കൊണ്ടോട്ടി: ബോഡി ബില്‍ഡറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി കൊട്ടപ്പുറം ആന്തിയൂർക്കുന്ന് സ്വദേശി യാസിർ അറഫാത്ത് ആണ് മരിച്ചത്.ഇന്നലെ രാത്രി മുറിയില്‍ മരിച്ച നിലയില്‍ യാസിറിനെ കണ്ടെത്തുകയായിരുന്നു . യാസിർ സംസ്ഥാന-ജില്ലാ തലങ്ങളിലെ വിവിധ ബോഡി ബില്‍ഡിങ് ചാംപ്യൻഷിപ്പുകളിലെ വിജയിയാണ്
മലപ്പുറം: അപകട ശേഷം വാഹനം നിർത്താതെ പോയ ഹിറ്റ് ആൻഡ് റൺ സംഭവങ്ങളിൽ നഷ്ടപരിഹാരം നൽകാനുള്ള ജില്ലാ തല സമിതിയുടെ അവലോകന യോഗം ജില്ലാ കലക്ടർ വി ആർ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്നു. 41 അപേക്ഷകൾ സമിതി പരിഗണിച്ചു. ഇതിൽ രണ്ടെണ്ണം ഒഴികെ ബാക്കിയുള്ളവ തീർപ്പാക്കി. അപകട ശേഷം വാഹനം നിർത്താതെ പോയാൽ പരിക്കേറ്റവർക്ക് 50,000 രൂപയും മരണപ്പെട്ടവർക്ക് രണ്ട് ലക്ഷവുമാണ് നൽകുന്നത്. തിരൂർ സബ് കലക്ടർക്ക് ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ചാണ് തീർപ്പാക്കുക. റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അഡ് മാസ് ഒരുക്കുന്ന വീഡിയോ വാൾ ഘടിപ്പിച്ച 2 വാഹന പ്രചരണ ജാഥകൾ നടത്താൻ യോഗത്തിൽ തീരുമാനിച്ചു. പോലീസ്-മോട്ടോർ വാഹന-എക്സൈസ് - ആരോഗ്യ വകുപ്പുകൾ സംയുക്തമായി ഏപ്രിൽ 21 മുതൽ 30 വരെ ജില്ലയിലെ പ്രധാന നഗരങ്ങളിലും ബസ് സ്റ്റാൻഡ് കളിലും ജാഥ സംഘടിപ്പിക്കും. തിരൂർ സബ് കലക്ടർ ദിലീപ് കൈനിക്കര, എഡിഎം എൻ എം മെഹറലി, ഡിവൈഎസ്പി വി ജയചന്ദ്രൻ, റീജ...
പാണക്കാട് റോഡരികില്‍ വെച്ച് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധം വെച്ച് മാരകായുധങ്ങളുമായി അക്രമം നടത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ പിടിയില്‍. മലപ്പുറം പൊലീസ് ഇൻസ്പെക്ടർ പി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളായ 3 പേരെയും അറസ്റ്റ് ചെയ്തത്. പാണക്കാട് പെരിയേങ്ങല്‍ അബ്ദുറഹിമാൻ മകൻ മുഹമ്മദ് റാഷിഖ് (27), പാണക്കാട് പട്ടർക്കടവ് എർളാക്കര അബ്ദുസ്സമദ് മകൻ മുഹമ്മദ് ജാസിത് (26), പാണക്കാട് അയ്യൂബ് മകൻ മുഹമ്മദ് ബാസിത് (21) എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്.
പാണക്കാട് റോഡരികില്‍ നിന്ന് ലഹരി ഉപയോഗിക്കുന്ന ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് പ്രതികള്‍ അക്രമം നടത്തിയത്. പെരുന്നാള്‍ ദിനത്തില്‍ പുലർച്ചെ പാണക്കാട് പട്ടർക്കടവ് സ്വദേശി ഹാരിസിനേയും, പിതൃ സഹോദരന്റെ മകനായ റിയാസിനേയുമാണ് പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്. റിയാസിനെ പ്രതികള്‍ അക്രമിക്കു...
മലപ്പുറം കോണോംപാറയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഒളവട്ടൂര്‍ സ്വദേശി റജില (30) ആത്മഹത്യ ചെയ്ത കേസിലാണ് ഭര്‍ത്താവ് മലപ്പുറം കോണമ്ബാറ സ്വദേശി അന്‍വര്‍ അറസ്റ്റിലായത്. കൈാലപാതക ശ്രമം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി അന്‍വറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. റജിലയുടെ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. തലയ്ക്കും പരുക്കേറ്റിട്ടുണ്ട്. അന്‍വറിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് റജിലയുടെ ആത്മഹത്യയെന്നാണ് പൊലീസിന്റെ നിഗമനം. വെള്ളിയാഴ്ചയാണ് റജിലയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദമ്ബതികള്‍ക്ക് രണ്ട് മക്കളുണ്ട്...
മലപ്പുറം: ഗൾഫ് എയർ വിമാനം ജിദ്ദ. കാലിക്കറ്റ്. സർവീസ് നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി കമ്മിറ്റി മലപ്പുറം ലോകസഭ അംഗം ഇ ടി മുഹമ്മദ് ബഷീറിന് നിവേദനം നൽകി. സാധാരണക്കാരായ പ്രവാസികൾ സഞ്ചരിക്കുന്ന വളരെ പ്രവാസികൾക്ക് ഗുണകരം ആയട്ടുള്ള സർവീസ് നടത്തുന്ന കമ്പനിയാണ് ഗൾഫ് എയർ. മെച്ചപ്പെട്ട സർവീസുകൊണ്ടും ടിക്കറ്റ് ചാർജിലെ ഇളവ് കൊണ്ടും സാധാരണക്കാരായ പ്രവാസികൾ ആശ്രയിക്കുന്ന കമ്പനിയാണ് ഗൾഫ് എയർ ഇത് നിർത്തലാക്കുന്നതോടുകൂടി ടിക്കറ്റ് നിരക്ക് വൻതോതിൽ വർദ്ധിക്കുകയും പ്രവാസികളുടെ യാത്രാ പ്രശ്നം ഗുരുതരം ആകുകയും ചെയ്യും. ഈ അവസ്ഥക്ക് അടിയന്തര പരിഹാരം കാണണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച്. കേന്ദ്രസർക്കാരിൻറെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുന്നതിന് പാർലമെൻൽ അവതരിപ്പിക്കുമെന്നും വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്നും ഇടി മുഹമ്മദ് ബഷീർ എം പി കെഎംസിസി നേതാക...
മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബ് ഇഫ്താര്‍ സംഗമം നടത്തി. മലപ്പുറത്തു നടന്ന പരിപാടി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എസ്. മഹേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരളാ മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുല്‍ ഖലിലുല്‍ ബുഖാരി തങ്ങള്‍, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഇ.എന്‍. മോഹന്‍ദാസ്, ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി.ടി. അജയ് മോഹന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ്, ബി.ജെ.പി. നേതാവ് രവി തേലത്ത്, എം.എല്‍.എ മാരായ പി ഉബൈദുള്ള, ആബിദ് ഹുസൈന്‍ തങ്ങള്‍, ടി വി ഇബ്രഹീം, ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ്, കേരളാ പത്ര്വപവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസി...
നാടിന്റെ നട്ടെല്ലായ യുവസമൂഹത്തെ തളർത്താനാണ് ലഹരിമരുന്നു ലോബി ശ്രമിക്കുന്നതെന്നും എല്ലാവരും ഒത്തൊരുമിച്ചാൽ മാത്രമേ ഈ തിന്മയെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂവെന്നും കായിക മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു. ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, പ്രസ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരിക്കെതിരെ എന്റെ ഗോൾ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം എം എസ് പി എച്ച് എസ് എസിൽ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആയിരം കേന്ദ്രങ്ങളിൽ 'ലഹരിക്കെതിരെ എന്റെ ഗോൾ' പരിപാടി സംഘടിപ്പിക്കും. വിവിധ കായിക ഇനങ്ങളിൽ സമ്മർ ക്യാംപ് നടത്തും. ജീവിതത്തിൽ നമ്മൾ ഒരു സുഹൃത്തിനെ ലഹരിയിൽ നിന്ന് രക്ഷപ്പെടുത്തുക, സമൂഹത്തെ ലഹരിയിൽ നിന്ന് രക്ഷപ്പെടുത്തുക എന്നതാവണം ഈ ഗോളിലൂടെ നാം ഓരോരുത്തരും ലക്ഷ്യം വെയ്ക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇതിന് പുറമേ കാസർകോട് മുതൽ തിരുവനന്തപുരം വരെ ലഹരിവിരുദ്ധ ക്...
മലപ്പുറം; ശിവസേന (യു ബി ടി) ജില്ലാ സമിതി രൂപീകരിച്ചു. യോഗം ശിവസേന രാജ്യ പ്രമുഖ് സജി തിരുത്തിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ടി എം കേശവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പെരിങ്ങമല സജി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഉപരാജ്യ പ്രമുഖ് അജയന്‍ കെ ചപ്പാത്ത്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷിബു ചെമ്മലത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ടി എം കേശവന്‍ (പ്രസിഡന്റ്), കെ ഹരികുമാര്‍ (വൈസ് പ്രസിഡന്റ്), കെ എം രഘു (സെക്രട്ടറി), സി പ്രകാശ് (ജോയിന്റ് സെക്രട്ടറി), ദണ്ഡപാണി നിലമ്പൂര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു....
തിരൂരില്‍ വൻ എംഡിഎംഎ വേട്ട. 141.58 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹൈദർ അലി (29), വേങ്ങര കുറ്റൂർ സ്വദേശി അസൈനാർ (37), വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് കബീർ (33) എന്നിവർ ആണ് പിടിയിലായത്. തിരൂരില്‍ റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലാണ്. വില്‍പ്പനയ്ക്കായിട്ടാണ് പ്രതികള്‍ വന്‍ തോതില്‍ എംഡിഎംഎ എത്തിച്ചത് എന്നാണ് പൊലീസിന്റെ പ്രധാനമിക നിഗമനം....
മലപ്പുറം: ലഹരി പടര്‍ത്തുന്ന അന്ധകാരത്തിന് നേരേ ചിരാതുകള്‍ തെളിയിച്ച്‌കൊണ്ട് അധ്യാപകര്‍. എന്‍ ടി യു ജില്ലാ കമ്മറ്റിയാണ് സമൂഹത്തിലെ ലഹരി വ്യാപനത്തിനെതിരെ ചിരാതുകള്‍ കത്തിച്ച് കൊണ്ട് 'ലഹരിക്കെതിരെ ഒരു തിരി'എന്ന പരിപാടി സംഘടിപ്പിച്ചത്. മലപ്പുറത്ത് നടന്ന പരിപാടി എക്‌സൈസ് ഡെപ്യൂട്ടി എകമ്മീഷണര്‍ പി.കെ.ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി.സുധീര്‍ അധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി സംസ്ഥാന സെക്രട്ടറി എന്‍ സത്യഭാമ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി എ.വി.ഹരീഷ്, തൃശൂര്‍ മേഖലാ സെക്രട്ടറി പി.ടി.പ്രദീപ്, സംസ്ഥാന സമിതി അംഗങ്ങളായ കെ. സോമരാജ് , എന്‍. ജയശ്രീ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പി.ടി. സുരേഷ് സ്വാഗതവും ട്രഷറര്‍ എം. നിശാന്ത് നന്ദിയും പറഞ്ഞു....
'നല്ലൊരു നാളെക്കായി സമൂഹത്തോടൊപ്പം കുടുംബശ്രീയും' എന്ന ആപ്തവാക്യത്തോടെ ലഹരിയെ പ്രതിരോധിക്കാൻ മലപ്പുറം കുടുംബശ്രീ ജില്ലാ മിഷൻ സംഘടിപ്പിക്കുന്ന 'ആഡ്' (ADD-Anti Drug Drive)ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം കുടുംബശ്രീ സംസ്ഥാന ഗവേണിംഗ് ബോഡി എക്‌സ്‌ക്ക്യൂട്ടീവ് മെമ്പർ പി.കെ സൈനബ നിർവ്വഹിച്ചു. നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷ വഹിച്ചു. ലഹരിക്കെതിരെയുള്ള ബോധവൽക്കരണ റാലിയും നടത്തി. പരിപാടിയോടനുബന്ധിച്ച് മുഴുവൻ അംഗങ്ങളും ലഹരിക്കെതിരെയുള്ള പ്രതിജ്ഞ ചൊല്ലി. ജനമൈത്രി എക്‌സൈസ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്പെക്ടർ ആർ.പി. സുരേഷ് ബാബു ലഹരി ബോധവൽക്കരണ സന്ദേശം നൽകി. എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അനൂപ്, നോഡൽ മെഡിക്കൽ ഓഫീസർ ഡോ. പ്രവീണ, പോലീസ് സബ് ഇൻസ്പെക്ടർ തോമസ് കുട്ടി, മമ്പാട് സി.ഡി.എസ് ഷിഫ്‌ന നജീബ്, അമരമ്പലം സി.ഡി.എസ് മായ ശശികുമാർ എന്നിവർ സംസാരിച്ചു. നിലമ്പൂർ പി.ഡബ...
മഞ്ചേരി : മഞ്ചേരി മെഡിക്കൽ കോളേജ് സേവന നിരക്ക് അനിയന്ത്രിതമായി വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. വെൽഫയർ പാർട്ടി ജില്ലാ ജനറൽ | സെക്രട്ടറി മുനീബ് കാരക്കുന്ന് ഉദ്ഘാടനം ചെയ്തു. കോളേജിലെ സേവന പ്രവർത്തനങ്ങളുടെ ചാർജ്ജ് പത്തിരട്ടിയോളം ആണ് വർദ്ധിപ്പിച്ചിരിക്കുന്നത് .മെഡിക്കൽ കോളേജിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും ഇന്നേവരെ അധികാരികളോ ഉദ്യോഗസ്ഥരോ ഒരു താല്പര്യവും കാണിച്ചിട്ടില്ല.ദിവസേന പതിനായിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിൽ ജനങ്ങളെ ഇങ്ങനെ ചൂഷണം ചെയ്യുന്ന നടപടികൾക്കാണ് അധികാരികൾക്ക് താല്പര്യം .സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സമൂഹത്തിലെ സാധാരാണക്കാരായ ജനങ്ങളെ സേവന നിരക്ക് വർദ്ധിപ്പിച്ച് ഇവ്വിധം സാമ്പത്തിക ചൂഷണം നടത്തുന്നതിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫയർ പാർട്ടി മണ്ഡലം പ്രസിഡണ്ട്...
ക്ലീന്‍ കേരള : കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് നീക്കിയത് 5520 കിലോ മാലിന്യം. ജില്ലയിലെ കെ എസ് ആര്‍ ടി സി ഡിപ്പോകള്‍ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി എടപ്പാള്‍ റീജിയണല്‍ വര്‍ക്ക് ഷോപ്പില്‍ നിന്നും ജില്ലയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും 5520 കിലോഗ്രാം അജൈവ മാലിന്യം നീക്കം ചെയ്തു. ക്ലീന്‍ കേരള കമ്പനിയും കെ എസ് ആര്‍ ടി സി യും ചേര്‍ന്നാണ് മാലിന്യം നീക്കുന്നത്. അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ക്ലീന്‍ കേരള. മാലിന്യ കൈമാറ്റത്തിന്റെ ഫ്ളാഗ് ഓഫ് എടപ്പാള്‍ ഡിപ്പോയിലെ വര്‍ക്‌സ് മാനേജര്‍ ഇന്‍ ചാര്‍ജ് വി.കെ സന്തോഷ് കുമാര്‍ നിര്‍വഹിച്ചു. കെ എസ് ആര്‍ ടി സി സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ ജാന്‍സി വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഡിപ്പോ എഞ്ചിനീയര്‍ ബി .ശ്യാം കൃഷ്ണന്‍, സൂപ്രണ്ട് എം .ബിന്ദു, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ റിജു ഡിപ്പോയിലെ മറ്റ് ജീവനക്കാര്‍, ക്ലീന്‍ കേരള...
പാണ്ടിക്കാട് പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. രണ്ടുപേര്‍ അറസ്റ്റില്‍. ജില്ലയില്‍ ലഹരിമരുന്ന് വില്‍പനയും ഉപയോഗവും തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍ .വിശ്വനാഥ് ഐപിഎസ് ന്‍റെ നിര്‍ദ്ദേശപ്രകാരം ലഹരിക്കടത്തു സംഘത്തിലെ ചില കണ്ണികളെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. അതിന്‍റെ ഭാഗമായാണ് പാണ്ടിക്കാട് തമ്പാനങ്ങാടി സ്വദേശി കാഞ്ഞിരക്കാടന്‍ ഷിയാസിന്‍റെ വീട്ടില്‍ പാണ്ടിക്കാട് എസ്.ഐ. ദാസന്‍റെ നേതൃത്വത്തില്‍ പാണ്ടിക്കാട് പോലീസും ജില്ലാ ആന്‍റി നര്‍ക്കോട്ടിക് സ്ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയത്. പരിശോധനയില്‍ 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ ബാദുഷാന്‍ എന്ന വാവ (31)...
മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ ഇന്‍ഷുറന്‍സിനെ കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കണമെന്ന് കായിക-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍. 2025-26 വര്‍ഷത്തെ മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും അപകട ഇന്‍ഷുറന്‍സ് സഹായധന വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മത്സ്യ ഫെഡ് രാജ്യത്തെ തന്നെ മികച്ച സഹകരണ സ്ഥാപനമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യക്തിഗത ഇന്‍ഷുറന്‍സിന് വിമുഖത കാണിക്കുന്നവര്‍ക്ക് അതിന്റെ പ്രാധാന്യവും ഗുണവും മനസ്സിലാക്കിക്കൊടുക്കണം. അതിനായി പൊതുസമൂഹം ശ്രമിക്കണമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.
താനൂര്‍ ഉണ്യാല്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇന്‍ഷുറന്‍സ് മെമ്പര്‍ഷിപ്പ് ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. താനൂര്‍ ഒട്ടുമ്പുറം ബോട്ടപകടത്തില്‍ മരണപ്പെട്ട പരപ്പനങ്ങാടി സ...
പള്ളിക്കൽ : വോട്ടവകാശത്തിൽ നിന്ന് പ്രാതിനിധ്യത്തിലേക്ക് എന്ന തലക്കെട്ടിൽ വിമൺ ജസ്റ്റിസ് മൂവ്മൻ്റ് വളളിക്കുന്ന് മണ്ഡലം കമ്മിറ്റി വനിതാ ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. വിമൺ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു . പള്ളിക്കൽ, തേത്തിപ്പലം എന്നീ പഞ്ചായത്തുകളിലെ വനിതാ ജന പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം റജ്നാ നാസർ അധ്യക്ഷത വഹിച്ചു. മണ്ഡലം കൺവീനർ റുഖിയാബുഖാരി സ്വാഗതവും പള്ളിക്കൽ പഞ്ചായത്ത് കൺവീനർ റൈഹാന നന്ദിയും പറഞ്ഞു.
വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 340 grm സ്വര്‍ണ്ണമിശ്രിതമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു യാത്രക്കരനെ പോലിസ് കസ്റ്റഡിയിലെടുത്തു. രാവിലെ 08.15 മണിക്ക് ദുബായില്‍ നിന്നും വന്ന ഇന്‍ഡിഗോ (6E 1476) വിമാനത്തില്‍ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ താമരശ്ശേരി സ്വദേശി സഹീഹുല്‍ മിസ്ഫര്‍ (29) ആണ് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. ഏറെ നേരം ചോദ്യം ചെയ്തതിന് ശേഷമാണ് മിസ്ഫര്‍ കുറ്റം സമ്മതിച്ചത്. സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി രണ്ട് പാക്കറ്റുകളിലാക്കി പാക്ക് ചെയ്ത് താന്‍ ധനിച്ച ജീന്‍സിന്‍റെ ബോട്ടം സ്റ്റിച്ചിനകത്ത് ഒളിപ്പിച്ചാണ് വിദേശത്ത് ഇയാള്‍ നിന്നും എത്തിയത്. അഭ്യന്തര വിപണിയില്‍ 24 ക്യാരറ്റ് സ്വര്‍ണ്ണത്തിന് ഒരു ഗ്രാമിന് 8750/- രൂപയാണ് നിലവില്‍ വില. പിടിച്ചെടുത്ത 340 ഗ്രാം വരുന്ന സ്വര്‍ണ്ണ മിശ്രിതത്തില്‍ 300 ഗ്രാം ശുദ്ധ സ്വര്‍ണ്ണം ...
ബ്രിട്ടീഷ് ഭരണകൂടം 224 വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുകെട്ടിയ ഭൂമി തിരികെ കിട്ടിയ സന്തോഷത്തിലാണ് മഞ്ചേരി പയ്യനാട് സത്രം ഭൂമിയിലെ കുടുംബങ്ങള്‍. ബ്രിട്ടീഷ് ഭരണത്തിനെതിരെ പഴശ്ശിരാജക്കൊപ്പം പോരാടിയ അത്തന്‍കുട്ടി കുരിക്കളുടെ ഉടസ്ഥതയിലുള്ള ഭൂമിയാണ് മലപ്പുറത്ത് നടന്ന പട്ടയ മേളയില്‍ ഉടമകള്‍ക്ക് സ്വന്തമായത്. ഭൂമിയുടെ അവകാശികള്‍ക്ക് മന്ത്രി കെ രാജന്‍ പട്ടയം കൈമാറി.
1801ല്‍ പെരിന്തല്‍മണ്ണ മാപ്പാട്ടുകാരയില്‍ നിന്നും ബ്രിട്ടീഷുകാര്‍ അത്തന്‍കുട്ടി കുരിക്കളെ പിടികൂടി കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 36.49 ഏക്കര്‍ ഭൂമി കണ്ടുകെട്ടി. പിന്നീട് അത്തന്‍കുട്ടി കുരിക്കളുടെ മകന്‍ കുഞ്ഞഹമ്മദ് കുട്ടി കുരിക്കള്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഭൂമി ബ്രിട്ടീഷ് ഭരണാധികാരികള്‍ തിരികെ നല്‍കി. നികുതിയും പാട്ടവും നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു ഇത്. കുഞ്ഞഹമ്മദ് കുട്ടി കുരിക്കളുടെ മരണ...
കോട്ടക്കുന്ന് ഡിടിപിസി കോമ്പൗണ്ടിൽ നിന്നും ലാമ്പ് പോസ്റ്റുകൾ നഷ്ടപ്പെട്ട കാര്യത്തിന് മലപ്പുറം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളായ മറ്റത്തൂർ പൊട്ടിക്കല്ല് തയ്യിൽതൊടി വീട്ടിൽ കുഞ്ഞു മുഹമ്മദ് മകൻ മുഹമ്മദ് മുസ്തഫ (30),സഹോദരനായ തയ്യിൽതൊടി മുഹമ്മദ് അസ്ലം(26)എന്നിവരെ പോലീസ് കേസിൽ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഒതുക്കുങ്ങലിൽ ഉള്ള ഫ്രണ്ട്സ് സ്ക്രാപ്പ് എന്ന ആക്രിക്കടയിൽ നിന്നും കളവുമുതലുകൾ പോലീസ് കണ്ടെടുത്തിരുന്നു. പ്രതികളിൽ നിന്നും കളവുമുതലുകൾ സ്വീകരിച്ചതിനാണ് ഒതുക്കുങ്ങൽ ഫ്രണ്ട്സ് സ്ക്രാപ്പ് എന്ന ആക്രിക്കടയുടെ നടത്തിപ്പുകാരായ മറ്റത്തൂർ കടമ്പോട്ട് വീട്ടിൽ സാദിഖ്(41) കുറുപ്പുംപടി കാരി വീട്ടിൽ അബ്ദുൽ നാസർ (50)എന്നിവരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്.
വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MA...
മലപ്പുറം; വ്യക്തി വൈരാഗ്യത്തിന്റെയോ രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായോ വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ നല്‍കുന്ന വ്യാജ പരാതികളില്‍ പരാതിക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ നിയമം കൊണ്ടു വരണമെന്ന് കേരള സ്‌റ്റേറ്റ് ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെന്റെതുള്‍പ്പെയുള്ള പത്തോളം സര്‍ക്കാര്‍ ഓഫീസുകളുടെ ലൈസന്‍സോടെ ആരംഭിക്കുന്ന സ്ഥാപനങ്ങള്‍ ചില വ്യക്തികള്‍ നല്‍കിയ വ്യാജ പരാതിയുടെ ഭാഗമായി സ്ഥാപനം അടച്ചുപൂട്ടേണ്ട സംഭവങ്ങള്‍ ജില്ലയിലുണ്ടായിട്ടുണ്ട്. ഇത്തരം പരാതികളില്‍ സ്ഥാപനം തുടങ്ങിയ വ്യവസായി മാസങ്ങളോളം കോടതികള്‍ കയറിയിങ്ങേണ്ട അവസ്ഥയാണ്.ബാങ്ക് വായ്പയെടുത്തും മറ്റും വ്യവസായം തുടങ്ങാനിറങ്ങിയവര്‍ക്ക് ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. വ്യവസായ സൗഹൃദ കേരളം എന്ന് കൊട്ടിഘോഷിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന ഇത്തരം സംഭവങ്ങള്‍ വ്യവസായ...