Sunday, July 26News That Matters

മഞ്ചേരി മെഡിക്കല്‍ കോളേജ് OP ബ്ലോക്കിന് മുന്നില്‍ നിര്‍ത്തിയിട്ട ആരോഗ്യ വകുപ്പ് വാനില്‍ വടിവാള്‍

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ വര്‍ഷങ്ങളായി നിര്‍ത്തിയിട്ടിരുന്ന ആരോഗ്യ വകുപ്പിന്റെ മിനി വാനില്‍ നിന്നും വടിവാള്‍ കണ്ടെടുത്തു. ഒ. പി ബ്ലോക്കിന് മുന്‍പില്‍ കട്ടപ്പുറത്തായ നിലയില്‍ കിടന്നിരുന്ന വാനിന്റെ സീറ്റിനടിയിലായാണ് വാള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. 48 സെന്റീമീറ്റര്‍ നീളവും മൂന്നര സെന്റീമീറ്റര്‍ വീതിയുമുള്ള വാളിന്റെ മൂര്‍ച്ചയുള്ള ഭാഗം തുരുമ്പെടുത്ത നിലയിലായിരുന്നു. ആശുപത്രിയിലെത്തിയ ആളാണ് വാനിനകത്തേക്ക് നോക്കിയപ്പോള്‍ സീറ്റിനടിയില്‍ വടിവാള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇയാള്‍ ഉടന്‍ തന്നെ വിവരം ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ അറിയിക്കുകയും, തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. മഞ്ചേരി പൊലീസ് സ്ഥലത്തെത്തി വടിവാള്‍ കസ്റ്റഡിയിലെടുത്തു. മാലിന്യങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വാള്‍. ഇത് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ചതാകാമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തില്‍ ഭാരതീയ ന്യായ സംഹിത വകുപ്പ് 106 പ്രകാരം പോലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. വടിവാള്‍ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും സംഭവത്തിന് പിന്നില്‍ ആരെങ്കിലുമുണ്ടോ എന്ന് കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version