ഊരകം കുടുംബശ്രീ cds ഇരുപത്തി ഏഴാം വാർഷികം അരങ്ങ് 2025 വിവിധ പരിപാടി കളോടെ കുറ്റാളൂർ ജി എൽ. പി സ്കൂളിൽ വെച്ച് ആഘോഷിച്ചു. ബ്ലോക്ക് പ്രസിഡന്റ് ബെൻസീറ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സി. ഡി. എസ്. ചെയർപേഴ്സൺ സജിനി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൈമൂനത്ത് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മാരായ ഷിബു, സൈദലവി, cds മെമ്പർമാർ, ബ്ലോക്ക് കോ-ഓർഡിനേറ്റർ അബ്ദുൽ ഖയ്യും, RP മാർ CRP മാർ, അക്കൗണ്ടന്റ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു കൗൺസിലർ മുഹ്സിന പി. ക്ലാസ്സ് നൽകി. ഉച്ചഭക്ഷണത്തിന് ശേഷം അയൽക്കൂട്ട അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.
കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com