Thursday, October 29News That Matters
Shadow

താനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി വള്ളിക്കുന്ന് സ്വദേശി മരിച്ചു

താനൂർ: താനൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ തീവണ്ടി അപകടത്തിൽ വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി മരണപ്പെട്ടു. കുന്നുമ്മൽ ഹൗസിൽ അബ്ദുറഹിമാൻ (67) ആണ് ട്രെയിൻ തട്ടി മരിച്ചത്. അപകടവിവരമറിഞ്ഞ ഉടൻ തന്നെ ടി.ഡി.ആർ.എഫ്. (TDRF) വോളണ്ടിയർമാർ, ജനപ്രതിനിധികൾ, നാട്ടുകാർ, താനൂർ പോലീസ്, തിരൂർ ആർ.പി.എഫ്. (RPF) എന്നിവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ടി.ഡി.ആർ.എഫ്. വോളണ്ടിയർമാരായ ആഷിക്ക് താനൂർ, റിയാസ്, സവാദ്, അർഷാദ്, ഫാസിൽ, ജാഫർ സാദിക്ക്, ബഷീർ ഒട്ടുമ്പുറം, ശിഹാബ് കാളാട്, നടക്കാവ് വാർഡ് മെമ്പർ ഫാറൂഖ്, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം തുടർ നടപടികൾക്കായി തിരൂർ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL