Sunday, September 13News That Matters
Shadow

MALAPPURAM

കരിപ്പൂർ സജ്ജം; ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരമായി പൂർത്തിയാക്കി

കരിപ്പൂർ സജ്ജം; ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരമായി പൂർത്തിയാക്കി

MALAPPURAM
കരിപ്പൂർ: യാത്രാമധ്യേ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ നേരിടാനുള്ള സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയും ഏകോപനവും പരിശോധിക്കുന്നതിനായി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചു. ബംഗളൂരുവിൽ നിന്ന് 25 യാത്രക്കാരുമായി എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്തതായാണ് കൃത്രിമ സാഹചര്യമൊരുക്കി പരിശീലനം നടത്തിയത്.**പരിശീലനം ഇങ്ങനെ:**ഉച്ചയ്ക്ക് 03.07-ന് കരിപ്പൂരിലെത്തിയ 'എ.ബി.സി എയർലൈൻ' വിമാനത്തിൽ യാത്രക്കാരുടെ വേഷത്തിൽ കയറിയ നാലു തീവ്രവാദികൾ വിമാനം ഹൈജാക്ക് ചെയ്യുന്നതായാണ് മോക്ക് ഡ്രില്ലിന്റെ തുടക്കം. പൈലറ്റ് വഴി വിവരം എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും അറിയിച്ചു. അടിയന്തരമായി രക്ഷാപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, തീവ്രവാദികളുമായി വിലപേശൽ നടത്തിയ ശേഷം എൻ.എസ്.ജിയുടെ (NSG) നേതൃത്വത്തിൽ അവരെ കീഴടക്കി യാത്രക്കാരെ സുരക്ഷിതമായി മോചിപ്പിക്കുകയും ചെ...
ചെട്ട്യാർമാട് ബസ് ഡ്രൈവർക്ക് മർദനം; അഞ്ചുപേർക്കെതിരെ കേസ്.

ചെട്ട്യാർമാട് ബസ് ഡ്രൈവർക്ക് മർദനം; അഞ്ചുപേർക്കെതിരെ കേസ്.

MALAPPURAM
തേഞ്ഞിപ്പലം: ചെട്ട്യാർമാട് ദേശീയപാത സർവീസ് റോഡിൽ ബൈക്കിൽ സ്വകാര്യ ബസിടിച്ചതിനെത്തുടർന്ന് ബസ് ഡ്രൈവർക്ക് നാട്ടുകാരുടെ മർദനം. കണ്ണമംഗലം സ്വദേശിയും ബസ് ഡ്രൈവറുമായ റിയാസുദ്ദീനാണ് മർദനമേറ്റത്. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു.കോഴിക്കോട് നിന്നും വേങ്ങരയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്, ചെട്ട്യാർമാട് ഭാഗത്ത് വെച്ച് എതിർദിശയിൽ വന്ന ബൈക്കിലിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഇതിനിടെ, അപകടം കണ്ട് ഓടിക്കൂടിയവരിൽ ചിലർ ഡ്രൈവറായ റിയാസുദ്ദീനെ മർദിക്കുകയായിരുന്നു. മർദനത്തിൽ നിന്ന് രക്ഷപ്പെടാൻ റിയാസുദ്ദീൻ പിന്നാലെ വന്ന മറ്റൊരു ബസിൽ കയറാൻ ശ്രമിച്ചെങ്കിലും അവിടെ വെച്ചും മർദനം തുടർന്നു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് ഇടപെട്ടാണ് ജനക്കൂട്ടത്തെ പിന്തിരിപ്പിച്ചത്.കഴുത്തിനും തലയ്ക്കും പരിക്കേറ്റ റിയാസുദ്ദീൻ ആശുപത്രിയിൽ ചികിത്സ ത...
കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമശ്രമം; UDSF വി.സിയെ ഉപരോധിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമശ്രമം; UDSF വി.സിയെ ഉപരോധിച്ചു

MALAPPURAM
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ലേഡീസ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനികൾക്ക് നേരെ ലഹരിസംഘത്തിന്റെ അതിക്രമശ്രമം നടന്നതായി പരാതി. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. രാത്രി ഭക്ഷണം കഴിച്ച് ഹോസ്റ്റലിലേക്ക് മടങ്ങുകയായിരുന്ന രണ്ട് വിദ്യാർത്ഥിനികളെയാണ് അജ്ഞാത സംഘം പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചത്. ക്യാമ്പസിന് സമീപത്തെ ഹോട്ടലിൽ നിന്ന് നടന്നു വരുന്നതിനിടെ ഉള്ളിൽ തമ്പടിച്ചിരുന്ന സംഘം പിന്തുടരുകയായിരുന്നു. വിദ്യാർത്ഥിനികൾ ഓടി രക്ഷപ്പെട്ടതു കൊണ്ടാണ് കൂടുതൽ അപകടം ഒഴിവായത്.സംഭവം ക്യാമ്പസിലെ വിദ്യാർത്ഥിനികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സർവകലാശാല ക്യാമ്പസിനകത്ത് വിദ്യാർത്ഥിനികൾക്ക് പോലും സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് വിദ്യാർത്ഥി സംഘടനകൾ ആരോപിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി യു.ഡി.എസ്.എഫ് ക്യാമ്പസ് യൂണിറ്റ് വൈസ് ചാൻസലറെ ഉപരോധി...
ചേളാരി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ അതിക്രമം; മതിൽ തകർത്ത് മലിനജലം ഒഴുക്കിവിട്ടതായി പരാതി

ചേളാരി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ അതിക്രമം; മതിൽ തകർത്ത് മലിനജലം ഒഴുക്കിവിട്ടതായി പരാതി

MALAPPURAM
തേഞ്ഞിപ്പലം: കേരള വാട്ടർ അതോറിറ്റി പരപ്പനങ്ങാടി സെക്ഷന് കീഴിലുള്ള ചേളാരി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ ഒരുകൂട്ടം ആളുകൾ അതിക്രമിച്ച് കയറി മതിൽ തകർക്കുകയും റോഡിലെ മലിനജലം പ്ലാന്റ് കോമ്പൗണ്ടിലേക്ക് ഒഴുക്കിവിടുകയും ചെയ്തതായി പരാതി. സംഭവത്തിൽ പ്ലാന്റിലെ അസിസ്റ്റന്റ് എഞ്ചിനീയർ തേഞ്ഞിപ്പലം പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. ഏതാനും പേർ പ്ലാന്റിലേക്ക് അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് ഈ അതിക്രമം കാട്ടിയതെന്ന് പരാതിയിൽ പറയുന്നു. കമ്പിപ്പാരയും കൈക്കോട്ടും ഉപയോഗിച്ചാണ് ചുറ്റുമതിലിന്റെ അടിഭാഗം തകർത്തത്.പ്ലാന്റിലെ ജലസംഭരണി ഉപരിതല സംഭരണി ആയതിനാൽ, റോഡിൽ നിന്നുള്ള മലിനജലം ഉള്ളിലേക്ക് ഒഴുകിയെത്തുന്നത് സംഭരണിയിലെ ശുദ്ധീകരിച്ച കുടിവെള്ളത്തിൽ കലരാൻ വലിയ സാധ്യതയുണ്ട്. തേഞ്ഞിപ്പലം, മുന്നിയൂർ, ചേലേമ്പ്ര, പള്ളിക്കൽ എന്നീ നാല് പ്രധാന പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന പ്രധാന പ്ലാ...
പെരുവള്ളൂർ കാടപ്പടി സ്വദേശി തൊട്ടിയിൽ റിയാസിനെ കാണ്മാനില്ല

പെരുവള്ളൂർ കാടപ്പടി സ്വദേശി തൊട്ടിയിൽ റിയാസിനെ കാണ്മാനില്ല

MALAPPURAM
പെരുവള്ളൂർ കാടപ്പടി സ്വദേശി തൊട്ടിയിൽ റിയാസിനെ (34) കാണാതായതായി പരാതി. കാടപ്പടി ടൗണിൽ തൊട്ടിയിൽ ട്രാവൽസ് നടത്തിവരികയായിരുന്നു. കഴിഞ്ഞ 11ാം തീയതി രാത്രി മുതലാണ് കാണാതായത്. കൊടൈക്കനാലിലേക്ക് ടൂർ പോവുകയാണെന്ന് വീട്ടിൽ പറഞ്ഞിരുന്നു. KL65 D 6813 മാസ്റ്റ്റോ സ്കൂട്ടറിലാണ് പോയിട്ടുള്ളത്. സ്‌കൂട്ടറിൻ്റെ മുൻവശത്ത് ഒരു പെട്ടിയുള്ളതായി പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. കാണാതാവുമ്പോൾ വെള്ള ഷർട്ടും ക്രീം കളർ പാൻ്റുമാണ് വേഷം. 1.55 മീറ്റർ നീളമുണ്ട്. ഇടത്തരം ശരീരപ്രകൃതിയാണ്. ഹിന്ദി കൂടി സംസാരിക്കാനറിയാം. വിഷയത്തിൽ തേഞ്ഞിപ്പലം പൊലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. ഈ വ്യക്തിയെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലിസ് സ്റ്റേഷനിലോ 9746279603, 6282318132 ഈ നമ്പറുകളിലോ ബന്ധപ്പെടുക....
വിദ്വേഷ പ്രചാരണങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം: റസാഖ് പാലേരി

വിദ്വേഷ പ്രചാരണങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണം: റസാഖ് പാലേരി

MALAPPURAM
മലപ്പുറം: യുഡിഎഫ് സർക്കാർ രൂപീകരണത്തിന് പിന്നാലെ ബിജെപിയും ചില സമുദായ നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി എടപ്പാൾ പഞ്ചായത്തിലെ കോലൊളമ്പ് യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് കാലയളവിൽ ഉൾപ്പെടെ കഴിഞ്ഞ പത്ത് വർഷത്തോളമായി കേരളത്തിൽ സിപിഎമ്മും ഇടതു സർക്കാരും പ്രോത്സാഹിപ്പിച്ച വിഷം ചീറ്റലുകളുടെ തുടർച്ചയാണ് ഇപ്പോൾ സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം പ്രചാരണങ്ങൾ ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് മണ്ണൊരുക്കുമെന്ന് ഇവർ മനസ്സിലാക്കണം. സിപിഎം പ്രോത്സാഹിപ്പിച്ച ഇത്തരം വർത്തമാനങ്ങൾ ഏറ്റവും ഗുരുതരമായ സ്വഭാവത്തിൽ ബിജെപിയും സമുദായ നേതാക്കളും ഇപ്പോഴും തുടരുകയാണെന്നും ഇത് അടിയന്തരമായി അവസാനിപ...
കരിപ്പൂർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു; ആദ്യ വിമാനം ഇന്ന് പുലർച്ചെ പുറപ്പെട്ടു

കരിപ്പൂർ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു; ആദ്യ വിമാനം ഇന്ന് പുലർച്ചെ പുറപ്പെട്ടു

MALAPPURAM
കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള കോഴിക്കോട് എംബാർക്കേഷൻ പോയിന്റിലെ ഹജ്ജ് ക്യാമ്പ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കരിപ്പൂർ ഹജ്ജ് ഹൗസിൽ നടന്ന ചടങ്ങിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. കരിപ്പൂർ വഴി ഇത്തവണ 969 തീർത്ഥാടകരാണ് യാത്രയാകുന്നത്. ഇതിൽ 686 സ്ത്രീകളും 283 പുരുഷന്മാരും ഉൾപ്പെടുന്നു. കർണാടകയിൽ നിന്നുള്ള നാല് തീർത്ഥാടകരും ഈ സംഘത്തിലുണ്ട്.ആകാശ എയർലൈൻസിന്റെ 145 പേർക്ക് യാത്ര ചെയ്യാവുന്ന ഏഴ് വിമാനങ്ങളാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുന്നത്. മെയ് 14 മുതൽ 17 വരെയാണ് വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ വിമാനം ഇന്ന് (വ്യാഴം) പുലർച്ചെ 12.20-നും രണ്ടാമത്തെ വിമാനം 2.25-നുമാണ് ഷെഡ്യൂൾ ചെയ്തിരുന്നത്. ഹാജിമാർക്കുള്ള യാത്രാ രേഖകളുടെ കൈമാറ്റം നിയുക്ത എം.എൽ.എ ടി.പി. അഷ്റഫലി നിർവഹിച്ചു. ചടങ്ങിൽ എം.പിമാരായ ഇ.ടി. മുഹമ്...
പൂക്കോട്ടൂർ പിലാക്കലിന് സമീപം തോടിൽ വീണ് രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു.

പൂക്കോട്ടൂർ പിലാക്കലിന് സമീപം തോടിൽ വീണ് രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു.

MALAPPURAM
മലപ്പുറം: പൂക്കോട്ടൂർ പിലാക്കലിന് സമീപം തോടിൽ വീണ് രണ്ട് പിഞ്ചുകുട്ടികൾ മരിച്ചു. മേൽമുറി പടിഞ്ഞാറെമുക്ക് സ്വദേശി ചേർത്തൊടി അഫ്സലിന്റെ മകൻ ആദിൽ മിറാഷ് (6), അഫ്സലിന്റെ ഭാര്യസഹോദരിയുടെ മകൻ മുഹമ്മദ് ഫൗസാൻ (4, കിഴിശ്ശേരി) എന്നിവരാണ് മരിച്ചത്. പൂക്കോട്ടൂർ പിലാക്കലിന് സമീപമുള്ള വലിയ തോട്ടിലായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം നടന്നത്. കളിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ തോട്ടിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുവീട്ടിലെത്തിയതായിരുന്നു കുട്ടികളിലൊരാൾ. ഒരേ കുടുംബത്തിലെ രണ്ട് കുരുന്നുകളുടെ അപ്രതീക്ഷിത വേർപാട് പ്രദേശത്തെയാകെ വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്....
ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ ജില്ലാതല സംഗമം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു

ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ ജില്ലാതല സംഗമം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു

MALAPPURAM
ജില്ലയിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ മലപ്പുറം ജില്ലാ തല സംഗമം 'മഹിളാ പ്രധാനം 2026' ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. കൂട്ടിലങ്ങാടി റെയിന്‍ബോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മങ്കട നിയുക്ത എം.എല്‍.എ. മഞ്ഞളാംകുഴി അലി മുഖ്യ പ്രഭാഷണം നടത്തി. സമൂഹത്തിനും നാടിനും ഉപകാരമാകുന്ന സേവനമാണ് ചെയ്യുന്നത്. മറ്റു ജോലികളില്‍ നിന്ന് വ്യത്യസ്തമായി 'വര്‍ക്ക് ഈസ് വര്‍ഷിപ്' അഥവാ തൊഴില്‍ ഒരു ആരാധനയാണ് പറയുന്നത് പോലെ നാടിനും സമൂഹത്തിനും വേണ്ടി ചെയ്യുന്ന ഈ നന്മനിറഞ്ഞ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം.പി പറഞ്ഞു. മാത്രമല്ല ആവശ്യമായ എല്ലാ സഹായങ്ങളും സൗകര്യങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ജില്ലാ ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ജിതിന്‍ കെ...
ജന്മദിനത്തിൽ നൊമ്പരമായി ആറുവയസ്സുകാരന്റെ മരണം; നിലമ്പൂരിൽ വീടിന്റെ തൂൺ ഇടിഞ്ഞുവീണ് അപകടം

ജന്മദിനത്തിൽ നൊമ്പരമായി ആറുവയസ്സുകാരന്റെ മരണം; നിലമ്പൂരിൽ വീടിന്റെ തൂൺ ഇടിഞ്ഞുവീണ് അപകടം

MALAPPURAM
നിലമ്പൂർ: ജന്മദിനത്തിൽ കളിച്ചുകൊണ്ടിരിക്കെ വീടിന്റെ തൂൺ ഇടിഞ്ഞുവീണ് ആറുവയസ്സുകാരൻ മരിച്ചു. നിലമ്പൂർ രാമംകുത്ത് പാറേങ്ങൽ മൊയ്തുവിന്റെ മകൻ സിഫ്രാൻ ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച സിഫ്രാന്റെ ആറാം ജന്മദിനമായിരുന്നു. പിറന്നാൾ ആഘോഷത്തിന് പിന്നാലെ എത്തിയ ഈ ദുരന്തം നാടിനെയാകെ കണ്ണീരിലാഴ്ത്തി. സിഫ്രാന്റെ വീടിന് സമീപത്തുള്ള ബന്ധുവീട്ടിൽ വെച്ചാണ് അപകടമുണ്ടായത്. വീടിന്റെ ടെറസിൽ കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കെ, തുണികൾ ഉണക്കാനായി നിർമ്മിച്ച താൽക്കാലിക തൂണിലെ (അരഫില്ലർ) വെട്ടുകല്ലുകൾ സിഫ്രാന്റെ തലയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കൾ ഉടൻതന്നെ സിഫ്രാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷൈഹയാണ് മാതാവ്. റാഷിൻ, റഷ ഫാത്തിമ, സായാൻ എന്നിവർ സഹോദരങ്ങളാണ്....
അനസ് എടത്തൊടിക ഇനി എം.എസ്.പിയില്‍

അനസ് എടത്തൊടിക ഇനി എം.എസ്.പിയില്‍

MALAPPURAM
ഇന്ത്യൻ ഫുട്ബാളിലെ കരുത്തുറ്റ പ്രതിരോധ താരം അനസ് എടത്തൊടിക ഇനി പുതിയ വേഷത്തില്‍. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് അനസ് എടത്തൊടിക സർക്കാർ സർവീസില്‍ പ്രവേശിച്ചു.മലപ്പുറം എം.എസ്.പി (മലബാർ സ്പെഷ്യല്‍ പൊലിസ്) ക്യാമ്പില്‍ ക്ലർക്കായാണ് താരം ചുമതലയേറ്റത്. രാവിലെ 11 മണിയോടെ മലപ്പുറത്തെ എം.എസ്.പി ക്യാമ്പിലെത്തിയായിരുന്നു അനസ് ജോലിയില്‍ പ്രവേശിച്ചത്. കമാൻഡന്റ് കെ. സലീമിന് മുൻപാകെ ഹാജരായി. നിയമന ഉത്തരവ് നേരത്തെ താരം കൈപ്പറ്റിയിരുന്നു. ഇന്ന് ഔദ്യോഗികമായി ഹാജർ ബുക്കില്‍ ഒപ്പുവെച്ചതോടെയാണ് സേവനത്തിന് തുടക്കമായത്. അർഹമായ സ്പോർട്സ് ക്വാട്ട നിയമനം ലഭിക്കാൻ അനസിനും സഹതാരങ്ങള്‍ക്കും വലിയ പോരാട്ടം തന്നെ നടത്തേണ്ടി വന്നിരുന്നു. സാങ്കേതിക തടസ്സങ്ങള്‍ ഉന്നയിച്ച്‌ കായിക വകുപ്പ് നിയമനം നീട്ടിക്കൊണ്ടുപോയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ജനപ്രതിനിധികളും കായിക പ്രേമികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ...
‘ഞാൻ സഖാവാണ്, പറഞ്ഞ വാക്ക് പാലിക്കും’; തോറ്റപ്പോള്‍ തലമൊട്ടയടിച്ച്‌ എട്ട് വയസ്സുകാരൻ.

‘ഞാൻ സഖാവാണ്, പറഞ്ഞ വാക്ക് പാലിക്കും’; തോറ്റപ്പോള്‍ തലമൊട്ടയടിച്ച്‌ എട്ട് വയസ്സുകാരൻ.

MALAPPURAM
സോഷ്യല്‍മീഡിയയില്‍ വൈറലാണ് മലപ്പുറം തിരൂരിലെ എട്ട് വയസ്സുകാരൻ ഷഹാന്‍. എല്‍ഡിഎഫ് തോറ്റാല്‍ തല മൊട്ടയടിക്കുമെന്ന വാക്കുപാലിച്ചതോടെയാണ് വൈറലായത്. തിരൂരിലെ സ്ഥാനാർഥി വി. അബ്ദുറഹ്മാന്റെ വിജയിക്കുമെന്ന് പറഞ്ഞാണ് പിതാവിനോട് പന്തയം വെച്ചത്. എന്നാല്‍, തോറ്റതോടെ ഫാമിലി വാട്സ് ആപ് ഗ്രൂപ്പുകളിലടക്കം പന്തയം ചർച്ചയായി. ഇതോടെ മൊട്ടയടിയ്ക്കാൻ തീരുമാനിച്ചു. പിതാവ് വീഡിയോ ചിത്രീകരിച്ച്‌ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വൈറലായി. ഞാൻ സഖാവാണ് വാക്ക് പാലിക്കുമെന്നും തോറ്റാലും പാർട്ടി മാറില്ലെന്നും കുട്ടി തറപ്പിച്ച്‌ പറഞ്ഞു. നാട്ടിലെ കുട്ടി സഖാക്കളുടെ നേതാവാണ് ഷഹാദ്. കഴിഞ്ഞ തദ്ദേശത്തിലും എല്‍ഡിഎഫിനായി ഇവർ പ്രചരണത്തിനിറങ്ങി.വാർഡില്‍ തോറ്റതോടെ അവസാനിപ്പിക്കുമെന്ന് കുടുംബം കരുതിയെങ്കിലും അവർക്ക് തെറ്റി. വർധിത വീര്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവമായി. പാർട്ടി തിരിച്ചുവരുമെന്നും തോറ്റാലും ജയിച്ചാലും ...
മലപ്പുറം സ്വദേശി മൂന്നര കിലോ കഞ്ചാവുമായി പിടിയിൽ

മലപ്പുറം സ്വദേശി മൂന്നര കിലോ കഞ്ചാവുമായി പിടിയിൽ

MALAPPURAM
മലപ്പുറം: ഊട്ടിയിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന മൂന്നര കിലോ കഞ്ചാവുമായി അരീക്കോട് തെരട്ടമ്മൽ സ്വദേശി വി.പി റഹീസിനെ (35) എടവണ്ണ പൊലീസ് പിടികൂടി. എടവണ്ണ സീതിഹാജി പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറിലെ കാർപെറ്റിന് താഴെ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. തെലങ്കാന, ഹൈദരാബാദ്, ഊട്ടി എന്നിവിടങ്ങളിൽ ബേക്കറി കച്ചവടം നടത്തുന്ന പ്രതി, ഊട്ടിയിൽ നിന്ന് കിലോയ്ക്ക് ഇരുപതിനായിരം രൂപ നിരക്കിൽ കേരളത്തിൽ വിൽപ്പന നടത്തുന്നതിനായി എത്തിച്ചതായിരുന്നു കഞ്ചാവെന്ന് പൊലീസ് പറഞ്ഞു. വെറ്റിലപ്പാറ സ്വദേശിയായ സുഹൃത്തിന്റെ ഗുജറാത്ത് രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു ലഹരിക്കടത്ത്. അറസ്റ്റിലായ പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു....
മലപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയെ കാണാനില്ല

മലപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയെ കാണാനില്ല

MALAPPURAM
മലപ്പുറം: കോഡൂരിലെ താണിക്കൽ നിന്നും വാടകയ്ക്ക് താമസിക്കുന്ന യുവതിയെ കാണാതായതായി പരാതി. മണ്ണാർക്കാട് ചേരുംകുളം പടിഞ്ഞാറേക്കുന്ന് സ്വദേശി മുത്തുവിന്റെ മകൾ ശ്രീമതിയെ (35) ആണ് കാണാതായത്. കഴിഞ്ഞ ജനുവരി 3-ന് കോഡൂരിലെ താമസസ്ഥലത്തുനിന്നും പോയ ഇവർ തിരികെ വാടക വീട്ടിലോ മണ്ണാർക്കാടുള്ള സ്വന്തം വീട്ടിലോ എത്തിയിട്ടില്ല. ഏകദേശം അഞ്ചടി ഉയരമുള്ള ഇവർക്ക് തടിച്ച ശരീരപ്രകൃതിയും ഇരുനിറവുമാണ് അടയാളങ്ങളായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ: മലപ്പുറം പോലീസ് സ്റ്റേഷൻ: 0483 2734966, ഇൻസ്പെക്ടർ: 9497987162, സബ് ഇൻസ്പെക്ടർ: 9497980664 MTN News : നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ....
ജോലിക്കിടെ ശാരീരിക അസ്വസ്ഥത; കാച്ചടി സ്വദേശി മരണപ്പെട്ടു

ജോലിക്കിടെ ശാരീരിക അസ്വസ്ഥത; കാച്ചടി സ്വദേശി മരണപ്പെട്ടു

MALAPPURAM
തിരൂരങ്ങാടി: ജോലി ചെയ്യുന്നതിനിടെ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് യുവാവ് മരണപ്പെട്ടു. കരുമ്പിൽ കാച്ചടി സ്വദേശി കൊടിയത്ത് ഹൗസിൽ ശങ്കരന്റെ മകൻ വിനു (34) ആണ് മരിച്ചത്. ഉച്ചയോടെ എടരിക്കോട് മൂച്ചിക്കലിൽ ജോലി ചെയ്യുന്നതിനിടെയാണ് വിനുവിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ കൂടെയുള്ളവർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്....
കരിപ്പൂർ പുളിയംപറമ്പ് സ്വദേശി വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

കരിപ്പൂർ പുളിയംപറമ്പ് സ്വദേശി വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

MALAPPURAM
കൊണ്ടോട്ടി: കരിപ്പൂർ പുളിയംപറമ്പ് സ്വദേശി വാഹനം ഓടിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. പുളിയംപറമ്പ് കൈതക്കോട് അമ്പലത്തിങ്ങൽ താമസിക്കുന്ന നെയ്യൻ ആലിക്കോയയുടെ മകൻ സൈനുൽ ആബിദ് (38) ആണ് അന്തരിച്ചത്. കടുത്ത ചൂടിനെത്തുടർന്ന് ശരീരത്തിനുണ്ടായ അസ്വസ്ഥതകളാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇന്നലെ കിഴിശ്ശേരി മേലേപുരക്കൽ ആശുപത്രിയുടെ മുൻപിൽ വെച്ച് വാഹനം ഓടിച്ചുപോകുന്നതിനിടെ ആബിദ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഒരു മാസം മുൻപാണ് ആബിദും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറിയത്. രിസ്‌വാനയാണ് ഭാര്യ. മക്കൾ: ഫാത്തിമ രഹന, സിദ്ന (ഇരുവരും കൈതക്കോട് ബിഷാറത്തുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥിനികൾ), ഫാത്തിമ അസ്‌വ. പരേതയായ സൈനബയാണ് മാതാവ്. സഹ...
കപ്പൽ ജീവനക്കാരനായ താനൂർ സ്വദേശി കുഴഞ്ഞുവീണു മരിച്ചു

കപ്പൽ ജീവനക്കാരനായ താനൂർ സ്വദേശി കുഴഞ്ഞുവീണു മരിച്ചു

MALAPPURAM
താനൂർ: നൈജീരിയയിൽ കപ്പലിൽ ജോലി ചെയ്യുന്നതിനിടെ താനൂർ സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കോർമൻ കടപ്പുറം ഫക്കീർ പള്ളിക്ക് സമീപം താമസിക്കുന്ന മൂസാന്റെ പുരക്കൽ അബ്ദുൽ അസീസ് (38) ആണ് മരണപ്പെട്ടത്. കപ്പലിൽ എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരനായിരുന്നു ഇദ്ദേഹം. മുംബൈയിൽ നിന്ന് പുറപ്പെട്ട കപ്പൽ കഴിഞ്ഞ ശനിയാഴ്ച നൈജീരിയൻ തുറമുഖത്ത് അടുപ്പിച്ചിരിക്കവെയാണ് അസീസ് കുഴഞ്ഞു വീണത്. ഉടൻ തന്നെ കപ്പലിൽ വെച്ച് പ്രാഥമിക ചികിത്സ നൽകുകയും തുടർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.​ മൃതദേഹം ശനിയാഴ്ച വൈകുന്നേരത്തോടെ നാട്ടിലെത്തിക്കും. തുടർന്ന് കോർമൻ കടപ്പുറം മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. പിതാവ്: കുഞ്ഞിമുഹമ്മദ്, മാതാവ്: ആയിശക്കുട്ടി, ഭാര്യ: റജീലാബീ, മക്കൾ: റാമീൻ, ഫാത്തിമ റയ്ഖ. സഹോദരങ്ങൾ: നിയാസ്, ഫാത്തിമ, അൻസല, ഫബീന ബാനു, മൗസൂഫ്, മഖ്ബൂൽ....
മലപ്പുറത്ത് ചൂട് കടുക്കുന്നു: വളാഞ്ചേരിയിൽ കുട്ടികൾക്കും കൊണ്ടോട്ടിയിൽ യുവാവിനും സൂര്യാതപമേറ്റു

മലപ്പുറത്ത് ചൂട് കടുക്കുന്നു: വളാഞ്ചേരിയിൽ കുട്ടികൾക്കും കൊണ്ടോട്ടിയിൽ യുവാവിനും സൂര്യാതപമേറ്റു

MALAPPURAM
വളാഞ്ചേരിയിൽ വീട്ടുമുറ്റത്ത് കളിച്ച രണ്ട് കുട്ടികൾക്ക് സൂര്യാതപം. പ്രമോദ്- ഷാനില ദമ്പതികളുടെ മൂന്നും അഞ്ചും വയസുള്ള കുട്ടികൾക്കാണ് പൊള്ളലേറ്റത്. മൂന്ന് വയസുകാരൻ്റെ കൈകൾക്കും നെഞ്ചിനും പുറത്തും പൊള്ളലേറ്റു. നിലവിൽ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. മലപ്പുറത്ത് ജോലിക്കിടെ യുവാവിനും സൂര്യാതപമേറ്റു. കരിപ്പൂർ കുമ്മിണിപറമ്പ് സ്വദേശി അഖിലിനാണ് സൂര്യാതപമേറ്റത്. വയറിൽ പൊള്ളലേറ്റ അഖിൽ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. തിരൂരങ്ങാടി: 8വയസുകാരന് സൂര്യാഘാതമേറ്റു. കെ സി റോഡ് സ്വദേശി വട്ടപ്പറമ്പൻ അസീസ് – ഫരീദ എന്നിവരുടെ മകൻ അദ്നാൻ ആണ് പൊള്ളലേറ്റത്. കയ്യിൻ്റെ മടക്കിന് സമീപത്ത് രണ്ട് ഭാഗത്താന് പൊള്ളലേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി യിൽ ചികിത്സ നൽകി. കഴിഞ്ഞ ദിവസം ആണ് സംഭവം....
യു.കെ. ഭാസി സ്മാരക ‘ലീഡർ പുരസ്കാരം’ രമേശ് ചെന്നിത്തലയ്ക്ക്.

യു.കെ. ഭാസി സ്മാരക ‘ലീഡർ പുരസ്കാരം’ രമേശ് ചെന്നിത്തലയ്ക്ക്.

MALAPPURAM
താനൂർ: മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന യു.കെ. ഭാസിയുടെ നാമധേയത്തിൽ ഏർപ്പെടുത്തിയ ഈ വർഷത്തെ 'ലീഡർ പുരസ്കാരത്തിന്' രമേശ് ചെന്നിത്തല അർഹനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇക്കാലമത്രയും അദ്ദേഹം നൽകിയ നേതൃപരമായ പങ്കും, സംസ്ഥാന-ദേശീയ തലങ്ങളിൽ നടത്തിയ നിസ്തുലമായ സേവനങ്ങളും പരിഗണിച്ചാണ് പുരസ്കാരമെന്ന് യു.കെ. ഭാസി ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. ദീർഘകാലമായി പൊതുരംഗത്ത് സജീവമായ രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ്, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് തുടങ്ങി നിരവധി സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. യു.കെ. ഭാസിയുടെ സ്മരണാർത്ഥം നൽകി വരുന്ന ഈ അവാർഡ് വരും ദിവസങ്ങളിൽ താനൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ അറിയിച്ചു. യുവജന പ്രസ്ഥാനങ്ങളിലൂടെ കടന്നുവന്ന് ദേശീയ തലത്തിൽ വരെ കോൺഗ്രസിന്റെ കരുത്തുറ്റ ശബ്ദമായി മാറിയ ചെന്നിത്തലയ്ക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം വിലയിരുത്തപ്പെടുന്നത്. യു...
യുവതിയെയും ഒന്നര വയസുകാരനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെയും ഒന്നര വയസുകാരനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

MALAPPURAM
തിരൂർ: എഴൂരിൽ യുവതിയെയും ഒന്നര വയസ്സുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എഴൂർ സ്വദേശി ഇർഫാന (30), മകൻ അമൻ മാലിക് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.​യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് ഇർഫാനയുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് മാസം മുൻപാണ് ഇർഫാനയുടെ ഉമ്മ മരിച്ചത്. ഇതിനുശേഷം ഇർഫാന കടുത്ത മനോവിഷമത്തിലായിരുന്നുവെന്നും ഇതാകാം ഇത്തരമൊരു കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.​അസ്വാഭാവിക മരണത്തിന് കേസെടുത്ത തിരൂർ പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. അ...

MTN NEWS CHANNEL