്. പരിപാടി സി.കെ ഉമ്മർ കോയ ഉദ്ഘാടനം ചെയ്തു. ടീം കോ-ഓർഡിനേറ്റർ കെ.ടി മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കെ.ടി മജീദ് താണിക്കൽ അധ്യക്ഷത വഹിച്ചു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയിൽ നിന്നും മെഡൽ കരസ്ഥമാക്കിയ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരനായ എ.കെ ജയനെ ചടങ്ങിൽ ആദരിച്ചു. അദ്ദേഹം തന്നെയാണ് പരിപാടിക്ക് സ്വാഗതം ആശംസിച്ചത്. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ. മുഹമ്മദ്, മങ്കട ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി. ഉസ്മാൻ പടിഞ്ഞാറ്...



















