മലപ്പുറം : മലപ്പുറം ബ്ലോക്കില്‍ വിജ്ഞാന കേരളം ജന പ്രതിനിധികള്‍ക്കുള്ള പരിശീലനവും ജോബ് സ്‌റ്റേഷന്‍ ഉദ്ഘാടനവും മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് റജുല പെലത്തൊടി അധ്യക്ഷതവഹിച്ചു. മൊറയൂര്‍ , പൂക്കോട്ടൂര്‍, ആനക്കയം, കോഡൂര്‍, പൊന്മള, ഒതുക്കുങ്ങല്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍ക്കുള്ള കില പരിശീലനമാണ് നടന്നത്. ബ്ലോക്ക് കോ. ഓര്‍ഡിനേറ്ററും കെ. ആര്‍ പി യുമായ കെ എം റഷീദ്, കെ ആര്‍ പി സക്കീന പുല്‍പ്പാടന്‍, ഡിആര്‍ പി മാരായ രാജന്‍ മാസ്റ്റര്‍, ഹരിദാസന്‍ മാസ്റ്റര്‍, ടിമാറ്റിക്ക് എക്‌സ്‌പേര്‍ട്ട് സഹീറ എന്നിവര്‍ ക്ലാസെടുത്തു. ജോയിന്റ് ബി ഡി ഒ അജയ് ഘോഷ്, ജി ഇ ഒ സുള്‍ഫീക്കര്‍ അലി, ബ്ലോക്ക് മെമ്പര്‍മാരായ എം ടി ബഷീര്‍, ജലീല്‍ മാസ്റ്റര്‍, മുഹമ്മദലി മാസ്റ്റര്‍, എ കെ മഹനാസ്, സുബൈദ എം, ബഷീര്‍ പി ബി , ആര്‍ പി മാരായ റസാഖ് മാസ്റ്റര്‍, വി. കുഞ്ഞി മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
നിങ്ങൾ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com