Sunday, July 26News That Matters
Shadow

MALAPPURAM

അനസ് എടത്തൊടിക ഇനി എം.എസ്.പിയില്‍

അനസ് എടത്തൊടിക ഇനി എം.എസ്.പിയില്‍

MALAPPURAM
ഇന്ത്യൻ ഫുട്ബാളിലെ കരുത്തുറ്റ പ്രതിരോധ താരം അനസ് എടത്തൊടിക ഇനി പുതിയ വേഷത്തില്‍. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അനസ് എടത്തൊടിക സർക്കാർ സർവീസില്‍ പ്രവേശിച്ചു.മലപ്പുറം എം.എസ്.പി (മലബാർ സ്പെഷ്യല്‍ പൊലിസ്) ക്യാമ്പില്‍ ക്ലർക്കായാണ് താരം ചുമതലയേറ്റത്. രാവിലെ 11 മണിയോടെ മലപ്പുറത്തെ എം.എസ്.പി ക്യാമ്പിലെത്തിയായിരുന്നു അനസ് ജോലിയില്‍ പ്രവേശിച്ചത്. കമാൻഡന്റ് കെ. സലീമിന് മുൻപാകെ ഹാജരായി. നിയമന ഉത്തരവ് നേരത്തെ താരം കൈപ്പറ്റിയിരുന്നു. ഇന്ന് ഔദ്യോഗികമായി ഹാജർ ബുക്കില്‍ ഒപ്പുവെച്ചതോടെയാണ് സേവനത്തിന് തുടക്കമായത്. അർഹമായ സ്പോർട്സ് ക്വാട്ട നിയമനം ലഭിക്കാൻ അനസിനും സഹതാരങ്ങള്‍ക്കും വലിയ പോരാട്ടം തന്നെ നടത്തേണ്ടി വന്നിരുന്നു. സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച്‌ കായിക വകുപ്പ് നിയമനം നീട്ടിക്കൊണ്ടുപോയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജനപ്രതിനിധികളും കായിക പ്രേമികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ...
‘ഞാൻ സഖാവാണ്, പറഞ്ഞ വാക്ക് പാലിക്കും’; തോറ്റപ്പോള്‍ തലമൊട്ടയടിച്ച്‌ എട്ട് വയസ്സുകാരൻ.

‘ഞാൻ സഖാവാണ്, പറഞ്ഞ വാക്ക് പാലിക്കും’; തോറ്റപ്പോള്‍ തലമൊട്ടയടിച്ച്‌ എട്ട് വയസ്സുകാരൻ.

MALAPPURAM
സോഷ്യല്‍മീഡിയയില്‍ വൈറലാണ് മലപ്പുറം തിരൂരിലെ എട്ട് വയസ്സുകാരൻ ഷഹാന്‍. എല്‍ഡിഎഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന വാക്കുപാലിച്ചതോടെയാണ് വൈറലായത്. തിരൂരിലെ സ്ഥാനാർഥി വി. അബ്ദുറഹ്മാന്റെ വിജയിക്കുമെന്ന് പറഞ്ഞാണ് പിതാവിനോട് പന്തയം വെച്ചത്. എന്നാല്‍, തോറ്റതോടെ ഫാമിലി വാട്സ് ആപ് ഗ്രൂപ്പുകളിലടക്കം പന്തയം ചർച്ചയായി. ഇതോടെ മൊട്ടയടിയ്ക്കാൻ തീരുമാനിച്ചു. പിതാവ് വീഡിയോ ചിത്രീകരിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി. ഞാൻ സഖാവാണ് വാക്ക് പാലിക്കുമെന്നും തോറ്റാലും പാർട്ടി മാറില്ലെന്നും കുട്ടി തറപ്പിച്ച്‌ പറഞ്ഞു. നാട്ടിലെ കുട്ടി സഖാക്കളുടെ നേതാവാണ് ഷഹാദ്. കഴിഞ്ഞ തദ്ദേശത്തിലും എല്‍ഡിഎഫിനായി ഇവർ പ്രചരണത്തിനിറങ്ങി.വാർഡില്‍ തോറ്റതോടെ അവസാനിപ്പിക്കുമെന്ന് കുടുംബം കരുതിയെങ്കിലും അവർക്ക് തെറ്റി. വർധിത വീര്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായി. പാർട്ടി തിരിച്ചുവരുമെന്നും തോറ്റാലും ജയിച്ചാലും ...
മലപ്പുറം സ്വദേശി മൂന്നര കിലോ കഞ്ചാവുമായി പിടിയിൽ

മലപ്പുറം സ്വദേശി മൂന്നര കിലോ കഞ്ചാവുമായി പിടിയിൽ

MALAPPURAM
മലപ്പുറം: ഊട്ടിയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവുമായി അരീക്കോട് തെരട്ടമ്മൽ സ്വദേശി വി.പി റഹീസിനെ (35) എടവണ്ണ പൊലീസ് പിടികൂടി. എടവണ്ണ സീതിഹാജി പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിലെ കാർപെറ്റിന് താഴെ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. തെലങ്കാന, ഹൈദരാബാദ്, ഊട്ടി എന്നിവിടങ്ങളിൽ ബേക്കറി കച്ചവടം നടത്തുന്ന പ്രതി, ഊട്ടിയിൽ നിന്ന് കിലോയ്ക്ക് ഇരുപതിനായിരം രൂപ നിരക്കിൽ കേരളത്തിൽ വിൽപ്പന നടത്തുന്നതിനായി എത്തിച്ചതായിരുന്നു കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. വെറ്റിലപ്പാറ സ്വദേശിയായ സുഹൃത്തിന്റെ ഗുജറാത്ത് രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു ലഹരിക്കടത്ത്. അറസ്റ്റിലായ പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു....
മലപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയെ കാണാനില്ല

മലപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയെ കാണാനില്ല

MALAPPURAM
മലപ്പുറം: കോഡൂരിലെ താണിക്കൽ നിന്നും വാടകയ്ക്ക് താമസിക്കുന്ന യുവതിയെ കാണാതായതായി പരാതി. മണ്ണാർക്കാട് ചേരുംകുളം പടിഞ്ഞാറേക്കുന്ന് സ്വദേശി മുത്തുവിന്റെ മകൾ ശ്രീമതിയെ (35) ആണ് കാണാതായത്. കഴിഞ്ഞ ജനുവരി 3-ന് കോഡൂരിലെ താമസസ്ഥലത്തുനിന്നും പോയ ഇവർ തിരികെ വാടക വീട്ടിലോ മണ്ണാർക്കാടുള്ള സ്വന്തം വീട്ടിലോ എത്തിയിട്ടില്ല. ഏകദേശം അഞ്ചടി ഉയരമുള്ള ഇവർക്ക് തടിച്ച ശരീരപ്രകൃതിയും ഇരുനിറവുമാണ് അടയാളങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ: മലപ്പുറം പോലീസ് സ്റ്റേഷൻ: 0483 2734966, ഇൻസ്പെക്ടർ: 9497987162, സബ് ഇൻസ്പെക്ടർ: 9497980664 MTN News : നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ....
ജോലിക്കിടെ ശാരീരിക അസ്വസ്ഥത; കാച്ചടി സ്വദേശി മരണപ്പെട്ടു

ജോലിക്കിടെ ശാരീരിക അസ്വസ്ഥത; കാച്ചടി സ്വദേശി മരണപ്പെട്ടു

MALAPPURAM
തിരൂരങ്ങാടി: ജോലി ചെയ്യുന്നതിനിടെ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് യുവാവ് മരണപ്പെട്ടു. കരുമ്പിൽ കാച്ചടി സ്വദേശി കൊടിയത്ത് ഹൗസിൽ ശങ്കരന്റെ മകൻ വിനു (34) ആണ് മരിച്ചത്. ഉച്ചയോടെ എടരിക്കോട് മൂച്ചിക്കലിൽ ജോലി ചെയ്യുന്നതിനിടെയാണ് വിനുവിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ കൂടെയുള്ളവർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്....
കരിപ്പൂർ പുളിയംപറമ്പ് സ്വദേശി വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

കരിപ്പൂർ പുളിയംപറമ്പ് സ്വദേശി വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

MALAPPURAM
കൊണ്ടോട്ടി: കരിപ്പൂർ പുളിയംപറമ്പ് സ്വദേശി വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. പുളിയംപറമ്പ് കൈതക്കോട് അമ്പലത്തിങ്ങൽ താമസിക്കുന്ന നെയ്യൻ ആലിക്കോയയുടെ മകൻ സൈനുൽ ആബിദ് (38) ആണ് അന്തരിച്ചത്. കടുത്ത ചൂടിനെത്തുടർന്ന് ശരീരത്തിനുണ്ടായ അസ്വസ്ഥതകളാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇന്നലെ കിഴിശ്ശേരി മേലേപുരക്കൽ ആശുപത്രിയുടെ മുൻപിൽ വെച്ച് വാഹനം ഓടിച്ചുപോകുന്നതിനിടെ ആബിദ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഒരു മാസം മുൻപാണ് ആബിദും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്. രിസ്‌വാനയാണ് ഭാര്യ. മക്കൾ: ഫാത്തിമ രഹന, സിദ്ന (ഇരുവരും കൈതക്കോട് ബിഷാറത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥിനികൾ), ഫാത്തിമ അസ്‌വ. പരേതയായ സൈനബയാണ് മാതാവ്. സഹ...
കപ്പൽ ജീവനക്കാരനായ താനൂർ സ്വദേശി കുഴഞ്ഞുവീണു മരിച്ചു

കപ്പൽ ജീവനക്കാരനായ താനൂർ സ്വദേശി കുഴഞ്ഞുവീണു മരിച്ചു

MALAPPURAM
താനൂർ: നൈജീരിയയിൽ കപ്പലിൽ ജോലി ചെയ്യുന്നതിനിടെ താനൂർ സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കോർമൻ കടപ്പുറം ഫക്കീർ പള്ളിക്ക് സമീപം താമസിക്കുന്ന മൂസാന്റെ പുരക്കൽ അബ്ദുൽ അസീസ് (38) ആണ് മരണപ്പെട്ടത്. കപ്പലിൽ എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരനായിരുന്നു ഇദ്ദേഹം. മുംബൈയിൽ നിന്ന് പുറപ്പെട്ട കപ്പൽ കഴിഞ്ഞ ശനിയാഴ്ച നൈജീരിയൻ തുറമുഖത്ത് അടുപ്പിച്ചിരിക്കവെയാണ് അസീസ് കുഴഞ്ഞു വീണത്. ഉടൻ തന്നെ കപ്പലിൽ വെച്ച് പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.​ മൃതദേഹം ശനിയാഴ്ച വൈകുന്നേരത്തോടെ നാട്ടിലെത്തിക്കും. തുടർന്ന് കോർമൻ കടപ്പുറം മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. പിതാവ്: കുഞ്ഞിമുഹമ്മദ്, മാതാവ്: ആയിശക്കുട്ടി, ഭാര്യ: റജീലാബീ, മക്കൾ: റാമീൻ, ഫാത്തിമ റയ്ഖ. സഹോദരങ്ങൾ: നിയാസ്, ഫാത്തിമ, അൻസല, ഫബീന ബാനു, മൗസൂഫ്, മഖ്ബൂൽ....
മലപ്പുറത്ത് ചൂട് കടുക്കുന്നു: വളാഞ്ചേരിയിൽ കുട്ടികൾക്കും കൊണ്ടോട്ടിയിൽ യുവാവിനും സൂര്യാതപമേറ്റു

മലപ്പുറത്ത് ചൂട് കടുക്കുന്നു: വളാഞ്ചേരിയിൽ കുട്ടികൾക്കും കൊണ്ടോട്ടിയിൽ യുവാവിനും സൂര്യാതപമേറ്റു

MALAPPURAM
വളാഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിച്ച രണ്ട് കുട്ടികൾക്ക് സൂര്യാതപം. പ്രമോദ്- ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസുള്ള കുട്ടികൾക്കാണ് പൊള്ളലേറ്റത്. മൂന്ന് വയസുകാരൻ്റെ കൈകൾക്കും നെഞ്ചിനും പുറത്തും പൊള്ളലേറ്റു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. മലപ്പുറത്ത് ജോലിക്കിടെ യുവാവിനും സൂര്യാതപമേറ്റു. കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശി അഖിലിനാണ് സൂര്യാതപമേറ്റത്. വയറിൽ പൊള്ളലേറ്റ അഖിൽ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തിരൂരങ്ങാടി: 8വയസുകാരന് സൂര്യാഘാതമേറ്റു. കെ സി റോഡ് സ്വദേശി വട്ടപ്പറമ്പൻ അസീസ് – ഫരീദ എന്നിവരുടെ മകൻ അദ്നാൻ ആണ് പൊള്ളലേറ്റത്. കയ്യിൻ്റെ മടക്കിന് സമീപത്ത് രണ്ട് ഭാഗത്താന് പൊള്ളലേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി യിൽ ചികിത്സ നൽകി. കഴിഞ്ഞ ദിവസം ആണ് സംഭവം....
യു.കെ. ഭാസി സ്മാരക ‘ലീഡർ പുരസ്കാരം’ രമേശ് ചെന്നിത്തലയ്ക്ക്.

യു.കെ. ഭാസി സ്മാരക ‘ലീഡർ പുരസ്കാരം’ രമേശ് ചെന്നിത്തലയ്ക്ക്.

MALAPPURAM
താനൂർ: മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന യു.കെ. ഭാസിയുടെ നാമധേയത്തിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ 'ലീഡർ പുരസ്കാരത്തിന്' രമേശ് ചെന്നിത്തല അർഹനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇക്കാലമത്രയും അദ്ദേഹം നൽകിയ നേതൃപരമായ പങ്കും, സംസ്ഥാന-ദേശീയ തലങ്ങളിൽ നടത്തിയ നിസ്തുലമായ സേവനങ്ങളും പരിഗണിച്ചാണ് പുരസ്കാരമെന്ന് യു.കെ. ഭാസി ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. ദീർഘകാലമായി പൊതുരംഗത്ത് സജീവമായ രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ്, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങി നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. യു.കെ. ഭാസിയുടെ സ്മരണാർത്ഥം നൽകി വരുന്ന ഈ അവാർഡ് വരും ദിവസങ്ങളിൽ താനൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ അറിയിച്ചു. യുവജന പ്രസ്ഥാനങ്ങളിലൂടെ കടന്നുവന്ന് ദേശീയ തലത്തിൽ വരെ കോൺഗ്രസിന്റെ കരുത്തുറ്റ ശബ്ദമായി മാറിയ ചെന്നിത്തലയ്ക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം വിലയിരുത്തപ്പെടുന്നത്. യു...
യുവതിയെയും ഒന്നര വയസുകാരനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെയും ഒന്നര വയസുകാരനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

MALAPPURAM
തിരൂർ: എഴൂരിൽ യുവതിയെയും ഒന്നര വയസ്സുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.​യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് ഇർഫാനയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് മാസം മുൻപാണ് ഇർഫാനയുടെ ഉമ്മ മരിച്ചത്. ഇതിനുശേഷം ഇർഫാന കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ഇതാകാം ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.​അസ്വാഭാവിക മരണത്തിന് കേസെടുത്ത തിരൂർ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. അ...
‘വേനല്‍ മഴ’ അവധിക്കാല ക്യാംപിന് തുടക്കമായി

‘വേനല്‍ മഴ’ അവധിക്കാല ക്യാംപിന് തുടക്കമായി

MALAPPURAM
ജില്ലയിലെ ബാലസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കായി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ''വേനല്‍ മഴ'' അവധിക്കാല ക്യാംപിന് തുടക്കമായി. തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന ക്യാംപ് ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സര്‍ഗ്ഗാത്മക ശേഷിയും ആത്മവിശ്വാസവും വളര്‍ത്തുന്ന ഇത്തരം കൂട്ടായ്മകള്‍ അവരുടെ ഭാവി പ്രകാശ പൂര്‍ണ്ണമാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവധിക്കാലത്ത് വീടുകളിലേക്ക് പോകാന്‍ സാധിക്കാത്ത കുട്ടികളിലെ ഒറ്റപ്പെടല്‍ ഒഴിവാക്കി, അവര്‍ക്ക് മാനസിക ഉല്ലാസവും ആത്മവിശ്വാസവും പകരുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോം, യുവതാ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, മൈല്‍സ് എന്നിവരുടെ സഹകരണത്തോടുകൂടിയാണ് ക്യാംപ് നടക്കുന്നത്. കുട്ടികളുടെ സര്‍വതോമുഖമായ വികസനം മ...
കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

MALAPPURAM
പെരിന്തൽമണ്ണ താഴേക്കോട് യുവാക്കൾ സഞ്ചരിച്ച കാറിൽ മറ്റൊരു കാറിടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ മൂന്നുപേരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. തച്ചനാട്ടുകര നാട്ടുകൽ സ്വദേശി മുഹമ്മദ് മുനീർ, താഴേക്കോട് കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ് ബഷീർ, നാട്ടുകൽ സ്വദേശി കെ.പി. നൗഫൽ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച നടന്ന അപകടത്തിൽ നാട്ടുകൽ സ്വദേശികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഷമീൽ, സൽമാനുൽ ഫാരിസ് എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവർ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ കരുതിക്കൂട്ടിയെന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നുവെന്നാണ് പോലീസ് കേസ്. ഇടിയുടെ ആഘാതത്തിൽ യുവാക്കളുടെ കാർ തലകീഴായി മറിഞ്ഞു.സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇത് ആസൂത്രിതമായ ആക്രമണമാണെന്ന് വ്യക്തമായത്. രണ്ടുമാസം മുമ്പ് തച്ചനാട്ടുകര നാട്ടുകല്ലിൽ നടന്ന ഒരു ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിന് പിന്നിലെ കാരണമെന്ന് പോലീസ് പറഞ്ഞ...
19 വയസ്സുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

19 വയസ്സുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു

MALAPPURAM
വണ്ടൂർ വാണിയമ്പലത്ത് 19 വയസ്സുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിക്കെതിരെ വധശ്രമത്തിന് വണ്ടൂർ പോലീസ് കേസെടുത്തു. വെന്തോടൻപടി സ്വദേശി പുഴുത്തുണ്ണി മിഷാബിനെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. വിസയുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. വണ്ടൂർ പാലാമഠം സ്വദേശി ഫഹദിനാണ് (19) തലയ്ക്ക് പരിക്കേറ്റത്. കഴിഞ്ഞദിവസം രാത്രി 9.30-ഓടെ വാണിയമ്പലത്ത് വെച്ചായിരുന്നു ആക്രമണം നടന്നത്.ഫഹദിന്റെ പിതാവ് മിഷാബിന് ജിദ്ദയിലേക്ക് വിസ സംഘടിപ്പിച്ചു നൽകിയിരുന്നു. എന്നാൽ വിദേശത്ത് എത്തിയപ്പോൾ വാഗ്ദാനം ചെയ്ത ജോലിയല്ല ലഭിച്ചതെന്നും ശമ്പളം കുറവാണെന്നും ആരോപിച്ച് മിഷാബ് തിരികെ വരികയായിരുന്നു. വിസയ്ക്കായി നൽകിയ ഒന്നര ലക്ഷം രൂപ ഫഹദിന്റെ പിതാവ് തിരികെ നൽകാനുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ എട്ടു മാസമായി ഇവർക്കിടയിൽ തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസവും ഇതേ ചൊല്ലി വാക്കുതർക്കം ഉണ്ടാവ...
പുതുപൊന്നാനിയിൽ യുവാക്കളെ സംഘം ചേർന്ന് മർദിച്ച കേസ്; നാലുപേർ അറസ്റ്റിൽ

പുതുപൊന്നാനിയിൽ യുവാക്കളെ സംഘം ചേർന്ന് മർദിച്ച കേസ്; നാലുപേർ അറസ്റ്റിൽ

MALAPPURAM
മലപ്പുറം: പുതുപൊന്നാനി കിണർ പരിസരത്ത് വെച്ച് യുവാക്കളെ സംഘം ചേർന്ന് മർദിച്ച കേസിൽ നാലുപേരെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. പാലപ്പെട്ടി സ്വദേശി കാപ്പൂരിന്റെ അൻസാർ എന്ന മങ്കാത്ത അൻസാർ (28), പൊന്നാനി പള്ളിപ്പടി കോയാലിക്കനകത്ത് അബ്ദുൽ മജീദ് (29), മുള്ള റോഡിൽ പുത്തൻപുരയിൽ അബ്ദുൽ ഖാദർ (ശിഹാബ് - 32), മുക്കാടി പറമ്പിൽ അബ്ദുൽ മനാഫ് (25) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുതുപൊന്നാനി സ്വദേശികളായ അഫ്സിനെയും ഷഹീറിനെയും പ്രതികൾ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. മർദനത്തിൽ യുവാക്കളുടെ കൈ ഒടിയുകയും മൂക്കിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പൊന്നാനി ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. സി.വി. ബിബിൻ, പ്രബേഷൻ എസ്.ഐ. മഹേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, നാസർ, എസ്. പ്രശാന്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വിവിധ ഇടങ്ങളിൽ നി...
സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; പരാതി നല്‍കി പി കെ കുഞ്ഞാലിക്കുട്ടി

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം; പരാതി നല്‍കി പി കെ കുഞ്ഞാലിക്കുട്ടി

MALAPPURAM
സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ പരാതി നല്‍കി യുഡിഎഫ് സ്ഥാനാർത്ഥി പി കെ കുഞ്ഞാലിക്കുട്ടി. രഘുനാഥ് മേനോൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് വ്യാജ പ്രചാരണം നടക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പറയാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്ന തരത്തിലാണ് പ്രചാരണമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ചീഫ് ഇലക്ഷൻ ഏജന്റാണ് മലപ്പുറം സൈബർ സെല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഗുരുവായൂർ അമ്പലം മതേതര സർക്കാരിന്റേതാണ്, ഗുരുവായൂർ ദേവസ്വം ബോർഡില്‍ മുസ്‌ലിം ലീഗിന് പ്രതിനിധികളുണ്ടാകും' എന്ന് കുഞ്ഞാലിക്കുട്ടി പ്രസ്താവന നടത്തിയ രീതിയിലാണ് പോസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാർത്ഥിയെ മതതീവ്രവാദിയായി ചിത്രീകരിക്കാനും സമൂഹത്തില്‍ മതസ്പർദ്ധയും വർഗീയ ചേരിതിരിവും ഉണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കാനുമുള്ള ആസൂത്രിത ശ്രമമാണിതെന്ന് പരാതിയില്‍ പറയുന്നു...
സാദിഖലി തങ്ങളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ

സാദിഖലി തങ്ങളെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ

MALAPPURAM
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വ്യാജപ്രചാരണം നടത്തി ബ്ലാക് മെയിൽ ചെയ്ത കേസിൽ പ്രതി മുഹമ്മദ് റോഷനെ പോലീസ് പിടികൂടി. അങ്ങാടിപ്പുറത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വ്യാജ ദൃശ്യങ്ങളും വീഡിയോകളും കാണിച്ച് 15 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് എഫ്.ഐ.ആർ വ്യക്തമാക്കുന്നത്. കാപ്പ കേസ് പ്രതി കൂടിയായ മുഹമ്മദ് റോഷൻ ദീർഘനാളായി ഒളിവിലായിരുന്നു. 'Shan shanu' എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴിയായിരുന്നു തങ്ങൾക്കെതിരായ അപകീർത്തികരമായ പ്രചാരണം നടന്നത്. മാർച്ച് 21-നാണ് ഈ അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ ഇതിന് മുൻപ് ജനുവരി 31-ന് മുഹമ്മദ് റോഷൻ, പാണക്കാട് മോയീൻ അലി തങ്ങളെയും സുഹൃത്തിനെയും പെരിന്തൽമണ്ണയിലെ മാളിൽ വിളിച്ചു വരുത്തി അവ്യക്തമായ ദൃശ്യങ്ങളും വീഡിയോകളും കാണിച്ച് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. ദൃശ്യങ്ങൾ പുറത്തുവിടാതിരിക്കാൻ 15 കോടി രൂപ നൽകണ...
സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര വാഗ്ദാനം; സി.പി. ബാവ ഹാജിക്കെതിരെ കേസ്

സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര വാഗ്ദാനം; സി.പി. ബാവ ഹാജിക്കെതിരെ കേസ്

MALAPPURAM
തവനൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചാൽ സൗജന്യ വിദേശയാത്ര ഓഫർ ചെയ്ത മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി. ബാവ ഹാജിക്കെതിരെ പോലീസ് കേസെടുത്തു. മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തിരൂർ എസ്.എച്ച്.ഒയ്ക്കാണ് കേസിന്റെ അന്വേഷണ ചുമതല. ബാവ ഹാജിയുടെ പ്രസംഗത്തെക്കുറിച്ച് നേരത്തെ ജില്ലാ കളക്ടർ റിപ്പോർട്ട് തേടിയിരുന്നു. തവനൂരിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സി.പി. ബാവ ഹാജി വിവാദ പ്രഖ്യാപനം നടത്തിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. ജോയിക്ക് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന കമ്മിറ്റിക്ക് 15 ദിവസത്തെ ഗൾഫ് യാത്രയാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. ടിക്കറ്റും 15 ദിവസത്തെ താമസവും അടക്കമുള്ള സമ്പൂർണ്ണ പാക്കേജായിരുന്നു ബാവ ഹാജിയുടെ ഓഫർ.​നേരത്തെ തവനൂരിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്ന നേതാവാണ് ബാവ ഹാജി. എന്നാൽ അപ്രതീക്ഷിതമായി മലപ്പുറം ഡി.സി.സി ...
ഗ്യാസ് പ്രതിസന്ധി മുതലെടുത്ത് കൊള്ളവില; പൂഴ്ത്തിവെപ്പിനെതിരെ അധികൃതർക്ക് പരാതി നൽകാൻ ഐ.എൻ.ടി.യു.സി തീരുമാനം

ഗ്യാസ് പ്രതിസന്ധി മുതലെടുത്ത് കൊള്ളവില; പൂഴ്ത്തിവെപ്പിനെതിരെ അധികൃതർക്ക് പരാതി നൽകാൻ ഐ.എൻ.ടി.യു.സി തീരുമാനം

MALAPPURAM
മലപ്പുറം: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലമുണ്ടായ ഗ്യാസ് വിതരണ പ്രതിസന്ധി മുതലെടുത്ത് സ്വകാര്യ ഗ്യാസ് ഏജൻസികൾ നടത്തുന്ന കൊള്ളവില ഈടാക്കലിനെതിരെ ശക്തമായ നടപടി വേണമെന്ന് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മലപ്പുറം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൊമേഴ്‌സ്യൽ ഗ്യാസിന് നിലവിൽ 2000 രൂപയുണ്ടായിരുന്ന സ്ഥാനത്ത് കുറ്റി ഒന്നിന് 4000 രൂപ മുതൽ 5000 രൂപ വരെയാണ് പല ഏജൻസികളും ഈടാക്കുന്നത്. അവസരം മുതലെടുത്ത് കരിഞ്ചന്തയും പൂഴ്ത്തിവെപ്പും നടത്തുന്ന ഏജൻസികൾക്കെതിരെ കർശന നിയമനടപടി കൈക്കൊള്ളണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. ചെറുകിട ഹോട്ടൽ വ്യാപാരികൾക്ക് ഇന്ധന ലഭ്യത ഉറപ്പുവരുത്തുന്നതിന് ബന്ധപ്പെട്ട അധികാരികൾ പ്രഥമ പരിഗണന നൽകണം. "പുര കത്തുമ്പോൾ വാഴ വെട്ടുന്ന" സമീപനമാണ് ചില ഏജൻസികൾ സ്വീകരിക്കുന്നത്. ഇത്തരം ചൂഷണങ്ങൾക്കെതിരെ ശക്തമായ പരാതി നൽകാനും നിയമപോരാട്ടം നടത്താനും കൺവെൻഷനിൽ തീരുമാനമായി. ...
നിയമസഭാ തെരഞ്ഞെടുപ്പ് ജില്ലാതല നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

നിയമസഭാ തെരഞ്ഞെടുപ്പ് ജില്ലാതല നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു

MALAPPURAM
നിയമസഭാ തെഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ ചുമതലകള്‍ വഹിക്കുന്ന ജില്ലാതല നോഡല്‍ ഓഫീസര്‍മാരുടെ യോഗം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ നേതൃത്വത്തില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മനുഷ്യവിഭവശേഷി മാനേജ്‌മെന്റ്, ഗതാഗത സംവിധാനങ്ങള്‍, ഇ.വി.എം. മാനേജ്‌മെന്റ്, മെറ്റീരിയല്‍ മാനേജ്‌മെന്റ്, ബാലറ്റ് പേപ്പര്‍, ഇലക്ടറല്‍ റോള്‍, പെരുമാറ്റച്ചട്ട നിരീക്ഷണം, ഉദ്യോഗസ്ഥ പരിശീലനം, എക്‌സ്‌പെന്‍ഡീച്ചര്‍ മോണിറ്ററിങ്, മീഡിയ മോണിറ്ററിങ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍, ഐടി സൈബര്‍ സുരക്ഷ, വെബ്കാസ്റ്റിങ്, കണ്‍ട്രോള്‍ റൂം, കമ്മ്യൂണിക്കേഷന്‍ പ്ലാന്‍, പരാതി പരിഹാര സെല്‍ തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ഈ വകുപ്പുകളുടെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാര്‍ യോഗത്തില്‍ പങ്കെടുത്തു....
മരണത്തിന് വിട്ടുകൊടുക്കാതെ ഷഫീഖ്; ഇരവഴിഞ്ഞിപ്പുഴയിൽ വിദ്യാർത്ഥിനിക്ക് പുതുജീവൻ

മരണത്തിന് വിട്ടുകൊടുക്കാതെ ഷഫീഖ്; ഇരവഴിഞ്ഞിപ്പുഴയിൽ വിദ്യാർത്ഥിനിക്ക് പുതുജീവൻ

MALAPPURAM
ചെറുവാടി ഇരവഴിഞ്ഞിപ്പുഴ പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനിയെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് വെട്ടത്തൂർ സ്വദേശി മദീന ഷഫീഖ്. ഇന്ന് രാവിലെ മൽസ്യം വാങ്ങി മടങ്ങുകയായിരുന്ന ഷഫീഖ് പാലത്തിൽ തനിച്ച് നിന്ന വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ സംശയം തോന്നി വാഹനം ദൂരെ ഒതുക്കി നിർത്തി നിരീക്ഷിക്കുകയായിരുന്നു. പെൺകുട്ടി പാലത്തിന്റെ കൈവരിയിൽ കയറി പുഴയിലേക്ക് ചാടാൻ ഒരുങ്ങിയതോടെ ഷഫീഖ് പാഞ്ഞെത്തി കുട്ടിയെ തടഞ്ഞു. ബൈക്കിൽ ഇരുന്നുകൊണ്ട് തന്നെ കുട്ടിയുടെ വസ്ത്രത്തിൽ പിടിമുറുക്കിയ ഷഫീഖ്, വസ്ത്രം കീറിപ്പോയപ്പോൾ മുടിയിൽ ചുറ്റിപ്പിടിച്ച് താഴേക്ക് വീഴാതെ കാത്തു. ഈ സമയം ഓടിയെത്തിയ മറ്റു യാത്രക്കാരുടെ സഹായത്തോടെയാണ് കുട്ടിയെ സുരക്ഷിതമായി താഴെയിറക്കിയത്. വീട്ടുകാരുമായുണ്ടായ പിണക്കത്തെ തുടർന്നാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് മുതിർന്നതെന്നാണ് പ്രാഥമിക വിവരം. പെൺകുട്ടി നിലവിൽ കെ.എം.സി.ടി മെഡിക്കൽ കോളേജ...

MTN NEWS CHANNEL