പരപ്പനങ്ങാടി എക്‌സൈസിന്റെ വന്‍ രാസലഹരി വേട്ട…. എക്‌സൈസിന്റെ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി പരിശോധന നടത്തി വരവേ ഒതുക്കുങ്ങല്‍ ഭാഗത്ത് കാറില്‍ ലഹരി വസ്തുക്കള്‍ വില്പന നടത്തുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ കെ.ടി ഷനൂജും പാര്‍ട്ടിയും നടത്തിയ പരിശോധനയില്‍ ഒതുക്കുങ്ങല്‍ ഗാന്ധി നഗറില്‍ നിന്നും മുണ്ടോത്തു പറമ്പ് താമസിക്കുന്ന കാരാട്ട് വീട്ടില്‍ അബു മകന്‍ സൈഫുള്ളനെ 18 ഗ്രാം എം ഡി എം എയുമായി അറസ്റ്റ് ചെയ്തു. പ്രദേശത്ത് ഒരാഴ്ചയായി നടത്തി വരുന്ന രഹസ്യ പരിശോധനയുടെ ഭാഗമായാണ് അറസ്റ്റ് ചെയ്തത്. സൈഫുള്ളാന്റെ ബലെനോ കാറിലും വീട്ടിലും നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്. ബെലനോ കാറും , ലഹരിവസ്തു വില്‍പ്പനയില്‍ നിന്ന് ലഭിച്ച 50000 രൂപയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റെയിഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ദിനേശ്, പ്രദീപ് സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിനരാജ്, നിധിന്‍, ദിതിന്‍, അരുണ്‍, ജിഷ്ണാദ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സിന്ധു, ഐശ്വര്യ എന്നിവര്‍ ഉണ്ടായിരുന്നു.
കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com