മലപ്പുറം: ചാലിയാർ പുഴയിൽ മീൻ പിടിക്കാൻ പോയ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിൻ ആണ് മരിച്ചത്.വ്യാഴാഴ്ച ഷാഹിനെ കാണാതായതിനെ തുടർന്ന് വൈകിട്ട് 7 മണിയോടെ ഫയർഫോഴ്സും, പൊലീസും, സന്നദ്ധ സംഘടനാ പ്രവർത്തകരും, നാട്ടുകാരും ചേർന്ന് പുഴയിൽ വ്യാപക തിരച്ചിൽ നടത്തിയിരുന്നു. തുടർന്ന് രാത്രി 12 മണിയോടെയാണ് മൃതദേഹം പുഴയിൽ നിന്ന് കണ്ടെത്തിയത്.
