പരപ്പനങ്ങാടി: പാലത്തിങ്ങലിൽ ന്യൂ കെട്ടിൽ മിന്നലേറ്റ് യുവാവ് മരണപ്പെട്ടു. പാലത്തിങ്ങൽ സ്വദേശി ആസിഫ് (24) ആണ് മരിച്ചത്. ഇന്ന് ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ ആസിഫിനെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
