മലപ്പുറം: ജില്ലാ ഭരണകൂടവും റോഡ് ആക്സിഡന്റ് ആക് ഷൻ ഫോറവും സംയുക്തമായി കരുതലും കൈത്താങ്ങ് എന്ന പേരിൽ പ്രചരണമാരംഭിച്ച വീഡിയോ വാൾ പ്രചരണ ജാഥയുടെ മൂന്നാം ദിവസം കൊണ്ടൊട്ടി കരിയങ്കല്ലിൽ സമാപിച്ചു. റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിനും വേണ്ടിയുള്ള ക്യാമ്പയിൻ്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ മഞ്ചേരി ബസ് സ്റ്റാൻ്റിൽ നിന്നും ആരംഭിച്ച വീഡിയോ വാൾ വാഹന പ്രചരണ ജാഥ തുറക്കൽ ബൈപ്പാസ് , നിലമ്പൂർ റോഡ്, പുതിയ സ്റ്റാൻറ്, വള്ളുവമ്പുറം, മോങ്ങം, നെടിയിരുപ്പ്, കൊണ്ടോട്ടി, ചിറയിൽചുങ്കം, പുളിയൻപറമ്പ്, തുടങ്ങിയ സ്ഥലങ്ങളിൽ സഞ്ചരിച്ച് കരിയങ്കല്ലിൽ സമാപിച്ചു. പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സൗജന്യ ലഘുലേഖ വിതരണവും നടത്തി. റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെ എം അബ്ദു, ജില്ലാ വൈസ് പ്രസിഡണ്ട് നൗഷാദ് മാമ്പ്ര,ജില്ല ജനറൽ സെക്രട്ടറി ഏകെ ജയൻ, സാബിറ ചേളാരി,വിജയൻ കൊളത്തായി, യു അരുൺ, ഹംസ പുത്തൂർ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു.
കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com