
പറപ്പൂർ: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കീഴിലുള്ള എ.കെ ഇൻഡേൻ ഗ്യാസ് ഏജൻസി വേങ്ങര തറയിട്ടലിൽ പ്രവർത്തനം ആരംഭിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിയും ഇ.ടി മുഹമ്മദ് ബഷീർ എം.പിയും ചേർന്ന് സംയുക്തമായി ഏജൻസിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എ.കെ.എ നസീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.കെ അബൂത്വാഹിർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ അസ്ലു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പറമ്പത്ത് മുഹമ്മദ്, എൻ.ടി അബ്ദുൽ നാസർ, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇ.കെ സുബൈർ മാസ്റ്റർ, വാർഡ് മെമ്പർ കെ.സി സഫിയ, ഇന്ത്യൻ ഓയിൽ എൽ.പി.ജി ഡിവിഷൻ ഹെഡ് റോണി ജോൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കൂടാതെ കെ.പി അബ്ദുൽ മജീദ്, പി.കെ അലി അക്ബർ, പി.എ ചെറീത്, ടി.പി അഷ്റഫ്, വി.എസ് ബഷീർ മാസ്റ്റർ, കെ. രാധാകൃഷ്ണൻ മാസ്റ്റർ, ബാനു പ്രതാപ്, സിന്ധു വേലായുധൻ, ജിതേഷ് ഷാജി, എം.കെ സൈനുദ്ദീൻ, പി.കെ അഷ്റഫ്, എ.കെ ഹാരിസ്, എ.കെ നാസർ എന്നിവരും പ്രസംഗിച്ചു.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
