Wednesday, September 17News That Matters

MALAPPURAM

അരാഷ്ട്രീയ വാദം യുവതയുടെ കര്‍മ്മശേഷിയെ തകര്‍ക്കും – പി കെ ഫിറോസ്

MALAPPURAM
മലപ്പുറം : ജനാധിപത്യ പ്രക്രിയയില്‍ ഫലപ്രദമായി ഇടപെടുന്നതിനു പകരം അരാഷ്ട്രീയ വാദം ഉയര്‍ത്തിപ്പിടിക്കുന്നത് യുവതയുടെ കര്‍മ്മ ശേഷിയെ തകര്‍ക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുക വഴി സമൂഹത്തില്‍ ഉണ്ടാവേണ്ട ഗുണപരമായ നേട്ടങ്ങളെ കൈവരിക്കാന്‍ സാധിക്കാതെ വരുമെന്നും അദ്ദേഹം പറഞ്ഞു. കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് സഞ്ചരിക്കുമ്പോഴും യുവതയുടെ സാമൂഹ്യ ഇടപെടല്‍ ശക്തിപ്പെടുത്തുവാന്‍ നാം സ്വയം തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സാമൂഹ്യ തിന്മ നിറഞ്ഞ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് വളരെ വലിയ ഈ വിപത്തിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നാം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. മനുഷ്യന്റെ പ്രാപ്തിയും പ്രാഗത്ഭവ്യവും നാടിന്റെ നന്മക്ക് വേണ്ടി ഉപയോഗപ്പെുത്താന്‍ പുതിയ ...

അനധികൃത മത്സ്യബന്ധനത്തിനായി നിര്‍മിച്ച തടയണകള്‍ നീക്കം ചെയ്തു

MALAPPURAM
കുറുവ മുത്ത്യാർകുണ്ടിന് സമീപം ചെറുപുഴയിൽ അനധികൃത മത്സ്യബന്ധനത്തിനായി നിര്‍മിച്ച തടയണകള്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. പുഴയുടെ സ്വാഭാവികമായ ഒഴുക്കിനെ തടഞ്ഞുകൊണ്ടാണ് തടയണകള്‍ നിര്‍മിച്ചിരുന്നത്. കേരള ഇൻലാൻഡ് ആന്റ് അക്വാകൾച്ചർ നിയമത്തിനെ ലംഘിച്ചുകൊണ്ടുള്ളതായിരുന്നു മൽസ്യബന്ധനം. അനധികൃത മത്സ്യബന്ധനം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർമാരായ കെ.ശ്രീജേഷ്, ആര്‍. രാഹുൽ, ഫിഷറീസ് ഓഫിസർ സി. ബാബുരാജ് , കെ. രജിത് , ഗ്രൗണ്ട് റെസ്ക്യൂ അബ്ദുൾ റസാഖ് , അക്വാകർച്ചർ പ്രമോട്ടർ പ്രണവ് എസ്., ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് തടയണകള്‍ പൊളിച്ചു കളഞ്ഞത്. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഡിജിറ്റൽവാൾ പ്രചരണ വാഹനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഗതാഗത വകുപ്പുമന്ത്രി നിർവ്വഹിച്ചു.

MALAPPURAM
മലപ്പുറം: വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങൾക്കെതിരെ നിതാന്ത ജാഗ്രത ലക്ഷ്യമിട്ട് റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പോലീസ് മോട്ടോർ വാഹന, എക്സൈസ്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുമായി സഹകരിച്ച് റോഡു സുരക്ഷ ബോധവൽക്കരണം, ലഹരിവ്യാപനം തടയൽ, ശുചിത്വ പരിപാലനം, ജലജന്യ രോഗപ്രതിരോധം തുടങ്ങിയവക്കായി നാലു് ഡിജിറ്റൽവാൾ പ്രചരണ വാഹനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഗതാഗത വകുപ്പുമന്ത്രി കെ ബി ഗണേഷ് കുമാർ നിർവ്വഹിച്ചു. സെക്രട്ടറിയേറ്റ് അനക്സ് ഒന്ന് കോമ്പൗണ്ടിൽ വച്ച് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദുവിന്ന് പതാക കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. റോഡപകടങ്ങൾ കുറക്കാൻ വേണ്ടുന്ന നടപടികൾ സർക്കാർ കൈ കൊണ്ടു വരുന്നതായി മന്ത്രി അറിയിച്ചു. റാഫിൻ്റെ 'ഒരിറ്റു ശ്രദ്ധ; ഒരു പാടായുസ്സ് ' എന്നത് കാലിക പ്രസക്തമായ മുദ്രാവാക്യമാണെന്നദ്ദേഹം അഭിപ്രായപ്പെട്ടു. ബോധവൽക്കരണ രംഗത്ത് വേണ്ടുന്ന എല്ലാ സഹായങ്ങളും സർക്കാറിൻ്റെ ഭാഗ...

നിപ പ്രതിരോധം: ഫീൽഡ് സർവ്വേക്ക് മാതൃകയായി മലപ്പുറം

MALAPPURAM
നിപ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ പാണ്ടിക്കാട് , ആനക്കയം എന്നീ പഞ്ചായത്തുകളിൽ നടത്തിയ ഫീൽഡ് സർവ്വേ സംസ്ഥാനത്തിന് ഒരു പുതിയ മാതൃകയായി. 27908 വീടുകളിലാണ് ജില്ലയിലെ ആരോഗ്യപ്രവർത്തകർ അഞ്ചു ദിവസം കൊണ്ട് സർവ്വേ പൂർത്തിയാക്കിയത്. ഈ സർവ്വേയിൽ 1350 പനി ബാധിതരെ കണ്ടെത്തുകയും നിപ കണ്‍ട്രോള്‍ സെല്ലിലെ കോൺടാക്ട് ട്രേസിങ് ടീമിനെ അറിയിക്കുകയും ചെയ്തു. 239 സംഘങ്ങളായി നടത്തിയ ഫീൽഡ് സർവ്വേയിൽ ആകെ 1707 വീടുകൾ പൂട്ടിക്കിടക്കുന്നതായും കണ്ടെത്തി. പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തിൽ 144 ടീമുകൾ 14500 വീടുകളിലാണ് സർവ്വേ പൂർത്തിയാക്കിയത്. ഇതിൽ 944 പേർ ക്ക് പനിയുള്ളതായി കണ്ടെത്തിയിരുന്നു.ആനക്കയം പഞ്ചായത്തിൽ 95 ടീമുകൾ 13408 വീടുകളിലാണ് സന്ദർശിച്ചത്. ഇതിൽ 406 പേർ പനിയുള്ളവരായി കണ്ടെത്തി.കണ്ടെത്തിയവരെയെല്ലാം നിപ കൺട്രോൾ സെല്ലിൽ നിന്ന് ബന്ധപ്പെടുകയും ഫോൺ മുഖേന വിവരങ്ങൾ അന്വേ...

MTN NEWS CHANNEL

Exit mobile version