‘വേനല്‍ മഴ’ അവധിക്കാല ക്യാംപിന് തുടക്കമായി
ജില്ലയിലെ ബാലസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്കായി ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ''വേനല്‍ മഴ'' അവധിക്കാല ക്യാംപിന് തുടക്കമായി. തവനൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന ക്യാംപ് ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സര്‍ഗ്ഗാത്മക ശേഷിയും ആത്മവിശ്വാസവും വളര്‍ത്തുന്ന ഇത്തരം കൂട്ടായ്മകള്‍ അവരുടെ ഭാവി പ്രകാശ പൂര്‍ണ്ണമാക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവധിക്കാലത്ത് വീടുകളിലേക്ക് പോകാന്‍ സാധിക്കാത്ത കുട്ടികളിലെ ഒറ്റപ്പെടല്‍ ഒഴിവാക്കി, അവര്‍ക്ക് മാനസിക ഉല്ലാസവും ആത്മവിശ്വാസവും പകരുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഗവണ്മെന്റ് ചില്‍ഡ്രന്‍സ് ഹോം, യുവതാ കള്‍ച്ചറല്‍ ഓര്ഗനൈസേഷന്, മൈല്‍സ് എന്നിവരുടെ സഹകരണത്തോടുകൂടിയാണ് ക്യാംപ് നടക്കുന്നത്. കുട്ടികളുടെ സര്‍വതോമുഖമായ വികസനം മ...



















