Monday, February 9News That Matters
Shadow

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങവെ ഹൃദയാഘാതം; കോട്ടക്കൽ സ്വദേശി മരിച്ചു

യുഎഇയില്‍ നിന്നും നാട്ടിലേക്കുള്ള യാത്രാമധ്യേ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു. മലപ്പുറം കോട്ടക്കല്‍ പുത്തൂർ വലിയപറമ്പ് സ്വദേശി കുന്നക്കാട് അബ്ദുല്‍ സലാം (53) ആണ് മരണപ്പെട്ടത്. കുന്നക്കാടൻ മൊയ്തീന്റെ മകനായ ഇദ്ദേഹം ഷാർജയിലെ ഗസയില്‍ ഗ്യാസ് ഏജൻസി നടത്തിവരികയായിരുന്നു. നാട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഒമാനിലിറക്കി ചികിത്സ തേടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.​നിലവില്‍ മസ്കത്തിലെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം ഉടന്‍ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഖയറുനീസയാണ് ഭാര്യ. മക്കള്‍: ഇർഷാദ് (സൗദി അറേബ്യ), ഇഷാന.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL