Monday, August 24News That Matters
Shadow

കാലിക്കറ്റ് സർവകലാശാലക്ക് പുതിയ പബ്ലിക് റിലേഷൻസ് ഓഫീസർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫിസറായി വി.എ.അഷിത ചുമതലയേറ്റു. കണ്ണൂർ സർവകലാശാലയിൽ നിന്നു പത്ര പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടിയ അഷിത മാതൃഭൂമി ന്യൂസ് ചാനൽ സബ്എഡിറ്ററായിരുന്നു. കണ്ണൂർ സർവകലാശാല പിആർഒ, സംസ്ഥാന സർക്കാരിനു കീഴിലെ കേരള സ്റ്റാർട്ടപ് മിഷൻ അസിസ്റ്റൻ്റ് മാനേജർ (പിആർ) എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇടുക്കി അടിമാലി സ്വദേശിയായ അഷിത തിരുവനന്തപുരത്താണു സ്ഥിരതാമസം. കേരളത്തിലെ സർവകലാശാലകളിലേക്കു പിഎസ് സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്നാണു നിയമനം. കാലിക്കറ്റ് സർവകലാശാലയിൽ പിആർഒ ചുമതലയിലെത്തുന്ന ആദ്യത്തെ വനിത കൂടിയാണ്.

നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL