Monday, July 27News That Matters

MALAPPURAM

എക്സൈസ് നടത്തിയ പരിശോധയിൽ ആറു കിലോയോളം കഞ്ചാവ് പിടികൂടി.

MALAPPURAM
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസ് നടത്തിയ പരിശോധയിൽ ആറു കിലോയോളം കഞ്ചാവ് പിടികൂടി. കോട്ടക്കലിലും, വണ്ടൂരിലും മൂന്ന് കേസുകളിലായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് കഞ്ചാവുമായി പിടിയിലായത്. വണ്ടൂരിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി രണ്ട് പേരെയാണ് എക്സൈസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കാളികാവ് റൈഞ്ച് സംഘവും, എക്സ്സൈസ് കമ്മിഷണർ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ആമപ്പെട്ടിയിൽ വെച്ചാണ് ആസ്സാം സ്വദേശിയായ മഫിദുൽ ഇസ്‌ലാമിനെ 1.4 Kg കഞ്ചാവുമായി പിടികൂടിയത്. ഇയാൾ കഞ്ചാവ് ബൈക്കിൽ കടത്തിക്കൊണ്ടു വരികയായിരുന്നു. കൂരാട് പനംപൊയിൽ വെച്ച് ആസ്സാം സ്വദേശിയായ റംസാൻ അലിയെയും 600 ഗ്രാം കഞ്ചാവുമായി പിടികൂടി. ഇരുവരെയും നിലമ്പൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി കെ മുഹമ്മദ്‌ ഷെഫീഖ് അറസ്റ്റ് ചെയ്തു. കോട്ടക്കൽ ഒതുക്കുങ്ങലിൽ വെച്ചാണ് 3.545 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. കഞ്ചാവ് കൈവശം വെച്ചതിന് വെസ്റ്...

മാപ്പിള കലാ റിയാലിറ്റി ഷോ ക്വിസ് മൽസരത്തിൽ വിജയികള്‍ക്ക് പുരസ്കാരം കൈമാറി

MALAPPURAM
കൊണ്ടോട്ടി: മഹാകവി മോയിൻ കുട്ടിവൈദ്യർ മാപ്പിള കലാ അക്കാദമിയിൽ സംഘടിപിച്ച മാപ്പിള കലാ റിയാലിറ്റി ഷോ ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സിംഗർ സി എം എ സലാം കൊടുവള്ളി, സഹീന കൊളത്തറ എന്നിവർക്ക് ക്യാഷ വാർഡും സർട്ടിഫിക്കറ്റും അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ നൽകി. അക്കാദമി ജോ.സെക്രട്ടറി ഫൈസൽ എളേറ്റിൽ, വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദറാലി, ഫൈസൽ കൻമനം എന്നിവർ സാനിധ്യത്തിൽ ആയിരുന്നു. വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

ഇതര സംസ്ഥാന തൊഴിലാളിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

MALAPPURAM
ഇതര സംസ്ഥാന തൊഴിലാളിയെ വണ്ടൂർ കുറ്റിയിലെ സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൽക്കട്ട മുർഷിദാബാദ് സ്വദേശി ഇർഫാൻ അൻസാരിയെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവാലിയിൽ നിന്നെത്തിയ ഫയർഫോഴ്സ് രാത്രി 8.15 ഓടെ ജഡം പുറത്തെടുത്തു. ബുധനാഴ്ച ഈ ഭാഗത്ത് ഒരു അപകടം നടന്നിരുന്നു. ബൈക്കിൽ മദ്യപിച്ചെത്തിയ ഇതര സംസ്ഥാന തൊഴിലാളികളുടെ ഇരുചക്രവാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകകയും തുടർന്ന് ചെറിയൊരു തർക്കവും ഉടലെടുത്തിരുന്നു . ഇതിനിടയിലാണ് ബൈക്കിലുണ്ടായിരുന്ന ഇർഫാൻ അൻസാരി , ഭയന്ന് സ്വകാര്യ വ്യക്തിയുടെ ആളൊഴിഞ്ഞ പറമ്പിലൂടെ ഓടിയത്. കൂടെയുണ്ടായിരുന്നവർ പരിസരങ്ങളിൽ എല്ലാം തിരച്ചിൽ നടത്തിയെങ്കിലും ഇർഫാനെ കണ്ടെത്താനായില്ല. ഇന്ന് വൈകുന്നേരത്തോടെയാണ് ഇർഫാന്റെ മൃതദേഹം കിണറ്റിൽ കണ്ടത്. തുടർന്ന് വണ്ടൂർ പോലീസ് സ്ഥലത്തെത്തുകയും, തിരുവാലിയിൽ നിന്നെത്തിയ ഫയർഫോഴ്സ് മ...

തരിശ് നിലത്ത് കൃഷി; വിത്ത് നടൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

MALAPPURAM
ക്ലാരി മൂച്ചിക്കൽ :പെരുമണ്ണ ക്ലാരിയിലെ കർഷകരുടെയും പൊതുപ്രവർത്തകരുടെയും കൂട്ടായ്മയായ ഗ്രീൻ പീസ് ഓർഗാനിക്സ് മമ്മാലിപ്പടി (കുളമ്പിൽ പാറ) പാടത്തെ 10 ഏക്കറോളം വരുന്ന തരിശ് നിലത്ത് കൃഷി ഇറക്കുന്നതിന്റെ വിത്ത് നടൽ ഉദ്ഘാടന കർമ്മം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. വിഷ രഹിത പച്ചക്കറി പ്രോത്സാഹിപ്പിക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക,പുതിയ കാർഷിക രീതി ഉപയോഗത്തിൽ കൊണ്ടുവരിക, അന്താരാഷ്ട്ര മാർക്കറ്റിലേക്ക് കയറ്റി അയക്കാൻ പറ്റുന്ന രീതിയിലുള്ള ഓർഗാനിക് പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്നിവയും ഗ്രീൻ പീസ് ഓർഗാനിക്സിന്റെ ലക്ഷ്യങ്ങളാണ്. കെ പി അലി അഷ്റഫ് അധ്യക്ഷൻ വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് സി കെ ഷംസു,വൈസ് പ്രസിഡൻറ് ജസ്ന ടീച്ചർ , ലിബാസ് മൊയ്തീൻ, മുസ്തഫ കളത്തിങ്ങൽ, സഫ്വാൻ പാപ്പാലി, കെ കുഞ്ഞു മൊയ്തീൻ, ഷാജു കാട്ടാകത്ത്,കൃഷി ഓഫീസർ റിസ് ല,സികെഎ റസാഖ്,ചക്കര മുഹമ്മദ് അലി, സി കെ നാസർ, സത്താർ പി...

തൊഴിലാളികളുടെ മൊബൈലുകള്‍ മോഷ്ടിക്കുന്ന യുവാവ് അറസ്റ്റില്‍

MALAPPURAM
ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണും പണവും കവരുന്നത് പതിവാക്കിയ യുവാവ് പിടിയില്‍. പാണ്ടിക്കാട് സ്വദേശി സുനീർ ബാബുവിനെയാണ് (41) നിലമ്ബൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്ബൂർ ജില്ല ആശുപത്രിക്കു മുന്നിലെ കെട്ടിടത്തില്‍ വാടകക്ക് താമസിക്കുന്ന രണ്ട് ബംഗാള്‍ സ്വദേശികളുടെ പണവും മൊബൈല്‍ ഫോണുമാണ് ഇയാള്‍ കവർന്നത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സുനീറിനെ അറസ്റ്റ് ചെയ്തു. ഇവരുടെ വിലപിടിപ്പുള്ള രണ്ട് മൊബൈലുകളും 27,000 രൂപയും സുനീർ ബാബു മോഷ്ടിക്കുകയായിരുന്നു. ജോലിയുണ്ടെന്നു പറഞ്ഞ് ഇതരസംസ്ഥാന തൊഴിലാളികളെ സമീപിക്കും. പണി നടക്കുന്ന കെട്ടിടങ്ങളില്‍ കൊണ്ടുപോയി കരാറുകാരനാണെന്നും കെട്ടിടത്തിന്‍റെ ഉടമയാണെന്നും കള്ളം പറഞ്ഞ് പലവിധ പണികള്‍ ചെയ്യിക്കും. ജോലി തുടങ്ങുന്നതിന് മുമ്ബ് തൊഴിലാളികള്‍ മാറ്റിവെക്കുന്ന ഫോണുകളും പണവും ഇയാള്‍ കൈക്കലാക്കും. ഇതാണ് സുനീറിന്‍റെ മോഷണ രീതി.ഇത്തരത്തില്‍ പരാതിക്കാരുടെ പണവും ഫോണുകളും...

അലവി കക്കാടനെ ആദരിച്ചു.

MALAPPURAM
ചരിത്ര പഠന-ഗവേഷണ മേഖലയിലും , സാമൂഹ്യ - സാംസ്കാരിക - രാഷ്ട്രീയ രംഗത്തും, വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (VKFI) ദേശീയ ചെയർമാൻ ശ്രീ.അലവി കക്കാടൻ അർപ്പിച്ച മഹത്തായ സംഭാവനകളുടെ അടിസ്ഥാനത്തിൽ പോരൂർ പഞ്ചായത്ത് "വാടാമലരുകൾ" എന്ന പേരിൽ സംഘടിപ്പിച്ച വയോജനോത്സവത്തിൽ വെച്ച് ബഹു: വണ്ടൂർ MLA ശ്രി.എ.പി. അനിൽകുമാർ പോരൂരിൻ്റെ പെരുമ ശ്രീ. അലവി കക്കാടനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു . പരിപാടിയിൽ അധ്യക്ഷം വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എൻ.മുഹമ്മദ് ബഷീർ, മുൻ ഡി.സി.സി.പ്രസിഡൻ്റ് ശ്രീ.ഇ. മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു....

ഇൻസ്റ്റഗ്രാം വഴി പരിചയം; യുവതിയിൽ നിന്ന് ലക്ഷങ്ങൾ തട്ടി കടക്കാൻ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയിൽ

MALAPPURAM
ചെന്നൈ : ഇൻസ്റ്റ​ഗ്രം വഴി പരിചയപ്പെട്ട ഉത്തരേന്ത്യക്കാരിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് ഈജിപ്തിലേക്കു കടക്കാൻ ശ്രമിച്ച മലയാളി യുവാവ് വിമാനത്താവളത്തിൽ പിടിയിൽ. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പ്രതി പിടിയിലായത്. മലപ്പുറം സ്വദേശി അഹമ്മദ് നിഷാം (25) ആണ് അറസ്റ്റിലായത്. ഹരിയാന പൊലീസും സൈബർ ക്രൈം വിഭാ​ഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സർക്കാർ ഉദ്യോഗസ്ഥൻ എന്ന വ്യാജേന സൗഹൃദം സ്ഥാപിച്ച് നിഷാം ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്ന് പറഞ്ഞ് ഗുരുഗ്രാം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരുന്നു. ജനുവരി 31ന് പരാതി നൽകിയിത്.തുടർന്ന് ഗുരുഗ്രാം സൈബർ ക്രൈംബ്രാഞ്ച് നിഷാമിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തു. അതോടെയാണ് ചെന്നൈയിൽ നിന്നും ദുബായ് വഴി ഈജിപ്തിലേക്കു കടക്കാൻ നിഷാം ശ്രമിച്ചത്. ഇമിഗ്രേഷൻ പരിശോധനയ്ക്കിടെ പ...

INL ജില്ലാ സെക്രട്ടറി കോൺഗ്രസ് (എസ്) ൽ ചേർന്നു

MALAPPURAM
മലപ്പുറം : ഐ എൻ എൽ ജില്ലാ സെക്രട്ടറി സി.അബ്ദുൽ മജീദ്, നിലമ്പൂർ നിയോജക മണ്ഡലം വൈസ്പ്രസിഡൻ്റ് കെ.കുഞ്ഞിക്കോമു, എടക്കര പഞ്ചായത്ത് ജനറൽ സെക്രട്ടറി സിദ്ദീഖ് ചെറുവലത്ത്, പ്രസിഡന്റ് സി.ടി.മുഹമ്മദ് തുടങ്ങി ഇരുപതോളം പ്രവർത്തകർ കോൺഗ്രസ് എസിൽ ചേർന്നതായി ജില്ലാ പ്രസിഡന്റ് ജോസ് വർഗീസ് അറിയിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം മുസ്തഫ കടമ്പോട്ട്, വൈസ് പ്രസിഡണ്ട് കെ ടി എ സമദ്, ജനറൽ സെക്രട്ടറി നാസർ പുൽപ്പറ്റ, പ്രകാശ് കുണ്ടൂർ, ശശി മാസ്റ്റർ, മോഹനൻ അരീക്കോട്,സി എം തോമസ് എന്നിവർ പ്രസംഗിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

അലീന ടീച്ചറുടെ മരണം ഉത്തരവാദി സര്‍ക്കാര്‍: കെ പി എസ് ടി എ

MALAPPURAM
മലപ്പുറം: ആറു വര്‍ഷം ജോലി ചെയ്തിട്ടും ശമ്പളം നല്‍കാതെ അലീനടീച്ചറെ മരണത്തിലേക്ക് തള്ളിവിട്ട വിദ്യാഭ്യാസ വകുപ്പ് നിലപാടില്‍ പ്രതിഷേധിച്ച് കെപിഎസ്ടിഎ മലപ്പുറം ഉപജില്ലാ കമ്മിറ്റി മലപ്പുറത്ത് പ്രതിഷേധ സംഗമം നടത്തി. ഉപജില്ലാ പ്രസിഡണ്ട് രാജന്‍ മണ്ണഴി അധ്യക്ഷത വഹിച്ച സംഗമം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ.വി.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം വി. രഞ്ജിത്, പി.സുബോധ്, കെ. ഹാരിസ്, പി. ജലീല്‍, റിഹാസ് , മുഹ്‌സിന തുടങ്ങിയവര്‍ സംസാരിച്ചു. ശരത് സ്വാഗതവും കെ.കെ.അബ്ദുല്‍ ഹമിദ് നന്ദിയും രേഖപ്പെടുത്തി. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

വൈലത്തൂരിൽ മാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി

MALAPPURAM
വൈലത്തൂർ: ആദൃശേരി കാവപ്പുരയിൽ മാതാവിനെ മകൻ കത്തി കൊണ്ട് കുത്തിയും, ഗ്യാസ് സിലിണ്ടർ തലക്കിട്ടും ക്രൂരമായി കൊലപ്പെടുത്തി. നന്നാട്ട് ആമിനയാണ് (62) മരിച്ചത്. കാവപ്പുര മദ്രസക്ക് സമീപം താമസിക്കുന്ന നന്നാട്ട് അബു (കാവപ്പുരയിലെ ഇറച്ചി വ്യാപാരി ) എന്നവരുടെ മകനാണ്  മുസമ്മിൽ(30) മാനസിക രോഗിയായ മുസമ്മിലാണ് കൃത്യം നടത്തിയത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.  വീട്ടിൽ പിതാവടക്കം മൂന്നു പേർ മാത്രമാണുണ്ടായിരുന്നത്. പിതാവ് പുറത്ത് പോയ സമയത്തായിരുന്നു കൊലപാതകം. പ്രതി പൊലീസ് കസ്റ്റഡിയിലാണ്. താനൂർ ഡിവൈ.എസ്.പി ഫയസിൻ്റെ നേതൃത്വത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചു. കൽപ്പകഞ്ചേരി പോലീസ് പ്രാഥമികാന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്തു. മൃതദേഹം അൽപ്പ സമയത്തിനകം ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ട നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ...

അരീക്കോട് വൻ കുഴൽപണ വേട്ട

MALAPPURAM
അരീക്കോട് വൻ കുഴൽപണ വേട്ട 1.40 കോടിയുമായി താമരശ്ശേരി സ്വദേശി പിടിയിൽ. അരീക്കോട് വിളയിൽ വെച്ചാണ് പോലീസ് നടത്തിയ പരിശോധനയിൽ കുഴൽപ്പണം പിടികൂടിയത്. KL 59 U 3567 നമ്പർ കാറിൽ സഞ്ചരിക്കുകയായിരുന്ന താമരശ്ശേരി സ്വദേശി അബ്ദുൾ നാസർ (59) ആണ് പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തുവരികയാണന്ന് അരീക്കോട് എസ് എച്ച് ഒ സ്റ്റേഷനിൽ അറിയിച്ചു. https://www.youtube.com/shorts/xjlbJUaeURg?feature=share...

ജോസ് വര്‍ഗ്ഗീസ് കോണ്‍ഗ്രസ്സ് (എസ്) മലപ്പുറം ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തു

MALAPPURAM
മലപ്പുറം: ജോസ് വര്‍ഗ്ഗീസ് കോണ്‍ഗ്രസ്സ് (എസ്) ജില്ലാ പ്രസിഡന്റായും കെ ടി അബ്ദുള്‍ സമദ് വൈസ് പ്രസിഡന്റും, ടി എന്‍ അപ്പു ട്രഷററായും തെരഞ്ഞെടുത്തു. സംസ്ഥാന നിര്‍വാഹക സമിതി അംഗം മുസ്തഫ കടമ്പോട് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. പ്രകാശ് കുണ്ടൂര്‍, നസര്‍ പുല്‍പ്പറ്റ, കെ ടി സമദ്, എ മൊയ്തു, ഇ എം തോമസ്സ്, ബാവ തിരൂരങ്ങാടി, ടി എന്‍ അപ്പു, മോഹനന്‍ അരീക്കോട് എന്നിവര്‍ സംസാരിച്ചു. നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുകനിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…E MAIL : mtnlivenews@gmail.com...

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നന്മമരം മലപ്പുറം സ്വദേശിക്കെതിരെ പരാതി

MALAPPURAM
ഉപ്പയുടെ ആശുപത്രി ബില്ലടയ്ക്കാനുള്ള തുക വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിക്കെതിരെ പരാതി. മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പിന്നാലെ പ്രതി നടത്തിയ അശ്ലീല സംഭാഷണവും പുറത്തുവന്നു. പെണ്‍കുട്ടിയുടെ പിതാവ് ശസ്ത്രക്രിയയ്ക്കുശേഷം ബില്ലടയ്ക്കാന്‍ പണമില്ലാതെ ആശുപത്രിയില്‍ തുടരുകയാണ്. ഇതിനിടെയാണ് ചാരിറ്റി പ്രവര്‍ത്തനത്തിന്റെ പേരില്‍ രോഗിയുടെ മകളെ പീഡിപ്പിക്കാനുള്ള ശ്രമം നടന്നത്. പെണ്‍കുട്ടിയോട് ഉപ്പയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ സഹായിക്കാമെന്നും വീടുവയ്ക്കാന്‍ ഒപ്പം നില്‍ക്കാമെന്നും പറഞ്ഞാണ് വാഖിയത് കോയ തന്റെ ഉദ്ദേശം വ്യക്തമാക്കിയത് . താന്‍ ചാരിറ്റി പ്രവര്‍ത്തനം നടത്തുന്നയാളാണെന്നും മോള് നന്നായി പഠിക്കണമെന്നും പറഞ്ഞാണ് കോയ പെണ്‍കുട്ടിയെ സമീപിച്ചത്. വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് അനിവാര്യമാണെന്നും ഉപ്പായ്ക്ക് ഇനി മോളെ പഠിപ്പിക്...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റോഡ് സുരക്ഷാ ഫണ്ട് വകയിരുത്തണം: റാഫ്

MALAPPURAM
മലപ്പുറം: റോഡ് സുരക്ഷാബോധവൽക്കരണം തുടർ പരിപാടിയായി നിലനിർത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ റോഡ് സുരക്ഷ ഫണ്ട് അനുവദിക്കണമെന്ന് റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറം മലപ്പുറം മേഖലാ കമ്മിറ്റി ബന്ധപ്പെട്ടവരോടവശ്യപ്പെട്ടു. ബസ്സുകളുടെ റണ്ണിങ് ടൈം രണ്ടുമിനിറ്റിൽ നിന്നും 3 മിനിറ്റ് ആയി ഉയർത്തുകയും ലൈൻ ട്രാഫിക് സംവിധാനം കർശനമായി നിലനിർത്തുകയും വേണം. ഇരുചക്ര വാഹനങ്ങളിൽ പകുതി സൈസിന് പകരം പൂർണ്ണ കവറേജുള്ള ഹെൽമെറ്റാക്കി മാറ്റണം. വെട്ടിച്ചിറ മുതൽ ചുങ്കം വരെയുള്ള സർവീസ് റോഡ് പുനസ്ഥാപിക്കണമെന്നും ആവശ്യമുയർന്നു. റാഫ് വനിതാ ഫോറം ജില്ലാ രക്ഷാധികാരി സക്കീന പുൽപ്പാടന്റെ അധ്യക്ഷതയിൽ നടന്ന മേഖല കൺവെൻഷൻ റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു ഉദ്ഘാടനം ചെയ്തു. വിജയൻ കൊളത്തായി, എം സി കുഞ്ഞിപ്പ,കെടി മജീദ്,സിഎച്ച് മെഹബൂബ്,ജോസഫ് ഷാജി,ഗോപി കൊളത്തായി, ടി ബാബുരാജ്, പികെ ലത്തീഫ്, പികെ ജുബീന,ശബ്ന തുളുവത്ത്,സാവിത്രി ടീച്ചർ, സു...

വാത്സല്യം ചാരിറ്റബിൾ സൊസൈറ്റി അനുസ്മരണ സദസ്സും പുരസ്കാര വിതരണവും നടത്തി

MALAPPURAM
വാത്സല്യം ചാരിറ്റബിള്‍ സൊസൈറ്റി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കത്തറ യൂണിറ്റ് പ്രസിഡണ്ട് ആയിരുന്ന തൊട്ടിയന്‍ മുഹമ്മദ് ശരീഫ് അനുസ്മരണ സദസ്സും പ്രഥമ തൊട്ടിയന്‍ മുഹമ്മദ് ശരീഫ് പുരസ്‌കാര സമര്‍പ്പണം നടത്തി. പ്രശസ്ത - കലാ സാഹിത്യ - സാമൂഹിക- ചാരിറ്റി രംഗത്ത് കഴിവ് തെളിയിച്ച മാരിയത്ത് സി എച്ചിന് ഉപഹാരവും പൊന്നാടയും ക്യാഷ് അവാര്‍ഡും കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് സമ്മാനിച്ചു. സംസ്ഥാന പ്രസിഡണ്ട് അഷറഫ് മനരിക്കല്‍ അധ്യക്ഷത വഹിച്ചു, സംസ്ഥാന ജനറല്‍ സെക്രട്ടറി അസൈനാര്‍ ഊരകം മുഖ്യപ്രഭാഷണം നടത്തി, സംസ്ഥാന ജോയിന്‍ സെക്രട്ടറി, കെ ടി അബ്ദുല്‍ മജീദ്, സംസ്ഥാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ തൊട്ടിയന്‍ മുഹമ്മദ് റാഫി, കെ വി വി ഇ എസ് ജില്ലാ വൈസ് പ്രസിഡണ്ട് വിനോദ് മേനോന്‍ അനുസ്മരണ പ്രഭാഷണം നടത്തി, സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് കെ എന്‍ എ അ...

ശംസിയ്യ ത്വരീഖത്ത് ആരോപണ കേസ്: ഒത്തുതീർപ്പായി

MALAPPURAM
മലപ്പുറം: ആന്ത്രോത്ത് ദ്വീപിലെ അസ്സയ്യിദ് ജലാലുദ്ദീന്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ എന്നിവരെയും ശിഷ്യന്മാരെയും ശംസിയ്യ ത്വരീഖത്തുകാരാണെന്ന് ആരോപിച്ചതിനെതിരെയുള്ള കേസ് ഒത്തു തീര്‍പ്പായി. 'സത്യസരണിയുടെ ചരിത്രസാക്ഷ്യം സമസ്ത 85ാം വാര്‍ഷികോപഹാരം 2012' എന്ന ഗ്രന്ഥത്തില്‍ ഹസന്‍ ഫൈസി കരുവാരക്കുണ്ട് എഴുതിയ ലേഖനത്തിലായിരുന്നു അസ്സയ്യിദ് ജലാലുദ്ദീന്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ ശിഷ്യന്മാരും ത്വരീഖത്തുകാരെന്ന ആരോപണം ഉയര്‍ന്നത്. ഇതിനെതിരെയാണ് ജലാലുദ്ദീന്‍ ആറ്റക്കോയ തങ്ങളുടെ മകന്‍ ഡോ. സയ്യിദ് ഹസന്‍ തങ്ങള്‍, മലപ്പുറം ജെ. എഫ്. സി. എം കോടതി മുമ്പാകെ സമര്‍പ്പിച്ച മാനനഷ്ടകേസ് ആണ്ഹസന്‍ ഫൈസിയുടെയും സമസ്ത മുശാവറ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള 14 പ്രതികളുടെയും നിരുപാധിക മാപ്പപേക്ഷ കോടതി സ്വീകരിച്ചു കൊണ്ട് ഒത്തുതീര്‍പ്പാക്കിയത്. മത വിധി പുറപ്പെടുവിക്കാന്‍ അര്‍ഹതയില്ലാത്ത സംഘടന...

പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മുണ്ടിതൊടിക വയോജനങ്ങൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു

MALAPPURAM
പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മുണ്ടിതൊടിക വാർഡ് മെമ്പർ ഹബീബ വല്യാപ്പുവിൻ്റെയും പകൽ വീട് വയോജന വിശ്രമ കേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ഉല്ലാസ യാത്ര സംഘടിപ്പിച്ചു. പൂക്കോട്ടൂർ ഗ്രാമ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയോജന ഉല്ലാസ യാത്ര സംഘടിപ്പിച്ചത്. വാർഡിലെ നൂറോളം ആളുകളെ ഉൾപ്പെടുത്തി 2 ബസുകളിലായി എറണാ കുളം കൊച്ചി കപ്പൽ യാത്ര, കൊച്ചി മെട്രോ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സംഘടിപ്പിച്ച ഉല്ലാസ യാത്ര വയോജനങ്ങൾക്ക് വേറിട്ട അനുഭവമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ടി അലി ഉല്ലാസ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡൻ്റ് ഖമറുന്നിസ , ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹാരിഫ ടീച്ചർ, വാർഡ് മെമ്പർ ഹബീബ വല്യാപ്പു , വളണ്ടിയർമാരായ മുസ്തഫ എന്ന വല്യാപ്പു, പി.പി. നിസാം, ഷബീറലി , ഉമ്മർ മോഴിക്കൽ, ഇബ്രാഹിം മാസ്റ്റർ,പി പി അൻവർ , ഖലീൽ, മെഹബൂബ് റഹ്മ...

നാടിന്റെ പട്ടിണി മാറ്റിയവര്‍ പ്രവാസികള്‍: അബുദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ.

MALAPPURAM
മലപ്പുറം: പ്രവാസികളാണ് നമ്മുടെ നാടിന്റെ പട്ടിണി മാറ്റിയ തെന്നും അവരെ സര്‍ക്കാര്‍ കാണാതിരിക്കരുതെന്നും മലപ്പുറംജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.അബദുല്‍ ഹമീദ് മാസ്റ്റര്‍ എം എല്‍ എ പറഞ്ഞു. മുസ്ലിം ലീഗ് എന്നും പ്രവാസികളെ കൂടെയുണ്ടാവും മലപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന പ്രവാസി ഹെവന്‍ മീറ്റ് മാതൃകയാണെന്നും ഹമീദ് മാസ്റ്റര്‍ പറഞ്ഞു. മലപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് നടത്തുന്ന പ്രവാസി ഹെവന്‍ മീറ്റിന്റെ പൂക്കോട്ടൂര്‍ പഞ്ചായത്ത്തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കെ.മന്‍സൂര്‍ കുഞ്ഞാപ്പു അധ്യക്ഷം വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി.എ.സലാം ആമുഖ ഭാഷണം നടത്തി. കെ.എന്‍.ഷാനവാസ് അഡ്വ: കാരാട്ട് അബുറഹിമാന്‍, സി.ടി.നൗഷാദ്, എം.ടി.അലി, കെ.ഇസ്മായീല്‍ മാസ്റ്റര്‍ ശിഹാബ് ഒഴുകൂര്‍, കെ.അസീസ് മാസ്റ്റര്‍, എന്‍.പി.അക്ബര്‍, അബദു റസാക്ക് എം. സി. ശുക്കൂര്‍, ഫാരിസ് പള്ളിപ്പടി, ആഷിഖലി ...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന് സസ്പെൻഷൻ

MALAPPURAM
മലപ്പുറം: എളങ്കൂരിലെ ഭർത്യവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ പ്രഭിനെ ആരോഗ്യ വകുപ്പാണ് സസ്പെൻസ്‌ ചെയ്തത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്. കോടതി റിമാൻ്റ് ചെയ്ത പ്രഭിൻ ഇപ്പോൾ ജയിലിലാണ്. കഴിഞ്ഞ മാസമാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ പ്രഭിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു. സ്ത്രീധനത്തിന്റേയും സൗന്ദര്യത്തിന്റേയും പേരിൽ ആക്ഷേപിച്ചെന്നും വിഷ്ണുജയുടെ പിതാവ് വാസുദേവൻ ആരോപിച്ചിരുന്നു. വിഷ്ണുജയും എളങ്കൂര്‍ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത് 2023 മെയ് മാസത്തിലാണ്. സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പരാതി നൽകിയിരുന്നു. പീഡനത്തിന് ഭര്‍ത്ത...

സക്കരിയയുടെ അന്യായമായ തടങ്കൽ; സർക്കാറുകൾ ഇടപെടണമെന്ന് വെൽഫെയർ പാർട്ടി

MALAPPURAM
മലപ്പുറം: പരപ്പനങ്ങാടിയിലെ സക്കരിയയുടെ അന്യായമായ തടങ്കൽ വിഷയത്തിൽ കേരള, കർണാടക സർക്കാറുകൾ ഇടപെടണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെവി സഫീർഷ ആവശ്യപെട്ടു. ബാഗ്ലൂർ സ്‌ഫോടനക്കേസിൽ പ്രതിചേർത്ത് കർണാടക പോലീസ് അറസ്റ്റ് ചെയ്ത് 16 വർഷം കഴിഞ്ഞിട്ടും സക്കരിയ ഇന്നും വിചാരണ പൂർത്തിയാവാതെ ജയിലിൽ കിടക്കുകയാണ്. കേസിൽ പോലീസ് ഹാജരാക്കിയ മൊഴികളടക്കം വ്യാജമായി ഉണ്ടാക്കിയതാണെന്ന് ഇതിനകം തന്നെ തെളിഞ്ഞുകഴിഞ്ഞതാണ്. ഇനിയും അന്യായമായ ഈ തടവ് തുടരുന്നത് നീതിബോധമുള്ള ഒരാൾക്കും അംഗീകരിക്കാൻ കഴിയില്ല. കേരള, കർണാടക സർക്കാറുകൾ ഇടപെട്ട് എത്രയും വേഗം സക്കരിയയുടെ മോചനം സാധ്യമാക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു. സക്കരിയയുടെ ഉമ്മ ബീഉമ്മയെ സന്ദർശിച്ച ശേഷം സംസാരിക്കുയായിരുന്നു അദ്ദേഹം.ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡണ്ട് ആരിഫ് ചുണ്ടയിൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സൈതലവി കാട്ടേരി, ലുബ്‌ന കൊടിഞ്ഞി...

MTN NEWS CHANNEL

Exit mobile version