തേഞ്ഞിപ്പലം: പ്രൊഫഷണലുകൾക്കായി ഐ.പി.എഫ് യൂണിവേഴ്സിറ്റി ചാപ്റ്റർ സംഘടിപ്പിച്ച ‘റിഫൈൻ 26’ ക്യാമ്പും ഇഫ്താർ മീറ്റും കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെനക്കൽ ഖായിദുൽ ഖൗം ജുമാ മസ്ജിദിൽ സമാപിച്ചു. ഐ.പി.എഫ് മലപ്പുറം വെസ്റ്റ് റീജിയൻ ഡയറക്ടറും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ പി.കെ. മുഹമ്മദ് ഷഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ ചെയർമാൻ ഡോ. ശംസുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫാളിൽ നൂറാനി ദേവതിയാൽ, അബ്ദുല്ല മുസ്‌ലിയാർ ചേറൂർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. പ്രൊഫഷണലുകളുടെ ആത്മീയവും ബൗദ്ധികവുമായ ശാക്തീകരണം ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഐ.പി.എഫ് വെസ്റ്റ് റീജിയൺ ചെയർമാൻ എൻജിനീയർ സത്താർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫിസിക്സ് വിഭാഗം തലവൻ പ്രൊഫ. എം.എം. മുസ്തഫ, റഹീം ഫൈസി കൂമണ്ണ, അറക്കൽ മുഹമ്മദ് ബാവ എന്നിവർ സംസാരിച്ചു. ഐ.പി.എഫ് മലപ്പുറം വെസ്റ്റ് റീജിയൺ ഡയറക്ടർ ഡോ. അഷ്‌കർ ഷഫീഖ് ആമുഖ പ്രസംഗം നടത്തി. ചാപ്റ്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ഇരുമ്പൻ അബ്ദുൽ ഗഫൂർ നന്ദി പറഞ്ഞു.
