കരിങ്കല്ലത്താണി: മലപ്പുറം ജില്ലയിലെ കരിങ്കല്ലത്താണി-അരക്കുപറമ്പ് റൂട്ടിലെ മുണ്ടിരാല കുന്നപ്പള്ളിയിൽ പത്തൊൻപതുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നപ്പള്ളി സ്വദേശി താജുവിന്റെ മകൻ സിനാൻ (19) ആണ് മരണപ്പെട്ടത്.ഇന്ന് (11-07-2026) രാവിലെ എട്ട് മണിയോടെയാണ് സംഭവം. നിലവിൽ മൃതദേഹം പെരിന്തൽമണ്ണ ഗവൺമെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമപരമായ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
