വേങ്ങര: വാത്സല്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഒന്നാമത് മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാര സമർപ്പണവും വാർഷിക സമ്മേളനവും വേങ്ങര വ്യാപാരഭവനിൽ വെച്ച് നടന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുസൈറ മൻസൂർ പരിപാടി ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ നിന്നുള്ള പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഡോക്ടർ സലാം ചടങ്ങിൽ വെച്ച് ട്രസ്റ്റിന്റെ പ്രഥമ പുരസ്കാരം ഏറ്റുവാങ്ങി. അഷ്‌റഫ് മനരിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് മെമ്പർ എം.കെ റസിയ, ഗ്രാമപഞ്ചായത്ത് മെമ്പർ എൻ.ടി മൈമൂനത്ത്, എൻ.പി അസൈനാർ, പി.പി.എ ബാവ, ബോസ് മാസ്റ്റർ ബാവ എ.ആർ നഗർ, എ.കെ ഹംസ, സുബൈദ അന്നങ്ങാടി, ഷൗക്കത്ത്, ഷാഹിദ ബീവി, സിറാജ് വേങ്ങര എന്നിവർ സംസാരിച്ചു. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വേങ്ങരയിൽ ഒരു ‘പകൽ വീട്’ ആരംഭിക്കാനും വാർഷിക കൗൺസിൽ യോഗം തീരുമാനിച്ചു.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W
