Saturday, July 25News That Matters
Shadow

ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

ഫറോക്ക്: ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു. ഫറോക്ക് കോളേജ് കൊടക്കല്ലുപറമ്പ് സ്വദേശിനി ഷിവാനി (24) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ടോടെ ചെറുവണ്ണൂർ ബി.സി. റോഡ് കമാനപ്പാലത്തിന് സമീപമായിരുന്നു അപകടം നടന്നത്.

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷിവാനിയും കുടുംബവും ഫറോക്ക് മണ്ണൂർ വളവിലാണ് താമസിച്ചുവരുന്നത്. ഇന്നലെ വൈകിട്ടോടെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ, പ്രാഥമിക വിവരങ്ങൾ പ്രകാരം ഇത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*

👉 ഇവിടെ ക്ലിക്ക് ചെയ്യുക

https://chat.whatsapp.com/IovWvTQVHgsJfkiRVemD5W

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL