Thursday, June 25News That Matters

മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട; 16 കിലോ കഞ്ചാവുമായി കാളികാവ് സ്വദേശി പിടിയിൽ

മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. നാട്ടുകാരെയും വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ചു പാഞ്ഞ ഇന്നോവ കാറിൽ കടത്തുകയായിരുന്ന 16 കിലോ കഞ്ചാവുമായി കാളികാവ് സ്വദേശി നിഹാലിനെ (23) പോലീസ് പിടികൂടി. അപകടകരമായ രീതിയിൽ നിരവധി വാഹനങ്ങൾ ഇടിച്ചിട്ട് നിർത്താതെ പോയ കാറിനെ നാട്ടുകാർ പിന്തുടർന്ന് മഞ്ചേരിയിൽ വെച്ച് തടഞ്ഞുനിർത്തുകയായിരുന്നു.​തുടർന്ന് നാട്ടുകാർ പിടികൂടിയ പ്രതിയെ മഞ്ചേരി പോലീസിന് കൈമാറി. പോലീസ് എത്തി വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ ബണ്ടിലുകളായി സൂക്ഷിച്ച നിലയിൽ 16 കിലോ കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് മലപ്പുറം ഡാൻസാഫ് (DANSAF) സംഘവും സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കി. പ്രതിയെയും കഞ്ചാവും കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version