
വേങ്ങര: ഊരകം കൊടലിക്കുണ്ട് പാറക്കണ്ണി സ്വദേശി മണ്ണിൽകുന്നത് പരേതനായ ബീരാൻ കുട്ടിമുസ്ലിയാരുടെ മകൻ എം.കെ. പാറക്കണ്ണി എന്ന മുഹമ്മദ് കുട്ടി മരണപ്പെട്ടു, മക്കൾ ഹക്കീം, സുമയ്യ, അസ്ന. സഹോദരങ്ങൾ: അബ്ദുറഹ്മാൻ(ബാവ), അബ്ദുറഷീദ് സഖാഫി, ഗഫൂർ(കുഞ്ഞാവ), ഹംസ ഹുദവി , ഹനീഫ. ദുബായ് കെഎംസിസി വേങ്ങര മണ്ഡലം സ്ഥാപക നേതാക്കളിൽ ഒരാളും മണ്ഡലം ഉപദേശക സമിതി ചെയർമാൻ കൂടിയാണ്. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പുളിക്കപ്പറമ്പ് ജുമാ മസ്ജിദിൽ വെച്ച് നടക്കും.
