Saturday, March 7News That Matters

പിക്കപ്പ് വാനിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

അരീക്കോട്: മുത്തശൻ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയിൽപ്പെട്ട് മൂന്ന് വയസുകാരൻ മരിച്ചു. ഊർങ്ങാട്ടിരി സ്വദേശി മുഹമ്മദ് ഹാനാൻ ആണ് മരിച്ചത്. അരീക്കോട് ചെമ്രകാട്ടൂരിൽ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. റമദാൻ വ്രതാനുഷ്ഠാനത്തോടനുബന്ധിച്ച് ഊർങ്ങാട്ടിരിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് ഹാനാൻ അമ്മയുടെ വീടായ ചെമ്രകാട്ടൂരിലെത്തിയത്. ഇന്ന് രാവിലെ മുത്തശൻ കെ.പി. മുഹമ്മദ് പിക്കപ്പ് വാഹനവുമായി പുറത്തേക്ക് പോകാനൊരുങ്ങുമ്പോൾ കുട്ടി ഓടി വരികയായിരുന്നു. കുട്ടി വരുന്നത് ശ്രദ്ധയിൽപ്പെടാതിരുന്ന മുത്തശൻ വണ്ടി മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഹാനാൻ പിൻചക്രത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ഉടൻ തന്നെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. നിലവിൽ ആശുപത്രിയിലുള്ള മൃതദേഹം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് വൈകുന്നേരം ചേലക്കോട് ജുമ മസ്ജിദിൽ ഖബറടക്കം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version