Monday, June 15News That Matters

മലപ്പുറത്ത് നൊമ്പരമായി മകളും ബാപ്പയും ഒരേ ദിവസം അന്തരിച്ചു

മലപ്പുറം: രോഗബാധിതരായി ചികിത്സയിൽ കഴിയുകയായിരുന്ന മകളും ബാപ്പയും ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ അന്തരിച്ചു. ചെമ്മങ്കടവ് സ്വദേശി കരിമ്പൻ മൂസ (79), മകളും തിരൂർക്കാട് സ്വദേശി കല്ലൻകുന്നൻ കുഞ്ഞുണ്ണിയുടെ ഭാര്യയുമായ മുംതാസ് (54) എന്നിവരാണ് മരണപ്പെട്ടത്. രോഗബാധിതയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുംതാസ് വെള്ളിയാഴ്ച പകലാണ് മരണപ്പെട്ടത്. അന്ന് വൈകിട്ട് ആറ് മണിയോടെ മുംതാസിന്റെ ഖബറടക്ക ചടങ്ങുകൾ പൂർത്തിയായിരുന്നു. എന്നാൽ പ്രിയ മകളുടെ വിയോഗ വാർത്ത താങ്ങാനാകാതെ ബാപ്പ മൂസയ്ക്ക് രാത്രിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെ ദേഹാസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരേ ദിവസം തന്നെയുണ്ടായ ഇരുവരുടെയും മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി. മരണപ്പെട്ട മൂസയുടെ ഭാര്യമാർ: പരേതയായ കദീജ പള്ളിപ്പറമ്പൻ, ആയിഷ പുൽപറ്റ (പൂക്കോട്ടൂർ). മറ്റുമക്കൾ: കുഞ്ഞാലൻ, റഫീഖ്, റൈഹാനത്ത് പൊന്മുണ്ടം. മരുമക്കൾ: കെ. ഹാരിഫ റഹ്‌മാൻ (കോഡൂർ ഗ്രാമപഞ്ചായത്തംഗം), ഫാരിഷ, കുഞ്ഞുണ്ണി, അബ്ദുൽ ഹമീദ്.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version