Thursday, October 22News That Matters
Shadow

തിരൂർ പൂക്കയിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രിക മരിച്ചു; രണ്ടു കുട്ടികൾക്ക് പരിക്ക്.

തിരൂർ: പൂക്കയിലുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. പൂക്കയിൽ പഞ്ചാരമൂല സ്വദേശി തസ്നി പുല്ലയിൽ ആണ് മരിച്ചത്. ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടറിലുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL