Tuesday, March 17News That Matters

മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ പെരുന്നാൾ സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തു

തിരൂരങ്ങാടി: കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്ററിലെ കലാകാരന്മാർക്കുള്ള പെരുന്നാൾ സ്നേഹസമ്മാന വിതരണം നടന്നു. അക്കാദമി സംസ്ഥാന പ്രസിഡന്റ് എ.കെ. മുസ്തഫയിൽ നിന്നും തിരൂരങ്ങാടി ചാപ്റ്റർ പ്രസിഡന്റ് അഷ്റഫ് മനരിക്കൽ സ്നേഹസമ്മാനങ്ങൾ ഏറ്റുവാങ്ങി. ഈദ് ആഘോഷങ്ങളുടെ ഭാഗമായി കലാകാരന്മാർക്ക് ഐക്യദാർഢ്യവും സ്നേഹവും പ്രകടിപ്പിക്കുന്നതിനായി വർഷംതോറും നടത്തിവരുന്ന പദ്ധതിയുടെ ഭാഗമായാണ് വിതരണം സംഘടിപ്പിച്ചത്. ചടങ്ങിൽ അക്കാദമി ഭാരവാഹികളായ ഇബ്രാഹിം ചെമ്മാട്, റഷീദ് വെള്ളിയാമ്പുറം, കെ.പി. നസീമ ടീച്ചർ, അപുട്ടി മമ്പുറം, അലി മനോല, നുഹഖാസിം എന്നിവർ പങ്കെടുത്തു. കലാസാംസ്കാരിക രംഗത്ത് സജീവമായ കലാകാരന്മാരെ ചേർത്തുപിടിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version