Thursday, April 30News That Matters

ജോലിക്കിടെ ശാരീരിക അസ്വസ്ഥത; കാച്ചടി സ്വദേശി മരണപ്പെട്ടു

തിരൂരങ്ങാടി: ജോലി ചെയ്യുന്നതിനിടെ പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെത്തുടർന്ന് യുവാവ് മരണപ്പെട്ടു. കരുമ്പിൽ കാച്ചടി സ്വദേശി കൊടിയത്ത് ഹൗസിൽ ശങ്കരന്റെ മകൻ വിനു (34) ആണ് മരിച്ചത്. ഉച്ചയോടെ എടരിക്കോട് മൂച്ചിക്കലിൽ ജോലി ചെയ്യുന്നതിനിടെയാണ് വിനുവിന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ കൂടെയുള്ളവർ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലവിൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version