Wednesday, July 15News That Matters
Shadow

വേങ്ങര സ്വദേശി സൗദി അറേബ്യയിലെ ജിദ്ദയിൽ മരണപ്പെട്ടു

വേങ്ങര: വലിയോറ പരപ്പിൽപ്പാറ സ്വദേശി കല്ലിടുമ്പിൽ നാസർ പിലാക്കൽ (55) ആണ് ജിദ്ദയിലെ അൽ-സാമിറിൽ വെച്ച് മരണപ്പെട്ടത്. ജിദ്ദയിലെ ‘അൽ അമൽ ഐസ്ക്രീം’ കമ്പനിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. സിവിൽ കോൺട്രാക്ടർ കെ ശംസുദ്ധീൻ, സലാം എന്നിവർ സഹോദരങ്ങളാണ്. മരണാനന്തര നടപടിക്രമങ്ങളുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങും വേങ്ങര മണ്ഡലം കമ്മിറ്റിയും സജീവമായി രംഗത്തുണ്ട്. ജിദ്ദയിലെ സാമിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ജിദ്ദയിൽ തന്നെ ഖബറടക്കാനോ അല്ലെങ്കിൽ നാട്ടിലേക്ക് കൊണ്ടുപോകാനോ ഉള്ള ശ്രമങ്ങൾ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL