Monday, July 27News That Matters

MALAPPURAM

സംസ്ഥാന ബജറ്റിൽ അവഗണന; പ്രതിഷേധവുമായി പ്രൈമറി പാലിയേറ്റീവ് നഴ്സുമാർ

MALAPPURAM
സംസ്ഥാന ബജറ്റിൽ പ്രൈമറി പാലിയേറ്റീവ് നഴ്സുമാരോട് സർക്കാർ കടുത്ത അവഗണന കാണിച്ചതിൽ കേരള പ്രൈമറി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. സർക്കാരിന് കീഴിലുള്ള അങ്കണവാടി, ആശാ പ്രവർത്തകർ, പാചക തൊഴിലാളികൾ, ആയമാർ എന്നിവരടക്കമുള്ളവർക്ക് അടിക്കടി ശമ്പള വർധനവും മറ്റ് ആനുകൂല്യങ്ങളും നൽകിയപ്പോഴും, വിവിധ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചപ്പോഴും തങ്ങളെ വിസ്മരിച്ചത് പ്രതിഷേധാർഹമാണെന്ന് അസോസിയേഷൻ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ കരാറടിസ്ഥാനത്തിൽ പ്രൈമറി ഹെൽത്ത് സെന്ററുകൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ച് വർഷങ്ങളായി പ്രവർത്തിക്കുന്ന, പത്ത് വർഷം പൂർത്തിയാക്കിയ പ്രൈമറി പാലിയേറ്റീവ് നഴ്സുമാരെ സ്ഥിരപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സർക്കാരിന്റെ അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് സംസ്ഥാന ക...

താനൂർ ബി.ആർ.സിയിൽ ‘സ്ട്രീം എക്കോസിസ്റ്റം’ പ്രോജക്ട് അവതരണം സംഘടിപ്പിച്ചു

MALAPPURAM
പൊതുവിദ്യാലയങ്ങളിലെ എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർത്ഥികളിൽ ഗവേഷണ താല്പര്യവും ഇന്നവേഷൻ മനോഭാവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'സ്ട്രീം എക്കോസിസ്റ്റം' പദ്ധതിയുടെ ഭാഗമായി ഗവേഷകകൂട്ടത്തിന്റെ പ്രോജക്ട് അവതരണം നടന്നു. സമഗ്ര ശിക്ഷ കേരളയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയും (കുസാറ്റ്) സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ താനൂർ ബി.ആർ.സി തല പ്രോജക്ട് അവതരണം ജനുവരി 31-നാണ് സംഘടിപ്പിച്ചത്. ട്രെയിനർ സലിം സ്വാഗതം ആശംസിച്ച ചടങ്ങ് റിയോൺ ആന്റണി ഉദ്ഘാടനം ചെയ്തു. പ്രോജക്ട് അവതരണങ്ങളുടെ വിലയിരുത്തൽ മലയാളം സർവ്വകലാശാലയിലെ സ്കൂൾ ഓഫ് എൻവയോൺമെന്റ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സബ്ന വി. നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി 12 വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കാളികളായി. ഓരോ വിദ്യാലയത്തിൽ നിന്നും അഞ്ച് കുട്ടികളും ഒരു ചുമതലയുള്ള അധ്യാപകനുമാണ് എത്തിയത്. ...

മന്ത് രോഗനിവാരണ പരിപാടി ട്രാന്‍സ്മിഷന്‍ അസസ്മെന്റ് സര്‍വ്വേ ജില്ലാതല ഉദ്ഘാടനം നടന്നു

MALAPPURAM
മലപ്പുറം ജില്ലയില്‍ മന്ത് രോഗനിവാരണ പരിപാടിയുടെ ഭാഗമായുള്ള ട്രാൻസ്മിഷൻ അസസ്മെന്റ് സർവ്വേയ്ക്ക് (TAS) തുടക്കമായി. സർവ്വേയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം നഗരസഭ വൈസ് ചെയർമാൻ ജിതിൻ ജി. അനിൽ നിർവഹിച്ചു. പ്രതിരോധ ചികിത്സാ ശാക്തീകരണം രോഗരഹിത സമൂഹത്തിന് അനിവാര്യമാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ച് മന്ത് രോഗവ്യാപന നില വിലയിരുത്താനാണ് ഈ സർവ്വേയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ നിലവിലെ രോഗവ്യാപന നിയന്ത്രണ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി അധ്യക്ഷത വഹിച്ചു. ജില്ലാ സർവ്വേലൻസ് ഓഫീസർ ഡോ. സി. ഷുബിൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാംഗം യമുന, പ്രിൻസിപ്പൽ സിസ്റ്റർ മരിയ, ...

മയിലിനെ കാണാൻ പോകുന്നതിനിടെ കിണറ്റിൽ വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു

MALAPPURAM
എടവണ്ണപ്പാറ പാഞ്ചീരി നരുവായിൽ സിദ്ധീഖിന്റെ മകൻ അഹമ്മദ് നവാജ് (5) ആണ് ദാരുണമായ അപകടത്തിൽ മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ ചീക്കോട് തലക്കോട്ടയിലായിരുന്നു സംഭവം. ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ നവാജും പത്തു വയസ്സുകാരനായ സഹോദരൻ അഹമ്മദ് മിൻഹാജും വീടിന് സമീപം കണ്ട മയിലിനെ പിന്തുടരുന്നതിനിടെ അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു.​കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തു. പത്തു വയസ്സുകാരനായ മിൻഹാജിന് അയൽവാസി നസിയ എന്ന യുവതി അഞ്ച് മിനിറ്റോളം സി.പി.ആർ (CPR) നൽകിയതാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്. നസിയയുടെ സമയോചിതമായ ഇടപെടലിൽ കുട്ടി ഉടൻ തന്നെ പ്രതികരിക്കുകയും ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തു.​എന്നാൽ അബോധാവസ്ഥയിലായിരുന്ന അഞ്ചു വയസ്സുകാരൻ നവാജിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയ...

എസ്‌ഐആറിന്റെ പേരിലെത്തി മോഷണം. വീട്ടമ്മയുടെ സ്വര്‍ണം കവര്‍ന്ന പ്രതി പിടിയില്‍

MALAPPURAM
മലപ്പുറം വെട്ടിച്ചിറയില്‍ സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. വീട്ടമ്മയുടെ അയല്‍വാസിയായ പൂളമംഗലം സ്വദേശി സാക്കിറാണ് പൊലീസ് പിടിയിലായത്.ഇയാളെ തിരൂരില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചക്കാണ് മോഷണം നടന്നത്. സാക്കിർ നഫീസയെ ആക്രമിച്ച്‌ മാല പൊട്ടിക്കുകയായിരുന്നു.എസ്‌ഐആർ വിവര ശേഖരത്തിനെന്ന പേരില്‍ സ്ത്രീ വേഷം ധരിച്ചാണ് സാക്കിർ നഫീസയുടെ വീട്ടിലെത്തിയത്. പ്രതിയെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം ഉണ്ടായത്. വീട്ടിലെ മറ്റുള്ളവർ പള്ളിയില്‍ പോയ തക്കം നോക്കിയാണ് സാക്കിർ ഹംസയുടെ വീട്ടിലെത്തിയത്. വീട്ടില്‍ ഹംസയുടെ ഭാര്യ നഫീസ മാത്രമേ ഉണ്ടായിരുന്നുള്ളൂ.എസ്‌ഐആർ വിവര ശേഖരത്തിനെന്ന പേരിലാണ് സാക്കിർ എത്തിയത്. വീട്ടിലെത്തി ആധാർ കാർഡ് ആവശ്യപ്പെടുകയും ഇതെടുക്കാൻ വീട്ടുകാര...

കോൺഗ്രസ് (എസ്) മലപ്പുറം ജില്ലാ കമ്മിറ്റി ഗാന്ധി സ്മൃതി ദിനം ആചരിച്ചു

MALAPPURAM
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് കോൺഗ്രസ് (എസ്) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി ദിനം ആചരിച്ചു. പരിപാടിയിൽ മുസ്തഫ കടമ്പോട്ട്, കെ.ടി.എ. സമദ്, രാധാ മോഹൻ, നാസർ പുൽപ്പറ്റ, സകരിയ, അബ്ദുറഹ്മാൻ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റിയുടെ വിവിധ ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു....

ബംഗളുരുവിൽ നിന്ന് ലഹരി എത്തിക്കുന്ന ‘മുരുകൻ’ MDMAയുമായി വലയിൽ

MALAPPURAM
മലപ്പുറം: അന്തർസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനിയും ബംഗളുരുവിൽ നിന്ന് നേരിട്ട് ജില്ലയിലേക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണിയുമായ യുവാവ് പോലീസിന്റെ പിടിയിലായി. മൂത്തേടം കാരപുറം സ്വദേശി കല്ലുപുരയിൽ ലിജു എബ്രഹാം (28) ആണ് 40 ഗ്രാം എം.ഡി.എം.എയുമായി വഴിക്കടവ് ആനമറിയിൽ വെച്ച് പിടിയിലായത്. ലഹരി സംഘങ്ങൾക്കിടയിൽ 'മുരുകൻ' എന്ന അപരനാമത്തിലാണ് ഇയാൾ അറിയപ്പെടുന്നത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ബംഗളുരുവിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് ഗ്രാമിന് 3500 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. എസ്.ഐ പി.ടി. സൈഫുള്ളയുടെ നേതൃത്വത്തിൽ രാത്രി ഒമ്പത് മണിയോടെ വഴിക്കടവ് ആനമറിയിൽ വെച്ചാണ് പരിശോധന നടന്നത്. പ്രതിക്കെതിരെ നേരത്തെ എക്‌സൈസിലും ലഹരി കേസുകൾ നിലവിലുണ്ട്. എസ്.ഐ ബി. തോമസ്, സീന...

തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു

MALAPPURAM
മലപ്പുറം: തേങ്ങയിടുന്നതിനായി തെങ്ങില്‍ കയറുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണ് തൊഴിലാളി മരിച്ചു. തേഞ്ഞിപ്പലം ചെനക്കലങ്ങാടി മാതാപ്പുഴ സ്വദേശി ഗിരീഷ് കുമാര്‍ (55) ആണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. തെങ്ങില്‍ കയറി മുകള്‍ഭാഗത്ത് എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി തെങ്ങ് കടപുഴകി താഴേക്ക് പതിച്ചത്. തെങ്ങിനൊപ്പം താഴേക്ക് വീണ ഗിരീഷിനെ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘകാലമായി ഈ മേഖലയില്‍ ജോലി ചെയ്തുവരുന്ന പരിചയസമ്പന്നനായ തൊഴിലാളിയായിരുന്നു ഇദ്ദേഹം. പരേതയായ സരോജിനിയാണ് മാതാവ്. ഭാര്യ: മിനി (ആധാരമെഴുത്ത് ഓഫീസ്, ഫറോക്ക്). മക്കള്‍: അയന, അക്ഷയ്. സഹോദരങ്ങള്‍: പ്രദീപ് കുമാര്‍, കൃഷ്ണ കുമാര്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോ...

മലപ്പുറം കോട്ടക്കുന്നിലെ ഒരു സ്വകാര്യ കെട്ടിടത്തിൽ BSNL ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

MALAPPURAM
മലപ്പുറം ബിഎസ്എന്‍എല്ലിലെ ജീവന ക്കാരനെ കോട്ടക്കുന്നില്‍ സ്വകാര്യ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചട്ടിപ്പറമ്പ് പാങ്ങ് വാഴേക്കോട് സ്വദേശി നടയത്ത് കുന്നേല്‍ വീട്ടില്‍ ഭാസ്‌കരന്‍ മകന്‍ എ ന്‍.ബി. സനിലാണ് (49) മരിച്ചത്. മൃതദേഹം പഴകിയ നിലയിലായിരുന്നു. കോട്ടക്കുന്ന് റിങ് റോഡില്‍ ഇ ദ്ദേഹത്തിന്റെ സ്‌കൂട്ടര്‍ കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് അടുത്തുള്ള കെട്ടിടത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സനിലിനെ കാണാനില്ലെന്ന് കാണിച്ച് ജനുവരി 14ന് മലപ്പുറം സ്റ്റേഷനി ല്‍ പരാതി ലഭിച്ചിരുന്നു. മലപ്പുറത്ത് നിന്ന് പൊലി സെത്തി ഇന്‍ക്വസ്റ്റ് നടപ ടി പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിന് മഞ്ചേരി മെ ഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭാര്യ: സജിത. മകള്‍: ദേവനന്ദ....

ദേശീയ സമ്മതിദായക ദിനാഘോഷം: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സൈക്കിൾ യാത്ര സംഘടിപ്പിച്ചു

MALAPPURAM
ദേശീയ സമ്മതിദായക ദിനാഘോഷം: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സൈക്കിൾ യാത്ര സംഘടിപ്പിച്ചു. സമ്മതിദായക അവകാശത്തിൻ്റെ പ്രാധാന്യം ഓർമപ്പെടുത്തി ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ നടന്ന സൈക്കിൾ യാത്ര ശ്രദ്ധേയമായി. 16-ാമത് ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സൈക്ലിങ് ക്ലബ്ബുകളുടെ സഹകരണത്തോടെ മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗമാണ് 'സൺഡേയ്സ് ഓൺ സൈക്കിൾ' എന്ന പേരിൽ സൈക്കിൾ യാത്ര സംഘടിപ്പിച്ചത്. കളക്ടറുടെ വസതിയുടെ പരിസരത്ത് നിന്നും ആരംഭിച്ച യാത്രയിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, വിവിധ സൈക്ലിംഗ് ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ജനാധിപത്യ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദായകാവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സമ്മതിദായക ദിനാചരണം സംഘടിപ്പിക്കുന്നത്....

ജനങ്ങള്‍ വെറുക്കപ്പെടുന്ന ജനപ്രതിനിധിയാവാതെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന ജനപ്രിതിനിധിയാവാന്‍ ശ്രമം നടത്തണം: പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍

MALAPPURAM
മലപ്പുറം : ജനങ്ങള്‍ വെറുക്കപ്പെടുന്ന ജനപ്രതിനിധിയാവാതെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന ജനപ്രിതിനിധിയാവാന്‍ ശ്രമം നടത്തണമെന്നും   ജനോപകാരപ്രദമായ വികസന പദ്ധതികള്‍ നടപ്പിലാക്കി മാതൃക സൃഷ്ടിക്കാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സാധിക്കണമെന്ന് മുസ്ലീം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്ത നിലനിര്‍ത്തി താഴെക്കിടയിലെ ജനങ്ങളില്‍ നിന്നും അഭിപ്രായം സ്വരൂപിച്ച് സമൂഹത്തിനും നാടിനും ഗുണപ്രദമായ പദ്ധതികള്‍ക്കാണ് രൂപം നല്‍കേണ്ടത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കണക്കിലെടുത്ത് പ്രകൃതി സൗഹൃദവും മനുഷ്യ നന്മക്കും വേണ്ടിയുള്ള വികസന കാഴ്ചപ്പാട് നമുക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഫോര്‍ ദി പിപ്പീള്‍ ജനപ്രതിനിധി ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില...

1000 രൂപയെച്ചൊല്ലി തർക്കം; നിലമ്പൂരിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച രണ്ടുപേർ പിടിയിൽ

MALAPPURAM
നിലമ്പൂർ: ആയിരം രൂപയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് നിലമ്പൂർ പാട്ടുത്സവ നഗരിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ വല്ലപ്പുഴ സ്വദേശി കൈപ്പഞ്ചേരി അനൂ ഫർസീനാണ് (21) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മുതുകാട് തെക്കുംപാടം സ്വദേശി സുജിത്ത് (23), കൂറ്റമ്പാറ ചെറായി സ്വദേശി ശ്രേയസ് ദാസ് (21) എന്നിവരെ നിലമ്പൂർ പോലീസ് കസ്റ്റഡിയിലെടുത്തു. അനൂ ഫർസീന്റെ സുഹൃത്തിന് സുജിത്ത് നൽകാനുള്ള പണത്തെച്ചൊല്ലി നേരത്തെ തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി, കുടുംബസമേതം പാട്ടുത്സവം കാണാനെത്തിയ അനൂ ഫർസീനെ പ്രതികൾ ആസൂത്രിതമായി ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ശ്രേയസ് പിടിച്ചുവെക്കുകയും സുജിത്ത് കത്തികൊണ്ട് കുത്തുകയുമായിരുന്നു. പരിക്കേറ്റ അനൂ ഫർസീനെ ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡ...

ഒമ്പത് വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച പ്രതിക്ക് 80 വർഷം കഠിനതടവും

MALAPPURAM
നിലമ്പൂർ: ഒമ്പത് വയസ്സുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച പ്രതിക്ക് 80 വർഷം കഠിനതടവും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വഴിക്കടവ് മണിമൂളി സ്വദേശി എൻ.പി. സുരേഷ് ബാബുവിനെയാണ് (ഉണ്ണിക്കുട്ടൻ - 28) നിലമ്പൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി കെ.പി. ജോയ് ശിക്ഷിച്ചത്. 2023 ഡിസംബറിലും 2024 ഫെബ്രുവരിയിലുമായി അതിജീവിതയുടെ വീട്ടിൽ അതിക്രമിച്ച് കയറി കിടപ്പുമുറിയിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നേരത്തെ 2017-ൽ മറ്റൊരു കേസിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നെങ്കിലും പ്രായം പരിഗണിച്ച് കോടതി വിട്ടയച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ തന്നെ വിചാരണ പൂർത്തിയാക്കണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. പിഴ സംഖ്യ ഈടാക്കിയാൽ അത് അതിജീവിതയ്ക്ക് നൽകാനും വിക്ടിം കോമ്പൻസേഷൻ സ്കീം വഴി കൂടുതൽ ധനസഹായം...

ചികിത്സയില്ലാത്ത രോഗത്തെ പ്രതിരോധിക്കാന്‍ വാക്സിനുകള്‍ അനിവാര്യം

MALAPPURAM
രോഗരഹിത സമൂഹത്തിന് വാക്സിനുകൾ അനിവാര്യമാണെന്നും, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഈ ആരോഗ്യസുരക്ഷാ മാർഗ്ഗം കുട്ടികൾക്ക് ഉറപ്പാക്കാൻ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി.കെ അസ്ലു പറഞ്ഞു. ജപ്പാനീസ് എൻസഫലൈറ്റിസ് വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആർ. ഗായത്രി അധ്യക്ഷത വഹിച്ചു. കൊതുകുകൾ വഴി പകരുന്നതും തലച്ചോറിനെ ബാധിക്കുന്നതുമായ വൈറസ് രോഗമാണ് ജപ്പാനീസ് എൻസഫലൈറ്റിസ്. കുട്ടികളെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. രോഗബാധിതരിൽ 30 ശതമാനം പേർക്ക് മരണവും 50 ശതമാനം പേർക്ക് ഗുരുതരമായ വൈകല്യങ്ങളും സംഭവിക്കാൻ സാധ്യതയുണ്ട്. നിലവിൽ കൃത്യമായ ചികിത്സയില്ലാത്ത ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗം വാക്സിനേഷ...

ചാപ്പനങ്ങാടി സ്വദേശിയുടെ വയറ്റില്‍ നിന്നും 4.280 കിലോയുള്ള മുഴ നീക്കം ചെയ്തു

MALAPPURAM
മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സങ്കീര്‍ണമായ ഓപ്പറേഷനിലൂടെ യുവതിയുടെ വയറ്റില്‍ നിന്നും 4.280 കിലോ തൂക്കം വരുന്ന മുഴ വിജയകരമായി നീക്കം ചെയ്തു. കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയുടെ വയറ്റില്‍ നിന്നാണ് ഗര്‍ഭപാത്രത്തോടൊപ്പം 4.280 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തത്. ഒരു വര്‍ഷത്തോളമായി വയറുവേദനയായി ചികില്‍സയിലായിരുന്നു ഇവര്‍. ശസ്ത്രക്രിയയ്ക്ക് ഗൈനക്കോളജിസ്റ്റ് ഡോ. അഭി അശോക്, ഡോ. ഹസ്ന പാറയില്‍, ഡോ. ആശിഷ് കൃഷ്ണന്‍ (അനസ്തേഷ്യ), ഡോ. വി. ജയപ്രസാദ് (ജനറല്‍ സര്‍ജന്‍) എന്നിവര്‍ നേതൃത്വം നല്‍കി....

വീടിന് സമീപത്തെ കുളത്തിൽ വീണ് രണ്ട് വയസ്സുകാരി മരിച്ചു.

MALAPPURAM
തിരൂർ: തൃപ്പങ്ങോട് വീടിന് സമീപത്തെ കുളത്തിൽ വീണ് രണ്ട് വയസ്സുകാരി മരിച്ചു. തൃപ്പങ്ങോട് ചേമ്പുംപടിയിൽ മൂന്നാംകുറ്റി വീട്ടിൽ നിയാസിന്റെ മകൾ ഹെൻസയാണ് ദാരുണമായി മരണപ്പെട്ടത്. വീടിന് സമീപത്തെ വയലിലുള്ള കുളത്തിൽ കുട്ടി വീണുകിടക്കുന്നത് കണ്ടതിനെത്തുടർന്ന് ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കുളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. പിഞ്ചുകുഞ്ഞിന്റെ അപ്രതീക്ഷിത വിയോഗം തൃപ്പങ്ങോട് ഗ്രാമത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. മയ്യിത്ത് പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും....

കുടുംബാംഗങ്ങളുമായി സംസാരിച്ചുനിൽക്കെ 19-കാരി കുഴഞ്ഞുവീണ് മരിച്ചു

MALAPPURAM, MARANAM
നിലമ്പൂർ: വഴിക്കടവിൽ സ്വന്തം വീടിന് മുന്നിൽ വീട്ടുകാരുമായി സംസാരിച്ചുനിൽക്കെ പത്തൊൻപതുകാരി കുഴഞ്ഞുവീണ് മരിച്ചു. നിലമ്പൂർ വഴിക്കടവ് കെട്ടുങ്ങൽ മഞ്ഞക്കണ്ടൻ ജാഫർഖാന്റെ മകൾ രിഫാദിയയാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് രിഫാദിയ വീടിന് മുന്നിൽ വെച്ച് അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലാതിരുന്ന പെൺകുട്ടിയുടെ മരണം കെട്ടുങ്ങൽ ഗ്രാമത്തെ ഒന്നടങ്കം വലിയ ദുഃഖത്തിലാഴ്ത്തി. വീട്ടുമുറ്റത്ത് കുടുംബാംഗങ്ങൾക്കൊപ്പം കസേരയിൽ ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു രിഫാദിയ. ഇതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണ പെൺകുട്ടിയെ ഉടൻതന്നെ ബന്ധുക്കൾ ചേർന്ന് പാലാടിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് നിലവിൽ വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. 🔴കൂടുതൽ വാർത്തകൾ വേഗത്തിൽ അറിയാൻ ഞങ്ങളുട...

ഇക്കോപീസ് മിഡ്ലീസ്റ്റ് പരിസ്ഥിതി സംരക്ഷണ പരിപാടി: ഡോ. അബു കുമ്മാളിക്ക് ക്ഷണം

MALAPPURAM
ജോർദാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇക്കോപീസ് മിഡ്ലീസ്റ്റിന്റെ പരിസ്ഥിതി സംരക്ഷണ പരിപാടിയിലേക്ക് പ്രമുഖ കാർഷിക വിദഗ്ദനും ഗ്രന്ഥകാരനുമായ ഡോ. അബു കുമ്മാളിയെ ക്ഷണിച്ചു. 2026 ജനുവരി 10 മുതൽ വിവിധ രാജ്യങ്ങളിലായി 20 ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ പരിപാടി. മുൻപും വിവിധ രാജ്യങ്ങളിൽ ഇക്കോപീസ് സംഘടിപ്പിച്ച പരിസ്ഥിതി ബോധവൽക്കരണ പരിപാടികളിൽ ഇദ്ദേഹം സജീവമായി പങ്കെടുത്തിട്ടുണ്ട്.​'പരിസ്ഥിതിയുടെ മാനിഫെസ്റ്റോ', 'സഞ്ചാരപഥം' എന്നീ ശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവായ ഡോ. അബു കുമ്മാളി, ഇപ്പോൾ ചേലേമ്പ്രയുടെ ചരിത്രവും വർത്തമാനവും പ്രമേയമാക്കി 'വഴിയും മിഴിയും' എന്ന തന്റെ മൂന്നാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായ അദ്ദേഹം നാഷണൽ കിസാൻ ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയാണ്....

പുതുവത്സരാഘോഷം: ജില്ലയിൽ കനത്ത ജാഗ്രതയുമായി പോലീസ്

MALAPPURAM
ജില്ലയില്‍ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഡിസംബര്‍ 31ന് കര്‍ശന സുരക്ഷാ നടപടികളുമായി പൊലീസ്. മുന്‍ വര്‍ഷങ്ങളിലുണ്ടായ അക്രമങ്ങളും അപകടങ്ങളും മറ്റ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ഒഴിവാക്കി ജനങ്ങളുടെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും മുന്‍തൂക്കം നല്‍കി സുരക്ഷിതമായ പുതുവത്സരാഘോഷം നടത്തുന്നതിന് പോലീസ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. 1. പൊതു നിരത്തുകളില്‍ ആഘോഷത്തിന്റെ ഭാഗമായി വഴിയാത്രക്കാര്‍ക്കും വാഹന യാത്രയ്ക്കും തടസ്സം നില്‍ക്കുന്നതോ, അപകട സാഹചര്യം സൃഷ്ടിക്കുന്നതോ ആയ പ്രവൃത്തികള്‍ അനുവദിക്കില്ല. ഇത്തരം പ്രവൃത്തികള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കും. 2. പൊലീസ് അനുമതിയില്ലാതെ ഡി.ജെ പാര്‍ട്ടികള്‍ അനുവദിക്കില്ല. മുന്‍കൂര്‍ അനുമതി വാങ്ങാതെയുള്ള ഉയര്‍ന്ന ശബ്ദ സംവിധാനങ്ങളും അനുവദിക്കില്ല. ന്യൂ ഇയര്‍ പാര്‍ട്ടികള്‍, ഡി.ജെ പാര്‍ട്ടികള്‍ എന്നിവ പൊലിസിന്റെ കര്‍ശന നിരീക്ഷണത്തിലാ...

കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു;

MALAPPURAM
ചങ്ങരംകുളത്ത് കല്ല് തൊണ്ടയില്‍ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിന്‍റെ മകൻ അസ്‌ലം നൂഹാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി കല്ലും മണ്ണും വായില്‍ ഇടുകയായിരുന്നു. പെട്ടെന്ന് തന്നെ വീട്ടുകാർ വായില്‍ നിന്ന് കല്ല് എടുത്തു പുറത്തുകളയാൻ ശ്രമിച്ചെങ്കിലും ഒരു കല്ല് തൊണ്ടയില്‍ കുടുങ്ങിപ്പോയിരുന്നു. സമീപത്തെ ആശുപത്രിയില്‍ ഉടൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

MTN NEWS CHANNEL

Exit mobile version