കരിപ്പൂർ സജ്ജം; ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് വിജയകരമായി പൂർത്തിയാക്കി
കരിപ്പൂർ: യാത്രാമധ്യേ വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാൽ നേരിടാനുള്ള സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയും ഏകോപനവും പരിശോധിക്കുന്നതിനായി കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചു. ബംഗളൂരുവിൽ നിന്ന് 25 യാത്രക്കാരുമായി എത്തിയ വിമാനം തീവ്രവാദികൾ ഹൈജാക്ക് ചെയ്തതായാണ് കൃത്രിമ സാഹചര്യമൊരുക്കി പരിശീലനം നടത്തിയത്.**പരിശീലനം ഇങ്ങനെ:**ഉച്ചയ്ക്ക് 03.07-ന് കരിപ്പൂരിലെത്തിയ 'എ.ബി.സി എയർലൈൻ' വിമാനത്തിൽ യാത്രക്കാരുടെ വേഷത്തിൽ കയറിയ നാലു തീവ്രവാദികൾ വിമാനം ഹൈജാക്ക് ചെയ്യുന്നതായാണ് മോക്ക് ഡ്രില്ലിന്റെ തുടക്കം. പൈലറ്റ് വഴി വിവരം എ.ടി.സിയെയും തുടർന്ന് എയർപോർട്ട് അതോറിറ്റിയെയും അറിയിച്ചു. അടിയന്തരമായി രക്ഷാപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും, തീവ്രവാദികളുമായി വിലപേശൽ നടത്തിയ ശേഷം എൻ.എസ്.ജിയുടെ (NSG) നേതൃത്വത്തിൽ അവരെ കീഴടക്കി യാത്രക്കാരെ സുരക്ഷിതമായി മോചിപ്പിക്കുകയും ചെ...