Sunday, September 13News That Matters
Shadow

അടുത്തയാഴ്ച നാട്ടിലേക്ക് മടങ്ങാനിരുന്ന മൂന്നിയൂർ സ്വദേശി സൗദിയിൽ നിര്യാതനായി

മൂന്നിയൂർ: അടുത്തയാഴ്ച നാട്ടിലേക്ക് വരാനിരുന്ന മൂന്നിയൂർ സ്വദേശി സൗദി അറേബ്യയിലെ ജിസാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വെളിമുക്ക് ആലുങ്ങൽ സ്വദേശി പരേതനായ കോഴിപ്പറമ്പത്ത് (വാക്കനാട്ടിൽ ഹൗസ്) മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുസ്സലാം (41) ആണ് മരിച്ചത്. ജിസാനിലെ ദർബിനടുത്ത ഹറൈളയിൽ ബഖാല ജീവനക്കാരനായിരുന്നു. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് റൂമിൽ വിശ്രമിക്കുന്നതിനിടെ അനുഭവപ്പെട്ട നെഞ്ചുവേദനയെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിസയുമായി ബന്ധപ്പെട്ട പ്രതിബന്ധങ്ങൾ തീർത്ത് കഫാല മാറ്റം പൂർത്തിയാക്കിയ അബ്ദുസ്സലാം അടുത്തയാഴ്ച നാട്ടിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങിയിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിലവിൽ മൃതദേഹം അൽ ഖഹ്‌മ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾക്കായി സഹോദരീ ഭർത്താവ് ബശീർ ജിദ്ദയിൽ നിന്ന് എത്തിച്ചേരും. നിയമനടപടികൾ പൂർത്തിയാക്കാനും ഖബറടക്കം വേഗത്തിലാക്കാനും കെ.എം.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂർ, ദർബ് ഏരിയാ ചെയർമാൻ സുൽഫിക്കർ വെള്ളിയഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ കെ.എം.സി.സി വെൽഫെയർ വിംഗ് സജീവമായി രംഗത്തുണ്ട്. മാതാവ്: മറിയുമ്മ. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് നഹീം, മുഹമ്മദ് നാസിം. സഹോദരിമാർ: സഫിയ, സഹീറ.

⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL