വേങ്ങര: ഊരകം നെല്ലിപറമ്പ് സ്കൂൾ മാനേജരും മുൻ ഹെഡ്മാസ്റ്ററുമായ ഉമ്മിണിക്കടവത്ത് മൊയ്തീൻ കുട്ടി മാസ്റ്റർ അന്തരിച്ചു. നെല്ലിപറമ്പ് സ്കൂളിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. പരേതന്റെ മയ്യത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3:30-ന് കൈപ്പറ്റ ഉമ്മിണിക്കടവത്ത് ജുമാ മസ്ജിദിൽ നടക്കും. മക്കൾ: ഇസ്ഹാഖ്, അബ്ദു, സുബൈർ മാസ്റ്റർ, ഹാറൂൻ, മുഹ്സിൻ, സക്കരിയ മാസ്റ്റർ, ഹാരിസ് മാസ്റ്റർ, നവാസ്.
