Thursday, September 18News That Matters

കാറിൽ വെച്ച് വിദേശ മദ്യ വിൽപന; പരപ്പനങ്ങാടി എക്സൈസ് ഒരാളെ പിടികൂടി.

തേഞ്ഞിപ്പലം: കാറിൽ കടത്തികൊണ്ട് വന്ന് അനധികൃതമായി വിദേശ മദ്യ വിൽപന നടത്തിയ ആളെ പരപ്പനങ്ങാടി എക്സൈസ് പിടികൂടി. ചേലേമ്പ്ര സ്പിന്നിംഗ് മില്ലിനടുത്ത് രാമനാട്ടുകര – യൂണിവേഴ്സിറ്റി സർവ്വീസ് റോഡിൽ പ്രീതി ഹോട്ടലിനടുത്ത് വെച്ചാണ് KL 65 U 543 നമ്പർ കാറിൽ വെച്ച് വിദേശ മദ്യം വിൽപനക്കിടെ തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശി അമ്പാട്ട് വീട്ടിൽ ബാലകൃഷ്ണൻ മകൻ രുധീഷിനെയാണ് ( 47 ) പരപ്പനങ്ങാടി റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ കെ.ടി. ഷനൂജും പാർട്ടിയും പിടികൂടിയത് . 29 ലിറ്റർ അടങ്ങിയ 58 ബോട്ടിൽ മദ്യമാണ് ഇയാളിൽ നിന്നും പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അജിത്, പ്രവന്റീവ് ഓഫീസർ രാഗേഷ്, സിവിൽ എക്സൈസ് ഓഫീസർ ജിനരാജ് , ജിഷ്നാഥ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിന്ധു എന്നിവരാണ് ടീമിലുണ്ടായിരുന്നത്.

കൂടുതല്‍ വാർത്തകൾ അറിയാന്‍ WHATSAPP ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
നിങ്ങൾക്കും വാർത്തകളും അറിയിപ്പുകളും അറിയിക്കാം…
E MAIL : mtnlivenews@gmail.com

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version