Monday, July 27News That Matters
Shadow

രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ലഹരിക്കേസ് പ്രതി പിടിയിൽ

കൽപകഞ്ചേരി: കൽപകഞ്ചേരി പോലീസ് സ്റ്റേഷനിൽ 2024-ൽ രജിസ്റ്റർ ചെയ്ത എം.ഡി.എം.എ കേസിൽ ഭൂട്ടാനിലുൾപ്പെടെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. പാലക്കാട് മൈലപ്പാടം പയ്യനാടം കശായപ്പടി സ്വദേശി ചാട്ടുപ്പൊക്കിൽ മുഹമ്മദ് അൻസാറിനെ (26) ആണ് താനൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) സംഘം ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്. കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിപ്പാലയിൽ വെച്ച് 2024 മെയ് 18-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പോലീസ് അറസ്റ്റ് ചെയ്ത മറ്റു പ്രതികളിൽ നിന്നാണ് അൻസാറിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തോളമായി ഭൂട്ടാൻ, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ പോലീസ് നിരന്തരം നിരീക്ഷിച്ച് വരികയായിരുന്നു. പ്രതി ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറത്ത് നിന്നുള്ള പോലീസ് സംഘം കർണാടകയിലെത്തി ഇയാളെ അതിവിദഗ്ധമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL