Thursday, September 18News That Matters
Shadow

MALAPPURAM

നിലമ്ബൂരില്‍ ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം പരിശോധിച്ച്‌ പൊലീസ്.

നിലമ്ബൂരില്‍ ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം പരിശോധിച്ച്‌ പൊലീസ്.

MALAPPURAM
ഉപതെരഞ്ഞെടുപ്പ് നടത്തുന്ന നിലമ്ബൂരില്‍ ഷാഫി പറമ്ബിലില്‍ എംപിയും രാഹുല്‍ മാങ്കൂട്ടം എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ച്‌ പൊലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്ബൂർ വടപുറത്തായിരുന്നു വാഹന പരിശോധന. വാഹനത്തില്‍ നിന്ന് പെട്ടി താഴെയിറക്കി പരിശോധിച്ചു. പെട്ടിയില്‍ വസ്ത്രങ്ങളും പുസ്തകങ്ങളുമായിരുന്നു. വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുല്‍ മാങ്കൂട്ടത്തില്‍ കയർത്തു. സിപിഎമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫിയും രാഹുലും ഉദ്യോഗസ്ഥരോട് പൊട്ടിത്തെറച്ചു, പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്ബിലും രാഹുല്‍ മാങ്കൂട്ടവും പ്രതികരിച്ചു. യുഡിഎഫ് എംപിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമർശിച്ചു. പാലക്കാട് ഉപ തെരഞ്ഞെടുപ്പില്‍ 'നില പെട്ടി' വിവാദം വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പൊലീസ് രാ...
ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടന്നു

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിംഗ് നടന്നു

MALAPPURAM
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ മലപ്പുറം ജില്ലാ സിറ്റിംഗ് തിരൂര്‍ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു. തിരുനാവായ ഗ്രാമപഞ്ചായത്തിലെ കാരത്തൂര്‍, ഖത്തര്‍ ഓഡിറ്റോറിയത്തിലെ മാലിന്യം കത്തിച്ച് പുറന്തള്ളുന്ന ദുര്‍ഗന്ധമേറിയ പുക പരിസരവാസികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുവെന്ന പരാതിയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ പരിസരമലിനീകരണം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓഡിറ്റോറിയം അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടും നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് കമ്മീഷന്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എതിര്‍കക്ഷികള്‍ നല്‍കിയ നോട്ടീസ് പ്രകാരമുള്ള നടപടികള്‍ അടിയന്തരമായി നടപ്പിലാക്കി ഒരു മാസത്തിനകം കമ്മീഷനെ അറിയിക്കാന്‍ ഓഡിറ്റോറിയം അധികൃതര്‍ക്ക് നിര്‍ദ്ദ...
ബിന്ദു വൈലാശ്ശേരിയുടെ രണ്ടാഘട്ട സത്യഗ്രഹത്തിന് പിന്തുണ അറിയിച്ചു വേങ്ങര മണ്ഡലം വെൽഫെയർ പാർട്ടി

ബിന്ദു വൈലാശ്ശേരിയുടെ രണ്ടാഘട്ട സത്യഗ്രഹത്തിന് പിന്തുണ അറിയിച്ചു വേങ്ങര മണ്ഡലം വെൽഫെയർ പാർട്ടി

MALAPPURAM
എങ്കളഭൂമി എങ്കൾക്ക് എന്ന മുദ്രാവാക്യത്തിൽ കലക്ടേറ്റ് പടിക്കൽ ആദിവാസികൾ ബിന്ദു വൈലാശ്ശേരിയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാഘട്ട സത്യഗ്രഹത്തിന് പിന്തുണ അറിയിച്ചു കൊണ്ടു വേങ്ങര മണ്ഡലം വെൽഫെയർ പാർട്ടി പ്രസിഡൻ്റ് കുഞ്ഞാലി മാസ്റ്റരുടെ നേതൃത്വത്തിൽ ആശംശകൾ പങ്ക് വെച്ചു. മണ്ഡലം സിക്രട്ടറി റഹിം ബാവ പറഞ്ഞോടത്ത്, ട്രഷറർ അഷ്റഫ് പാലേരി, മണ്ഡലം എക്സിക്യൂട്ടിവ് അംഗങ്ങളായ കുട്ടിമോൻ ചാലിൽ, സൈഫുനിസ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
നിലമ്പൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

നിലമ്പൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

MALAPPURAM
മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തു. നരഹത്യാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കെണിവെച്ച ആളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചെന്ന സൂചനകളവും പുറത്തുവരുന്നുണ്ട്. ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ ബന്ധു സുരേഷിന്റെ പരാതിയിലാണ് ഭാരതീയ ന്യായസംഹിത 105 വകുപ്പ് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മരിച്ച അനന്തുവിന്റെ അച്ഛന്റെ ജ്യേഷ്ഠൻ്റെ മകനാണ് സുരേഷ്. അനന്തുവിനെ പിടിക്കാൻ ശ്രമിച്ചപ്പോൾ സുരേഷിനും ഷോക്കേറ്റിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോ​ഗ്യനില തൃപ്തികരമാണ്.ഫെൻസിങിന് കറണ്ട് എടുക്കാൻ വേണ്ടി സ്ഥാപിച്ച കമ്പിയിൽ നിന്നാണ് അനന്തുവിന് വൈദ്യുതാഘാതമേറ്റതെന്ന് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവർക്ക് അപകടം ഉണ്ടാകുമെന്ന് അ...
ബസ്സില്‍ വച്ച് പതിനഞ്ച് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പി എസ് സി അധ്യാപകൻ വേങ്ങര അരിക്കുളം സ്വദേശി അറസ്റ്റിൽ.

ബസ്സില്‍ വച്ച് പതിനഞ്ച് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പി എസ് സി അധ്യാപകൻ വേങ്ങര അരിക്കുളം സ്വദേശി അറസ്റ്റിൽ.

MALAPPURAM
മെയ് 27 നാണ് കേസിന് ആസ്പദമായ സംഭവം.കോട്ടക്കലില്‍ നിന്ന് വളാഞ്ചേരിയിലേക്ക് വരുകയായിരുന്ന ദോസ്ത് എന്ന സ്വകാര്യ ബസ്സിലാണ് പതിനഞ്ചുകാരി ലൈംഗികാതിക്രമത്തിന് ഇരയായത്. സഹപാഠികളെല്ലാം അതാത് സ്‌റ്റോപ്പുകളിലിറങ്ങിയ ശേഷം ഒറ്റയ്ക്കായ പെണ്‍കുട്ടിയെ ബസില്‍ യാത്ര ചെയ്തിരുന്ന വേങ്ങര അരിക്കുളം സ്വദേശി ഷഫീഖ് ലൈംഗീകാത്രിക്രമം നടത്തുകയായിരുന്നു. പീഡന വിവരം പെണ്‍കുട്ടി ബസ് ജീവനക്കാരോട് കരഞ്ഞു പറഞ്ഞെങ്കിലും ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ബസ് ജീവനക്കാര്‍ പെണ്‍കുട്ടിയെ വഴിയില്‍ ഇറക്കി വിടുകയായിരുന്നു. പെണ്‍കുട്ടിയെ കടന്നുപിടിച്ച ആളുമായി സ്റ്റാന്‍ഡിലേക്ക് പോയ ബസ്സ് ജീവനക്കാര്‍ ഇയാളെ സ്റ്റാന്‍ഡില്‍ ഇറങ്ങി രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക തുടര്‍ന്നാണ് നാട്ടുകാര്‍ വിഷയത്തില്‍ ഇടപെട്ടത്. വഴിയില്‍ കരഞ്ഞു കൊണ്ടുനിന്ന പെണ്‍കുട്ടി നാട്ടുകാരോട് വിവരം അറിയ...
ആവശ്യങ്ങളും അവകാശങ്ങളും അംഗീകിക്കുന്നവര്‍ക്ക് നിലമ്പൂരിൽ പിന്തുണ -അഖില കേരള വിശ്വ കര്‍മ്മ മഹാസഭ

ആവശ്യങ്ങളും അവകാശങ്ങളും അംഗീകിക്കുന്നവര്‍ക്ക് നിലമ്പൂരിൽ പിന്തുണ -അഖില കേരള വിശ്വ കര്‍മ്മ മഹാസഭ

MALAPPURAM
മലപ്പുറം: പരമ്പരാഗത തൊഴില്‍മേഖലയില്‍ തൊഴില്‍ ചെയ്യുന്ന സംസ്ഥാനത്തെ 10 ശതമാനം വരുന്ന വിശ്വകര്‍മ്മജരുടെ ആവശ്യങ്ങളും അവകാശങ്ങളും അംഗീകിക്കുന്നവരെ നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പില്‍ സഹായിക്കുമെന്ന് അഖില കേരള വിശ്വ കര്‍മ്മ മഹാസഭ ജില്ലാ പ്രവര്‍ത്തക യോഗം തീരുമാനിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ മുഴുവന്‍ വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ഉപരി പഠനത്തിന് അവസരമൊരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി രാജന്‍ തോട്ടത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായഎന്‍ വി ഷണ്‍മുഖന്‍ ആചാരി കെ പി അപ്പുക്കുട്ടി, ഗോപാലന്‍ പാലൂര്‍, അറമുഖന്‍ ഇരിവേറ്റി, ചന്ദ്രന്‍ കൊണ്ടോട്ടി, ശോഭന്‍ ബാബു, സമുമ പരപ്പനങ്ങാടി, രാജന്‍ കാവനൂര്‍, വിനോദ് ഇരിവേറ്റി തുടങ്ങിയവര്‍ സംസാരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
ഗ്രാമിക പള്ളിപ്പുറം വ്യക്ഷതൈനട്ട് മാതൃകയയായി.

ഗ്രാമിക പള്ളിപ്പുറം വ്യക്ഷതൈനട്ട് മാതൃകയയായി.

MALAPPURAM
പരപ്പനങ്ങാടി : ജൂൺ 5 പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ഗ്രാമിക പള്ളിപ്പുറം പ്രദേശത്തെ വീട്ട് മുറ്റങ്ങളിൽ വ്യക്ഷതൈനട്ട് മാതൃകയയായി. വീട്ട് മുറ്റ വ്യക്ഷ തൈ നടൽ ഉദ്ഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തകനും സംസ്ഥാനകർഷക മിത്ര അവാർഡ് ജേതാവും പരപ്പനാട് ഹെർബൽ ഗാർഡൻ ഉടമയുമായ റസാഖ് മുല്ലേപ്പാട്ട് നിർവഹിച്ചു. ഗ്രാമിക പള്ളിപ്പുറം രക്ഷാധികാരി തുടിശ്ശേരി സുരേഷ് കുമാർ, ഗ്രാമിക പ്രസിഡൻ്റ് എ.വി.ജിത്തു വിജയ്, എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ കേലച്ചം കണ്ടി ഉണ്ണികൃഷ്ണൻ, ടി. ഹരീഷ്, എ.വി. വിജയ കൃഷ്ണൻ എന്നിവർ പങ്കെടുത്തു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
പറമ്പിൽപീടിക ദാറുസ്സലാം സുന്നി ഹയർ സെക്കണ്ടറി മദ്രസ പരിസ്ഥിതിവാരം ആചരിച്ചു.

പറമ്പിൽപീടിക ദാറുസ്സലാം സുന്നി ഹയർ സെക്കണ്ടറി മദ്രസ പരിസ്ഥിതിവാരം ആചരിച്ചു.

MALAPPURAM
"നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം" എന്ന പ്രമേയത്തിൽ പ്രാസ്ഥാനിക കുടുംബം നടത്തുന്ന പരിസ്ഥിതി ക്യാമ്പയിനിന്റെ ഭാഗമായി പറമ്പിൽപീടിക ദാറുസ്സലാം സുന്നി ഹയർ സെക്കണ്ടറി മദ്രസ വിദ്യാർത്ഥികളും, അധ്യാപകരും പരിസ്ഥിതിവാരം ആചരിച്ചു. വ്യത്യസ്ത കർമ്മപദ്ധതികളോടെ നടന്ന പരിസ്ഥിതി വാരാചരണം സമ്പന്നമായി. തൈ നടൽ ഉദ്ഘാടന കർമ്മം സദർ ഉസ്താദ് അബ്ദുള്ള അഹ്സനി മേൽമുറിയുടെയും, സ്റ്റാഫ് സെക്രട്ടറി മുഹൈമിൻ നൂറാനി വെളിമുക്കിന്റെയും നേതൃത്വത്തിൽ നടന്നു. വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് കൊണ്ടുവന്ന തണൽ വൃക്ഷത്തൈകൾ പരസ്പരം തന്റെ സുഹൃത്തിന് "ഗ്രീൻ ഗിഫ്റ്റ്" ആയി സമ്മാനിച്ചു. 'ഹരിത മുറ്റം' എന്ന പേരിൽ മദ്രസ മുറ്റത്ത് തൈകൾ നട്ടു കൊണ്ടുള്ള ഗാർഡൻ നിർമ്മാണത്തിന് "കുസുമം ക്ലബ്ബ്" വിദ്യാർത്ഥിനികൾ നേതൃത്വം നൽകി. അനുബന്ധമായി നടന്ന സ്റ്റുഡൻസ് അസംബ്ലിയിൽ മുദബ്ബിർ സിറാജുദ്ദീൻ സഖാഫി മൂന്നിയൂർ പരിസ്ഥിതി മലിനീകരണ-നശീകരണ പ്രവർത്തനങ്ങളുടെ അപകടങ്...
പോളിംഗ് ബൂത്തിൽ ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ ഉറപ്പ് വരുത്താം; സക്ഷം ആപ്പിലൂടെ

പോളിംഗ് ബൂത്തിൽ ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങൾ ഉറപ്പ് വരുത്താം; സക്ഷം ആപ്പിലൂടെ

MALAPPURAM
ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും വോട്ട് ചെയ്യുന്നതിനായുള്ള സൗകര്യങ്ങൾ ഇലക്ഷൻ കമ്മീഷന്റെ സക്ഷം ആപ്ലിക്കേഷൻ വഴി ഉറപ്പു വരുത്താം. തിരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാരുടെയും വയോജനങ്ങളുടെയും മുഴുവൻ പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവിഷ്കരിച്ച മൊബൈൽ ആപ്പാണ് സക്ഷം -ഈസിഐ (saksham-ECI). മൊബൈലിലെ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും സക്ഷം -ഇ സി ഐ (saksham -ECI) ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്താൽ പോളിങ്ങ് ബൂത്ത് കണ്ടെത്തൽ, സ്ഥാനാർത്ഥികളുടെ വിവരങ്ങൾ, വോട്ടർമാരുടെ വിവരങ്ങൾ, വോട്ട് രേഖപ്പെടുത്താൻ വീൽചെയർ സേവനങ്ങൾ ഉറപ്പുവരുത്തൽ, അത്യാവശ്യഘട്ടത്തിൽ ഭിന്നശേഷിക്കാർക്ക് വോട്ട് ചെയ്യാനായി വാഹന സൗകര്യം എന്നിവ ലഭ്യമാകും. സേവനങ്ങൾക്കായി മുൻകൂട്ടി ആപ്പിലൂടെ രജിസ്റ്റർ ചെയ്യണം. ഇലക്ഷൻ ഐഡി കാർഡ് നമ്പർ നൽകി സേവനങ്ങൾ ആവശ്യപ്പെടാം. ജില്ലാ സാമൂഹ്യനീതി ഓഫീസർക്കാണ് ഭിന്നശേഷി വോട്ടർമാർക്കുള്ള സേവനം ...
ഡോ. സത്യനാരായണന്‍ അനുസ്മരണത്തോടനുബന്ധിച്ച് KGMOA ജില്ലാ ഘടകം സെമിനാര്‍ സംഘടിപ്പിച്ചു

ഡോ. സത്യനാരായണന്‍ അനുസ്മരണത്തോടനുബന്ധിച്ച് KGMOA ജില്ലാ ഘടകം സെമിനാര്‍ സംഘടിപ്പിച്ചു

MALAPPURAM
വലിയ ജില്ല എന്ന നിലയിലും സാമൂഹ്യ സൂചികകളുടെയും അടിസ്ഥാനത്തിലും ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രസവസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്ന് ഗാര്‍ഹിക പ്രസവവും മലപ്പുറവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ അഭിപ്രായപ്പെട്ടു. ഡോ. സത്യനാരായണന്‍ അനുസ്മരണത്തോടനുബന്ധിച്ച് കെ ജി എം ഒ എ ജില്ലാ ഘടകത്തിന്റെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കപടശാസ്ത്രങ്ങളും അശാസ്ത്രീയ ചികിത്സ രീതികളും സര്‍ക്കാര്‍ അംഗീകമില്ലാത്ത ചികിത്സാ രീതികളും നിയമപരമായി നേരിടണമെന്നും സെമിനാര്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് പരിപാടികള്‍ അഡ്വ: സുജാത വര്‍മ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഡോ.പി എം ജലാല്‍ അധ്യക്ഷത വഹിച്ചു.മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എ കെ റഊഫ് വിഷയാവതരണം നടത്തി.കെ.ജി.എം.ഒ.എ. മുന്‍ ജില്ലാ പ്രസിഡണ്ട് ഡോ. യു ബാബു ഡോ. സത്യനാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ: ഷുബിന്‍ (ഡെപ്യൂട്...
കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

MALAPPURAM
നിലമ്പൂർ. വിൽപനക്കായി കൈവശം വെച്ച 3 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളിയെ ഡാൻസാഫ് ടീം അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സൗത്ത് 24 പർഗാന സ്വദേശി പിന്റു മണ്ഡൽ, വ. 34 നെയാണ് SI പി.ജയകൃഷ്ണൻ അറസ്‌റ്റ്‌ ചെയ്തത്. നിലമ്പൂർ കല്ലേമ്പാടത്തുള്ള വാടക ക്വാർടേഴ്സിൽ ഇന്നലെ രാത്രി 11 മണിയോടെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. അവധിക്ക് നാട്ടിൽ പോകുന്ന ഇതരസംസ്ഥാന തൊഴിലാളികൾ അവിടെ നിന്നും കുറഞ്ഞ വിലക്ക് കഞ്ചാവ് വാങ്ങി ജില്ലയിലെത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രത്യേക പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇന്ന് നിലമ്പൂർ കോടതിയിൽ ഹാജരാക്കും.ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു....
തിരൂര്‍ മൂച്ചിക്കല്‍ സ്വദേശി പാട്ടത്തില്‍ അബ്ദുല്‍റസാഖ് എന്ന മാനുവിനെ കാണ്മാനില്ല

തിരൂര്‍ മൂച്ചിക്കല്‍ സ്വദേശി പാട്ടത്തില്‍ അബ്ദുല്‍റസാഖ് എന്ന മാനുവിനെ കാണ്മാനില്ല

MALAPPURAM
തിരൂര്‍ മൂച്ചിക്കല്‍ സ്വദേശി പാട്ടത്തില്‍ സെയ്തലവിയുടെ മകന്‍ അബ്ദുല്‍റസാഖ് എന്ന മാനു (33)വിനെ കാണ്മാനില്ല. 2025,ജൂണ്‍ 1 രാത്രിയോടെ കാണാതായത്. കാണാതാവുമ്പോള്‍ നീല ടീഷര്‍ട്ടും കറുപ്പ് തുണിയാണ് ധരിച്ചിരുന്നത്.ബന്ധുക്കള്‍ താനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയിട്ടുണ്ട്. കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ മേൽ നമ്പറുകളിലോ അറിയിക്കുക97442 112558089440311 നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...
മാസത്തിലൊരിക്കൽ സ്കൂളുകളിൽ റോഡുസുരക്ഷ, ലഹരിവ്യാപന ബോധവൽക്കരണം നടപ്പാക്കും: റാഫ്

മാസത്തിലൊരിക്കൽ സ്കൂളുകളിൽ റോഡുസുരക്ഷ, ലഹരിവ്യാപന ബോധവൽക്കരണം നടപ്പാക്കും: റാഫ്

MALAPPURAM
മലപ്പുറം : മഴക്കാല ആരംഭവും സ്കൂൾ തുറക്കലും കണക്കിലെടുത്ത് മാസത്തിലൊരിക്കലെങ്കിലും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് റോഡുസുരക്ഷക്കും ലഹരിവ്യാപനത്തിന്നുമായുള്ള ബോധവൽക്കരണങ്ങൾക്ക് മുൻഗണന നല്കുമെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു പറഞ്ഞു. പോലീസ് മോട്ടോർ വാഹന എക്സൈസ് വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികൾക്ക് പി ടി എ കമ്മിറ്റിക്കാർ മുൻകൈയ്യെടുത്ത് അധ്യാപകരോടൊപ്പംചേർന്ന് പ്രവർത്തിക്കണമെന്നദ്ദേഹം അഭിപ്രായപ്പെട്ടു. റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം പുത്തനത്താണി ഏരിയാ കൺവൻഷൻ തിരുന്നാവായ പകൽ വീട്ടിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നദ്ദേഹം. റാഫ് ജില്ല ജനറൽ സെക്രട്ടറി ഏകെ ജയൻ അധ്യക്ഷനായിരുന്നു. ജാഫർ മാറാക്കര, ഇ അയ്യപ്പൻ, അയൂബ് ആലുക്കൽ, കെടി. സർജിമോൻ, സിപി രാജേഷ്, ആർ സാവിത്രി ടീച്ചർ, പി.ലീലാവതി, സി.ജാനകി. ടി പി ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയാ പ്രസിഡണ്ട് കെ പി. ഉണ്ണികൃഷ്ണൻ സ്...
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചു.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചു.

MALAPPURAM
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് നാമനിർദേശ പത്രിക സമർപ്പിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ എന്നിവർ സ്വരാജിനൊപ്പമുണ്ടായിരുന്നു. മത്സരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു. ആരും മത്സരിക്കരുതെന്ന് പറയാൻ നമ്മുക്ക് അവകാശമില്ല. മത്സരിക്കാൻ ആഗ്രഹിക്കുന്നവർ മത്സരിക്കട്ടെ എന്നും സ്വരാജ് വ്യക്തമാക്കി. ജനങ്ങൾ വിധിയെഴുതട്ടെ. നമ്മുടെ ജനാധിപത്യം കൂടിതൽ ശക്തമാകും. മുഖ്യമന്ത്രി പറഞ്ഞത് അഭിമാനകരമായ വാക്കുകളാണ്. ആർത്തിരമ്പി വന്ന ജനസാഗരം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ആവേശത്തിലാക്കി. മുഖ്യമന്ത്രിയുടെ പ്രയോഗങ്ങൾ ഉടനടി വന്നതാണ്. അത് ജനങ്ങളിൽ ആവേശവും ഉത്സാഹവും സൃഷ്‌ടിച്ചു. നാടാകെ ആവേശ തിമിർപ്പിലാണ്. നന്മയുള്ള പ്രവർത്തനങ്ങളെ കേരളത്തിലെ ജനങ്ങൾ പിന്തുണയ്ക്കും. കേരളത്തിൽ ഇപ്പോൾ പവർക്കട്ട് ഇല്ല. അത് ഇടത് സർക്കാരിന്റെ നേ...
സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവൽക്കരണ കാമ്പയിന് തുടക്കമായി

സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവൽക്കരണ കാമ്പയിന് തുടക്കമായി

MALAPPURAM
വിദ്യാലയങ്ങളിലും സമീപ പ്രദേശത്തും സ്കൗട്ട്സ് ആൻ്റ് ഗൈഡ്‌സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനത്തിന് നേതൃത്വം നൽകണമെന്ന് കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് തിരൂർ ജില്ലാ അസോസിയേഷൻ ആവശ്യപ്പെട്ടു.ലോക പുകയില ദിനത്തോടനുബദ്ധിച്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ ക്യാമ്പയിൻ എടക്കുളത്ത് കുറ്റിപ്പുറം പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്പെകടർ കെ. അമ്പിളി ഉദ്ഘടനം ചെയ്തു. തിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ജി.ആർ ഗായത്രി കെ.എ.എസ് അധ്യക്ഷത വഹിച്ചു. കാമ്പയിൻ്റെ ഭാഗമായി വിദ്യാർത്ഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്ക് അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ്മോബ് ശ്രദ്ധേയമായി. പോസ്റ്റർ പ്രദർശനം, ലഹരി വിരുദ്ധ അസംബ്ലി , സൈക്കിൾ റാലി, ഫീൽഡ് ട്രിപ്പ്, സൗഹൃദ സംഗമം എന്നിവ കാമ്പയിൻ കാലയളവിൽ വിദ്യാലയങ്ങളിൽ നടക്കും.സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ലാ സെക്രട്ടറി പി.ജ...
ചികിത്സ ധനസഹായഫണ്ടിന്റെ രണ്ടാംഘട്ട വിതരണ ഉദ്ഘാടനം നിർവഹിച്ചു.

ചികിത്സ ധനസഹായഫണ്ടിന്റെ രണ്ടാംഘട്ട വിതരണ ഉദ്ഘാടനം നിർവഹിച്ചു.

MALAPPURAM
വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി ചികിത്സ ധനസഹായഫണ്ടിന്റെ രണ്ടാംഘട്ട വിതരണ ഉദ്ഘാടനം നിർവഹിച്ചു. വാത്സല്യം ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാംഘട്ട ചികിത്സാ ധന സഹായ ഫണ്ട് വിതരണത്തിന്റെ ഉദ്ഘാടനം കിഡ്നി രോഗം ബാധിച്ച് ഡയാലിസ് തുടർന്നു കൊണ്ടിരിക്കുന്ന രോഗിക്ക് കൈമാറി ക്കൊണ്ട് സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ നിർവഹിച്ചു. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ബാവ എ ആർ നഗർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജില്ലാ നേതാക്കളായ അസൈനാർ ഊരകം, റൈഹാനത്ത് ബീവി, മണ്ണിൽ ബിന്ദു, ലൈല ബാലൻ, എ സുബൈദ, കെ ചന്തു തുടങ്ങിയവർ സംസാരിച്ചു....
നിലമ്ബൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ ബിജെപി

നിലമ്ബൂരില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ ബിജെപി

MALAPPURAM
നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി. കേരളാ കോണ്‍ഗ്രസ് മുൻ നേതാവായ ഇദ്ദേഹം നിലമ്ബൂർ സ്വദേശിയാണ്. നാമ നിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് തൊട്ടുതലേന്ന് ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്ബൂരിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.നേരത്തെ, നിലമ്ബൂരില്‍ മത്സരിക്കേണ്ട ആവശ്യമില്ല എന്ന തരത്തില്‍ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. ഇതില്‍ പാർട്ടിക്കുള്ളില്‍ തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക നല്‍കേണ്ട അവസാന തീയതി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്ന് നിലമ്ബൂരിലെത്തും. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് വ്യാപാരികൾ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് വ്യാപാരികൾ

MALAPPURAM
ഇടതു വലത് മുന്നണികളുടെ അവഗണനയിൽ പ്രതിഷേധിച്ച് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനുറച്ച് വ്യാപാരികൾ. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി കുഞ്ഞാവൂ ഹാജി പറഞ്ഞു. വ്യാപാരി വ്യവസായി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് പ്രസിഡന്റ് വിനോദ് പി മേനോൻ, ജില്ലാ സെക്രട്ടറി ഹക്കീം ചങ്കരത്ത് എന്നിവരിൽ ആരെങ്കിലും ആയിരിക്കും സ്ഥാനാർഥി. സംഘടന വോട്ട് ബാങ്ക് ആണെന്ന് തെളിയിച്ചാലെ പരിഗണന ലഭിക്കൂ എന്ന വിലയിരുത്തലാണ് മത്സര രംഗത്തെക്കിറങ്ങാൻ കാരണം. മത്സരിക്കാൻ വ്യാപാരി വ്യവസായി മലപ്പുറം ജില്ലാ കമ്മിറ്റി പച്ചക്കൊടി കാണിച്ചതോടെ നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റിൽ അന്തിമ തീരുമാനം എടുക്കുംനിലമ്പൂരിക്ക് 6000 അംഗങ്ങൾ സംഘടനക്കുണ്ട്. മറ്റു സ്ഥാനാർഥികളുടെ ജയപരാജയങ്ങളെ സ്വാധീനിക്കും വിധം വോട്ട് സമാഹരിക്കുകയാണ് സംഘടനയുടെ ലക്...
പകര്‍ച്ചവ്യാധി നിയന്ത്രണം :നടപടികള്‍ കര്‍ശനമാക്കും – ഡിഎംഒ

പകര്‍ച്ചവ്യാധി നിയന്ത്രണം :നടപടികള്‍ കര്‍ശനമാക്കും – ഡിഎംഒ

MALAPPURAM
പകര്‍ച്ചവ്യാധി വ്യാപനത്തിന് സാഹചര്യം സൃഷ്ടിക്കുന്ന ഉറവിടങ്ങളും മാലിന്യ കേന്ദ്രങ്ങളും ശ്രദ്ധയില്‍പെട്ടാല്‍ കാരണക്കാര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടിയെടുക്കുമെന്ന് ഡിഎംഒ ഡോ.ആര്‍.രേണുക അറിയിച്ചു. രോഗ നിയന്ത്രണം കാര്യക്ഷമമാക്കാന്‍ പൊതുജനാരോഗ്യ നിയമം കര്‍ശനമായി നടപ്പാക്കും. കൊതുക്, ജലജന്യ രോഗങ്ങളുടെ പ്രതിരോധവും മേല്‍നോട്ടവും കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ഫീല്‍ഡ് സൂപ്പര്‍വൈസര്‍മാര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം നല്‍കി. മലപ്പുറം സൂര്യ റിജന്‍സി ഹാളില്‍ നടത്തിയ പരിശീലനം ഡി എം ഒ ഉദ്ഘാടനം ചെയ്തു. ജില്ലാ സര്‍വേലന്‍സ് ഓഫീസര്‍ ഡോ. സി.സുബിന്‍ അധ്യക്ഷനായി. കേരള വാട്ടര്‍ അതോറിറ്റി സീനിയര്‍ കെമിസ്റ്റ് ആന്റ് ക്വാളിറ്റി മാനേജര്‍ സജീഷ്, പൊതുജനാരോഗ്യ ടെക്‌നിക്കല്‍ അസിസ്റ്റന്റ് സി കെ സുരേഷ് കുമാര്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ.എ.ഷിബുലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ല എജുക്കേഷന്‍ മീഡിയ ഓഫീസര്‍ കെപി ...
യു.ഭരതൻ മെമ്മോറിയൽ പ്രഥമ പുരസ്ക്കാരം പ്രമേഷ് കൃഷ്ണക്ക്

യു.ഭരതൻ മെമ്മോറിയൽ പ്രഥമ പുരസ്ക്കാരം പ്രമേഷ് കൃഷ്ണക്ക്

MALAPPURAM
മലപ്പുറം: ലയൺസ് ക്ലബ്ബ് ഓഫ് കോട്ടക്കൽ ഹെർബൽ സിറ്റി യു.ഭരതൻ മെമ്മോറിയൽ പ്രഥമ പുരസ്ക്കാരം മാധ്യമ പ്രവർത്തകൻ പ്രമേഷ് കൃഷ്ണക്ക്. സാമൂഹിക പ്രതിബദ്ധതയുള്ള വാർത്തകൾ പൊതുസമൂഹത്തിൽ എത്തിക്കുകയും അവ ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തതിനാണ് അംഗീകാരം. മലബാർ ടൈംസ് ചാനൽ ന്യൂസ് എഡിറ്ററും മാധ്യമം ലേഖകനുമാണ് പ്രമേഷ്. പുരസ്ക്കാരവും ക്യാഷ് പ്രൈസും ബുധനാഴ്ച വിരാട് ഹാളിൽ നടക്കുന്ന ചടങ്ങിൽ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 D ഗവർണർ ജയിംസ് വളപ്പില സമ്മാനിക്കും. ലയൺസ് ക്ലബ്ബ് മുൻ ഭാരവാഹിയായിരുന്നു അന്തരിച്ച യു.ഭരതൻ. അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം എല്ലാവർഷവും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്ലാഖനീയമായ മികവ് തെളിയിച്ചവർക്ക് പുരസ്ക്കാരങ്ങൾ നൽകാനാണ് ക്ലബ്ബിൻ്റെ തീരുമാനമെന്ന് ഭാരവാഹികളായ പി.പി.രാജൻ, ഡോ.ശശികുമാർ, ഡോ.ജീന, അനിൽകുമാർ കെ.എം, ഡോ.മുഹമ്മദ് കുട്ടി. കെ.ടി, ഡോ.എ.കെ.മുരളീധരൻ, വി.കെ.ഷാജി, സത്യജിത്ത് തുടങ്ങിയവർ അറിയിച്ചു. ...

MTN NEWS CHANNEL