വേങ്ങര: ഇരിങ്ങല്ലൂർ കോട്ടപ്പറമ്പ് സ്വദേശി പറമ്പൻ അഷ്‌റഫ് (54) സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. പരേതനായ പറമ്പൻ ഇബ്രാഹിം കുട്ടി ഹാജിയുടെ മകനാണ്.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3
വേങ്ങര: വലിയോറ പരപ്പിൽപ്പാറ സ്വദേശി കല്ലിടുമ്പിൽ നാസർ പിലാക്കൽ (55) ആണ് ജിദ്ദയിലെ അൽ-സാമിറിൽ വെച്ച് മരണപ്പെട്ടത്. ജിദ്ദയിലെ 'അൽ അമൽ ഐസ്ക്രീം' കമ്പനിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. സിവിൽ കോൺട്രാക്ടർ കെ ശംസുദ്ധീൻ, സലാം എന്നിവർ സഹോദരങ്ങളാണ്. മരണാനന്തര നടപടിക്രമങ്ങളുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങും വേങ്ങര മണ്ഡലം കമ്മിറ്റിയും സജീവമായി രംഗത്തുണ്ട്. ജിദ്ദയിലെ സാമിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കാനോ അല്ലെങ്കിൽ നാട്ടിലേക്ക് കൊണ്ടുപോകാനോ ഉള്ള ശ്രമങ്ങൾ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ സർവീസ് ആരംഭിച്ചു. അബുദാബി- ഫുജൈറ റൂട്ടിൽ ആണ് ആദ്യഘട്ടത്തിൽ സർവീസ്. മലയാളികൾ ഉൾപ്പെടെയുള്ളവർ ആദ്യയാത്രയുടെ ഭാഗമായി. രാവിൽ 5:21ന് ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് ആയിരുന്നു ആദ്യ ട്രെയിൻ. ഒരു മണിക്കൂർ അൻപത് മിനിറ്റ് എടുത്ത് ട്രെയിൻ ഫുജൈറയിൽ എത്തി. ആദ്യ ഘട്ടത്തിൽ വേഗത കുറച്ചാണ് യാത്ര. കന്നിയാത്രയിൽ മലയാളികൾ ഉൾപ്പടെ ഭാഗമായി. ദുബായ് ഭരണാധികാരികളുടെ ദീർഘവീക്ഷണമാണ് പദ്ധതിക്ക് കരുത്ത് ആയതെന്ന് ഇതിഹാദ് റെയിൽ നെറ്റ്വർക്ക് പെർഫോമൻസ് മാനേജർ മൻസൂർ അൽമുല്ല പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ ദുബായ് ഉൾപ്പടെയുള്ള റൂട്ടിലൂടെ ട്രെയിൻ ഓടും. ഗതാഗതക്കുരിക്ക് അഴിക്കാമെന്ന വലിയ പ്രതീക്ഷയും യുഎഇയ്ക്ക് ഉണ്ട്. ഇത്തിഹാദ് റെയൽ ആപ്ലിക്കേഷൻ വഴിയും വെബ്സൈറ്റ് വഴിയും ബുക്ക് ചെയ്യാം. കംഫർട്ട് ക്ലാസ് ടിക്കറ്റിന് അൻപത്തിയഞ്ച് ദിഹവും പ്രീമിയം ക്ലാസിന് നൂറ്റി ഇരുപത് ദിർഹവുമാണ് ടിക്കറ്റ് നിരക...
മക്ക: ഹജ്ജ് കർമങ്ങൾക്കിടയിലും അതിന് പിന്നാലെയുമുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മൂന്ന് മലയാളി വനിതകൾ മക്കയിൽ നിര്യാതരായി. പാലക്കാട്, എറണാകുളം, കാസർകോട് സ്വദേശിനികളാണ് മരിച്ചത്. പാലക്കാട് കൊപ്പം അൻസാർ നഗർ തെക്കുമല മർക്കശ്ശേരി വീട്ടിൽ സുലൈമാന്റെ ഭാര്യ പാത്തുമ്മ (58), എറണാകുളം ഇടവനക്കാട് സ്വദേശിനി സുലൈഖ (70), കാസർകോട് പൈവളിക സ്വദേശിനി കുഞ്ഞലിമ്മ (63) എന്നിവരാണ് മരിച്ചത്. മിനയിലെ താമസസ്ഥലത്ത് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മിന 2 ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പാത്തുമ്മ ഞായറാഴ്ച പുലർച്ചെ മരിച്ചത്. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയതിന് പിന്നാലെ അസുഖബാധിതയായ സുലൈഖ സൗദി നാഷണൽ ആശുപത്രിയിലും, കർമങ്ങൾക്കിടയിൽ മിനയിൽ വെച്ച് അസുഖബാധിതയായ കുഞ്ഞലിമ്മ മക്കയിലെ സൗദി ജർമൻ ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മൂവരുടെയും മരണാനന്തര നടപടിക്രമങ്ങൾ സൗദി അധികൃതരുടെ...
സഊദി അറേബ്യയിലെ ദമ്മാമില് ഹൃദയാഘാതത്തെ തുടര്ന്ന് പ്രവാസി മലയാളി അന്തരിച്ചു. മലപ്പുറം തിരൂര് മംഗലം സ്വദേശി അബ്ദുല് സത്താര് (52) ആണ് മരിച്ചത്. ഹാഇലില് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു സത്താര്.ഡ്രൈവിംഗിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് ഉടന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്ന് സുഹൃത്തുക്കള് അറിയിച്ചു. അല്കോബാറിലെ സ്വകാര്യ ആശുപത്രിയില് സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള് പൂര്ത്തിയാക്കിയ ശേഷം മറവ് ചെയ്യും.ഫാത്തിമയാണ് ഭാര്യ. ഫര്സാന്, സഫ, ഫാദില് എന്നിവര് മക്കളാണ്. മരണാനന്തര നിയമനടപടികള് വേഗത്തിലാക്കുന്നതിനായി സാമൂഹിക പ്രവര്ത്തകന് നാസ് വക്കത്തിന്റെ നേതൃത്വത്തില് ശ്രമങ്ങള് നടന്നുവരുന്നു...
കൊച്ചി: മോഡലിങ്ങിന്റെ മറവിൽ വിദേശത്തേക്ക് പെൺകുട്ടികളെ കടത്തി പെൺവാണിഭത്തിന് ഇരയാക്കിയ കേസിൽ പരാതിക്കാരിയായ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മദ്യത്തിലും ഭക്ഷണത്തിലും മയക്കുമരുന്ന് കലർത്തി നൽകി ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചെന്നും, ഇതിന്റെ ദൃശ്യങ്ങൾ ബന്ധുക്കൾക്ക് അയച്ചുകൊടുക്കുമെന്നും കുഞ്ഞിനെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി യുവതി മാധ്യമങ്ങളോട് പറഞ്ഞു."നാട്ടിൽ നിന്ന് പറഞ്ഞ കാര്യങ്ങളല്ല ദുബായിൽ എത്തിയപ്പോൾ സംഭവിച്ചത്. വലിയൊരു കെണിയിലായിരുന്നു ചെന്നുപെട്ടത്. എന്നെപ്പോലെ നിരവധി പെൺകുട്ടികൾ അവിടെ കുടുങ്ങിക്കിടക്കുന്നുണ്ട്. ആശുപത്രിയിൽ വെച്ച് പരിചയപ്പെട്ട സിന്ധു എന്ന സ്ത്രീയാണ് മേക്കപ്പ് ആർട്ടിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് എന്നെ ദുബായിലേക്ക് കൊണ്ടുപോയത്. അവിടെ വെച്ച് നിരന്തരം മയക്കുമരുന്ന് നൽകി ശരീരം പൂർണ്ണമായി തളർത്തിയിട്ടായിരുന്നു പീഡനം. ആളുകൾ വരുമ്പോൾ വസ്ത്രം അഴിക്കാൻ പോലു...
അബൂദബി: അബൂദബിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടി സ്വദേശി മുഹമ്മദ് ഇർഷാദ് (23) ആണ് മരിച്ചത്. കഴിഞ്ഞദിവസം അബൂദബി - അൽ ഐൻ റോഡിലുണ്ടായ അപകടത്തിൽ പരിക്കേറ്റ ഇർഷാദ്, ശഖ് ബൂത്ത് മെഡിക്കൽ സിറ്റി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
പരേതനായ കാളിയത്ത് അബ്ദുൽ കരീമിന്റെയും റുഖിയ്യയുടെയും മകനാണ്.തിരുണ്ടി യൂണിറ്റ് എസ്.എസ്.എഫ് (SSF) സെക്രട്ടറിയായും ആർ.എസ്.സി (RSC) പ്രവർത്തകനായും സജീവമായിരുന്ന ഇർഷാദിന്റെ അപ്രതീക്ഷിത വിയോഗം പ്രവാസലോകത്തെ സുഹൃത്തുക്കളെയും നാട്ടുകാരെയും സങ്കടത്തിലാഴ്ത്തി. ഐ.സി.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു....
കുവൈറ്റിലെ അർദിയയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു. മലപ്പുറം മാറഞ്ചേരി സ്വദേശി മഞ്ചേരി വീട്ടിൽ ഗോപിനാഥൻ (56) ആണ് മരിച്ചത്. കുവൈറ്റിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് സഭ മോർച്ചറിയിൽ പൊതുദർശനത്തിന് വെച്ചു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി നാളെ ഉച്ചയ്ക്ക് ഒരു മണിയോടെ കുവൈറ്റ് എയർവേയ്‌സ് വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കും. സലീം കൊമ്മേരിയുടെ നേതൃത്വത്തിലാണ് ഇതിനായുള്ള നടപടികൾ പൂർത്തിയാക്കിയത്. കുടുംബം: ഭാര്യ സുനിത. മക്കൾ: ആദിത്യൻ, ആര്യ.
MTN News Channelനിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.https://chat.whatsapp.com/IovWvTQVHgsJfkiRVemD5W...
സൗദി അറേബ്യയിലെ മക്കയില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ പുക ശ്വസിച്ച് മലയാളി മരിച്ചു. കാസർകോട് സ്വദേശിയും മക്കയിലെ സജീവ കെ.എം.സി.സി പ്രവർത്തകനുമായ പി.പി.മുഹമ്മദ് കുഞ്ഞി (58) ആണ് മരിച്ചത്. അസീസിയയിലെ ഉമ്മുല്‍ ഖുറാ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള താമസസ്ഥലത്തായിരുന്നു അപകടം. മുറിയില്‍ തീപിടുത്തമുണ്ടായതിനെ തുടർന്ന് ആളിപ്പടർന്ന പുക ശ്വസിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മുഹമ്മദ് കുഞ്ഞിക്കൊപ്പം താമസിച്ചിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളും അപകടത്തില്‍ മരിച്ചതായാണ് വിവരം.മക്കയിലെ സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ വേർപാട് പ്രവാസി സമൂഹത്തിന് വലിയ നോവായി മാറി. പിതാവ്: പരേതനായ എം.ടി. അമീർ അലി. മാതാവ്: പി.പി. സഫിയത്ത്. സഹോദരങ്ങള്‍: പി.പി. ഖലാം, പി.പി. റസാക്ക്, പി.പി. അഷറഫ്, പി.പി. നസീമ. മുത്തച്ഛൻ: ആറില്‍ മഹ്‌മൂദ് ഹാജി. നിലവില്‍ മൃതദേഹം മക്കയിലെ അല്‍...
അബുദാബി: യുഎഇയിലെ സന്നദ്ധസേവന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് എമിറേറ്റ്സ് ഫൗണ്ടേഷനിൽ നിന്നും വേങ്ങര സ്വദേശി ഉസ്മാൻ വെട്ടിക്കാടൻ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സന്ദേശമടങ്ങിയ ഗോൾഡ് മെഡലിന് അർഹനായി. വേങ്ങര പുത്തനങ്ങാടി സ്വദേശിയായ ഉസ്മാൻ നിലവിൽ അബുദാബി വേങ്ങര പഞ്ചായത്ത് കെ.എം.സി.സി സെക്രട്ടറിയാണ്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ അബുദാബി പോലീസ്, അബുദാബി മെഡിക്കൽ സർവീസസ് എന്നിവരോടൊപ്പം ചേർന്ന് മുന്നണി പോരാളിയായി (Frontline Warrior) നടത്തിയ സജീവമായ ഇടപെടലുകൾ പരിഗണിച്ചാണ് ഈ ഉന്നത ബഹുമതി നൽകിയത്. യുഎഇ ഭരണാധികാരിയുടെ സന്ദേശമടങ്ങിയ ഈ പുരസ്കാരം ലഭിച്ചത് പ്രവാസ ലോകത്തും ജന്മനാട്ടിലും വലിയ അഭിമാന നേട്ടമായി. യുഎഇയിലെ വിവിധ സാമൂഹിക-സന്നദ്ധ മേഖലകളിൽ വർഷങ്ങളായി സജീവ സാന്നിധ്യമാണ് ഉസ്മാൻ വെട്ടിക്കാടൻ....
വേങ്ങര: ഊരകം കുറ്റാളൂർ സ്വദേശി മക്കയിൽ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു. കുറ്റാളൂർ സ്വദേശി ചാലിൽ ബീരാൻ കുട്ടി ഹാജിയുടെ മകൻ ചാലിൽ ഷഫീഖ് ആണ് മരണപ്പെട്ടത്. ജിദ്ദ പഴയ മക്കാ റോഡിലെ ബഹ്‌റയിലുള്ള എ.ഐ.സി (AIC) സ്റ്റീൽ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.
ബഹ്‌റൈനിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന മലപ്പുറം വെളിയങ്കോട് സ്വദേശി അബൂബക്കർ (55) ഹൃദയാഘാതം മൂലം അന്തരിച്ചു.
മകളുടെ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി നാട്ടിലെത്തിയതായിരുന്നു അദ്ദേഹം. അടുത്ത ആഴ്ച വിവാഹം നടക്കാനിരിക്കെയാണ് ആകസ്മികമായ ഈ വേർപാട് സംഭവിച്ചത്. ഒ.ഐ.സി.സി മലപ്പുറം ജില്ല സെക്രട്ടറിയായി സേവനം ചെയ്തുവരികയായിരുന്നു.ബഹ്റൈൻ മലപ്പുറം ഡിസ്‌ട്രിക് ഫോറം എക്സിക്യൂട്ടീവ് അംഗം, മുഹറഖ് മലയാളി സമാജം അംഗം എന്നിവയില്‍ അടക്കം നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളില്‍ നിറ സാന്നിധ്യമായിരുന്നു. ബഹ്‌റൈനിലെ റസ്റ്റാറന്റ് ജീവനക്കാരനായിരുന്നു അദ്ദേഹം....
സൗദി അറേബ്യയിലെ ദമ്മാം-റിയാദ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ വയനാട് വൈത്തിരി സ്വദേശിനിയായ യുവതി മരിച്ചു. വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. ഒറൈറക്കടുത്ത് ഉമ്മുൽ അറാറിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ഹിദയുടെ ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെറും ഒരാഴ്ച മുമ്പായിരുന്നു ഹിദയുടെയും യാസീന്റെയും വിവാഹം ദമ്മാമിൽ വെച്ച് നടന്നത്. റിയാദിലുള്ള മാതാപിതാക്കളെ കാണാനായി പോകുന്നതിനിടെയാണ് നടുക്കുന്ന അപകടം സംഭവിച്ചത്. ഹിദ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സൗദിയിൽ തന്നെ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു....
റിയാദിൽ താമസസ്ഥലത്തെ മലിനജല പൈപ്പിലെ തടസ്സം നീക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു. വേങ്ങര നെടുംപറമ്പ് കാങ്കട കടവൻ ഈസ്മായിൽ (51) ആണ് മരണപ്പെട്ടത്. അസീസിയയിലെ താമസസ്ഥലത്ത് വെച്ച് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. ബാത്ത്റൂമിലെ പൈപ്പിലെ തടസ്സം നീക്കാനായി സൾഫ്യൂറിക് ആസിഡ് കലർന്ന ശക്തമായ ദ്രാവകം ഉപയോഗിച്ചിരുന്നു. ഇതറിയാതെ ബാത്ത്റൂമിൽ പ്രവേശിച്ച ഈസ്മായിൽ, ആസിഡിന്റെ പ്രതിപ്രവർത്തനത്തെ തുടർന്നുണ്ടായ മാരകമായ വിഷവാതകം ശ്വസിച്ച് ബോധരഹിതനായി വീഴുകയായിരുന്നു. ഉടൻ തന്നെ റിയാദിലെ മൻഫുഅ അൽഈമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരണം സംഭവിക്കുകയായിരുന്നു. ആലസ്സൻകുട്ടി ഹാജിയുടെയും പരേതയായ കുഞ്ഞി പാത്തുമ്മ ഹജ്ജുമ്മയുടെയും മകനാണ്. നസീറയാണ് ഭാര്യ. ഫാത്തിമ ഹന, ഹനീൻ മുഹമ്മദ്, ഹൈസ ഹാസിം, ഹെൻസ അസ്രിൻ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: കദീജ...
വേങ്ങര: വലിയോറ പുത്തനങ്ങാടി സ്വദേശി മുഹമ്മദ് റാഷിദ് (35) യു.എ.ഇയിലെ ഫുജൈറയിൽ മരണപ്പെട്ടു. ഖോർഫുഖാൻ ദിബ്ബയിൽ വെച്ചായിരുന്നു അന്ത്യം. വലിയോറ പുത്തനങ്ങാടി സ്വദേശി ഭഗവതി കാവുങ്ങൽ അബ്ദുൽ കരീമിന്റെയും പരേതയായ ഫാത്തിബിയുടെയും മകനാണ്.
സഹോദരങ്ങൾ: മുഹമ്മദ് റാഫി, മൻസൂർ, മുംതാസ്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു........
കുവൈത്ത് സിറ്റി: ശ്വാസകോശ സംബന്ധമായ ഗുരുതര അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി കുവൈത്തിൽ അന്തരിച്ചു. മക്കരപ്പറമ്പ് സ്വദേശി മുബഷിർ (26) ആണ് മരിച്ചത്. കുവൈത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.ആരോഗ്യനില വഷളായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലായിരുന്നുവെങ്കിലും ഇന്നലെ മരണം സംഭവിക്കുകയായിരുന്നു. വെറും മൂന്ന് മാസം മുൻപാണ് മുബഷിർ ജോലിക്കായി കുവൈത്തിൽ എത്തിയത്. വിവാഹം കഴിഞ്ഞ് ആറു മാസം തികയുന്നതിനിടെയാണ് ഈ യുവപ്രവാസിയെ മരണം കവർന്നത്....
യുഎഇയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രാമധ്യേ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു. മലപ്പുറം കോട്ടക്കല്‍ പുത്തൂർ വലിയപറമ്പ് സ്വദേശി കുന്നക്കാട് അബ്ദുല്‍ സലാം (53) ആണ് മരണപ്പെട്ടത്. കുന്നക്കാടൻ മൊയ്തീന്റെ മകനായ ഇദ്ദേഹം ഷാർജയിലെ ഗസയില്‍ ഗ്യാസ് ഏജൻസി നടത്തിവരികയായിരുന്നു. നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഒമാനിലിറക്കി ചികിത്സ തേടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.നിലവില്‍ മസ്കത്തിലെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം ഉടന്‍ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഖയറുനീസയാണ് ഭാര്യ. മക്കള്‍: ഇർഷാദ് (സൗദി അറേബ്യ), ഇഷാന....
കോഴിക്കോട് ബേപ്പൂർ നിയോജക മണ്ഡലത്തിലെ രാമനാട്ടുകര നഗരസഭാ മുൻ കൗൺസിലറും ദളിത് ലീഗ് നേതാവുമായ ഗോപി പരുത്തിപ്പാറയുടെ മകൻ ഷിദിൻനാഥ് ദുബൈ കെഎംസിസിയിൽ അംഗത്വമെടുത്തു. പിതാവിന്റെ രാഷ്ട്രീയ പാത പിന്തുടർന്ന് മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കാനുള്ള താല്പര്യവുമായാണ് ഷിദിൻനാഥ് ദുബൈ കെഎംസിസി ആസ്ഥാനത്തെത്തിയത്. ദുബൈയിലെ ഒരു പ്രമുഖ കമ്പനിയിൽ ഉദ്യോഗസ്ഥനായ ഷിദിൻനാഥിനെ കെഎംസിസി പ്രവർത്തകർ ആവേശപൂർവ്വമാണ് സ്വീകരിച്ചത്. മലപ്പുറം ജില്ലാ പഞ്ചായത്ത് യുഡിഎഫ് ഭരണസമിതിയുടെ പ്രത്യേക പരിപാടി ദുബൈ കെഎംസിസി ഓഡിറ്റോറിയത്തിൽ നടക്കുന്നതിനിടെയാണ് ഷിദിൻനാഥിന് മെംബർഷിപ്പ് നൽകാൻ തീരുമാനിച്ചത്. പ്രതിപക്ഷമില്ലാത്ത ജില്ലാ പഞ്ചായത്ത് യുഡിഎഫിന് സമ്മാനിച്ച മലപ്പുറം ജില്ലയുടെ പരിപാടിയിൽ വെച്ച് തന്നെ പുതിയ അംഗത്തെ ചേർക്കുന്നത് ഉചിതമാകുമെന്ന് ഭാരവാഹികൾ തീരുമാനിക്കുകയായിരുന്നു. ജനറൽ സീറ്റിൽ അഡ്വ. എ.പി. സ്മിജിയെ ജില്ലാ പ...
സൗദി അറേബ്യയില്‍ ലോറി കാറിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി ജലീലിന്റെ മകള്‍ ഹാദിയ ഫാത്തിമ (10) യും മരണത്തിന് കീഴടങ്ങി. മദീന സന്ദർശനം കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറം മഞ്ചേരി വെള്ളില സ്വദേശി നടുവത്ത് കളത്തില്‍ അബ്ദുല്‍ ജലീല്‍ (52), ഭാര്യ തസ്‌നി തോടേങ്ങല്‍ (40), മകൻ നടുവത്ത് കളത്തില്‍ ആദില്‍ (14), ജലീലിൻ്റെ മാതാവ് മൈമൂനത്ത് കാക്കേങ്ങല്‍ (73) എന്നിവർ തല്‍ക്ഷണം മരിച്ചു. മദീന സന്ദർശിക്കാൻ പോയ കുടുംബത്തിലെ ഏഴംഗങ്ങള്‍ സഞ്ചരിച്ച കാർ ആണ് അപകടത്തില്‍ പെട്ടത്.കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട കുടുംബം സഞ്ചരിച്ച ജി.എം.സി വാഹനത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ജിദ്ദ-മദീന റോഡില്‍ വാദി ഫറഹ എന്ന സ്ഥലത്ത് വെച്ച് തീറ്...
ദോഹ: ഖത്തറിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി എടുത്ത കുഴിയിൽ വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂർ തളിക്കുളങ്ങര അമ്പലത്തിന് വടക്ക് അയ്യംകുളത്ത് താമസിക്കുന്ന കല്ലിപറമ്പിൽ റഹ്മത്തലിയുടെ മകൻ മുഹമ്മദ് അമീൻ (24) ആണ് മരിച്ചത്. ഖത്തറിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു ഇദ്ദേഹം.കളിക്കാനായി പുറത്തുപോയ അമീനെ ഏറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. താമസസ്ഥലത്തിന് സമീപം റോഡ് പണികൾക്കായി എടുത്ത ആഴത്തിലുള്ള കുഴിയിൽ അബദ്ധത്തിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം....