Sunday, September 13News That Matters

MALAPPURAM

‘പട്ടുനൂലിഴയിൽ കോർത്ത സൗഹൃദം’ മുൻ സെറിഫെഡ് ജീവനക്കാരുടെ സംഗമം മലപ്പുറത്ത് നടന്നു

MALAPPURAM
മലപ്പുറം: മൾബറി കൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന കേരള സ്റ്റേറ്റ് സെറികൾച്ചർ കോ-ഓപ്പറേറ്റീവ് ഫെഡറേഷൻ (സെറിഫെഡ്) മുൻ ജീവനക്കാരുടെ കൂട്ടായ്മയായ 'പട്ടുനൂലിഴയിൽ കോർത്ത സൗഹൃദം' സംഗമം മലപ്പുറത്ത് നടന്നു. മലപ്പുറത്തും സമീപ ജില്ലകളിലുമായി മുൻപ് സെറിഫെഡിൽ സേവനമനുഷ്ഠിച്ചിരുന്ന നാല്പതോളം പേരാണ് ഈ സ്നേഹസംഗമത്തിൽ ഒത്തുകൂടിയത്. പരിപാടി സി.കെ ഉമ്മർ കോയ ഉദ്ഘാടനം ചെയ്തു. ടീം കോ-ഓർഡിനേറ്റർ കെ.ടി മുഹമ്മദ്‌ മുസ്തഫയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കെ.ടി മജീദ് താണിക്കൽ അധ്യക്ഷത വഹിച്ചു. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയിൽ നിന്നും മെഡൽ കരസ്ഥമാക്കിയ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരനായ എ.കെ ജയനെ ചടങ്ങിൽ ആദരിച്ചു. അദ്ദേഹം തന്നെയാണ് പരിപാടിക്ക് സ്വാഗതം ആശംസിച്ചത്. മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ. മുഹമ്മദ്‌, മങ്കട ബ്ലോക്ക്‌ പഞ്ചായത്ത് മുൻ പ്രസിഡന്റ്‌ പി. ഉസ്മാൻ പടിഞ്ഞാറ്...

അനധികൃത ഖനനം: ജില്ലയിൽ സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമാക്കി

MALAPPURAM
ജില്ലയിൽ അനധികൃത ഖനനവും ധാതുക്കളുടെ അനധികൃത കടത്തും തടയുന്നതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംയുക്ത സ്ക്വാഡ് പരിശോധന ശക്തമാക്കി. ജിയോളജി, റവന്യൂ, പൊലീസ്, പഞ്ചായത്ത് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് സ്ക്വാഡ് രൂപീകരിച്ചിട്ടുള്ളത്. നിരീക്ഷണം കർശനമാക്കുന്നതിന്റെ ഭാഗമായി ഊരകം, കണ്ണമംഗലം പ്രദേശങ്ങളിലും പരിസരങ്ങളിലുമായി അഞ്ച് ചെക്ക്പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്. ആഗസ്റ്റ് 12 നാണ് സ്ക്വാഡ് പ്രവര്‍ത്തനം തുടങ്ങിയത്. പരിശോധനയുടെ ആദ്യ രണ്ട് ദിവസങ്ങളിലായി മെറ്റലും എം-സാൻഡും അനധികൃതമായി കടത്തിയ മൂന്ന് വാഹനങ്ങൾ പിടിച്ചെടുത്തു. സാധുവായ പരിസ്ഥിതി അനുമതി (ഇ.സി.) ഇല്ലാതെ പ്രവർത്തിച്ചതായി കണ്ടെത്തിയ നെടിയിരിപ്പിലെ ക്വാറിയുടെ പ്രവർത്തനം തടഞ്ഞ് ജിയോളജി വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി. കൊണ്ടോട്ടി താലൂക്കിലെ വാഴക്കാട് വില്ലേജിൽ പ്രവർത്തിച്ചിരുന്ന അനധികൃ...

വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച കൊക്കയിൻ പിടികൂടി.

MALAPPURAM
എടവണ്ണ: 20 ഗ്രാം കൊക്കെയ്നുമായി കോഴിക്കോട് മുക്കത്ത് വെച്ച് പിടിയിലായ എടവണ്ണ ഐന്തർ സ്വദേശിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കൂടുതൽ മയക്കുമരുന്ന് കണ്ടെടുത്തു. മുക്കം പോലീസ് അറസ്റ്റ് ചെയ്ത മണ്ണിൽ കടവൻ അൻഫാസിന്റെ വീട്ടിൽ നിന്നാണ് വീണ്ടും കൊക്കെയ്ൻ പിടികൂടിയത്. മുക്കം പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് എസ്.ഐ പി. ജയകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് അൻഫാസിന്റെ വീട്ടിൽ പരിശോധന നടത്തിയത്. കിടക്കക്കടിയിൽ ഒളിപ്പിച്ച നിലയിലായിരുന്ന 5.4 ഗ്രാം കൊക്കെയ്ൻ കൂടിയാണ് അന്വേഷണ സംഘം കണ്ടെടുത്തത്. ഈ സംഭവത്തിൽ എടവണ്ണ പോലീസ് സ്റ്റേഷനിലും പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടരന്വേഷണത്തിനായി പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. എ.എസ്.ഐ സി.ടി. സാബിറ, എസ്.സി.പി.ഒ സക്കീറലി, സി.പി.ഒ വിഗ്നേഷ് സി., ഡാൻസാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, നിബിൻദാസ് ടി. എന്നിവരടങ്ങിയ സംഘമാണ് കേസ...

ബൈക്ക് മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ

MALAPPURAM
പുതുക്കാട്: തലോരിൽ ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസിൽ മലപ്പുറം സ്വദേശിയെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം നരിപ്പറമ്പ് കടപ്പുറം തെക്കത്തിൽ വീട്ടിൽ അബ്ദുൽ മുർഷിദ് (28) ആണ് പിടിയിലായത്. കഴിഞ്ഞ ജൂൺ 26-ന് പുലർച്ചെ നാലുമണിക്കും ഉച്ചയ്ക്ക് രണ്ടുമണിക്കും ഇടയിലാണ് മോഷണം നടന്നത്. തലോർ റോയൽ ഹോട്ടലിന് മുൻവശം പാർക്ക് ചെയ്തിരുന്ന തൃക്കൂർ സ്വദേശി ഗീതാഞ്ജലി വീട്ടിൽ സുനിലിന്റെ യമഹ ബൈക്കാണ് പ്രതി മോഷ്ടിച്ചത്. പേരാമംഗലത്ത് നിന്നാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ബൈക്ക് ഇയാളുടെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. സബ് ഇൻസ്പെക്ടർ മഹേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഫൈസൽ, മനീഷ്, ഷിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/KA6zCmwUqSUKiq35cZNh0A...

മാപ്പിള കലാരൂപങ്ങൾക്ക് ജീവൻ നൽകിയ ഗായകൻ; കെ.എം.കെ വെള്ളയിൽ അനുസ്മരണം സംഘടിപ്പിച്ചു

MALAPPURAM
മലപ്പുറം: പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായിരുന്ന കെ.എം.കെ വെള്ളയിൽ മാപ്പിള കലാരൂപങ്ങൾക്ക് ജീവൻ നൽകിയ അതുല്യ പ്രതിഭയായിരുന്നുവെന്ന് മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി വി.പി. നിസാർ അഭിപ്രായപ്പെട്ടു. കെ.എം.കെ വെള്ളയിലിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഓൾ കേരള മാപ്പിള സംഗീത അക്കാദമി (എ.കെ.എം.എസ്.എ) ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് മുസ്തഫ കൊടക്കാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബഷീർ മാസ്റ്റർ നെല്ലിയോട്ട് അനുസ്മരണ പ്രഭാഷണം നടത്തി. എ.കെ.എം.എസ്.എ സംസ്ഥാന ഭാരവാഹികളായി ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അക്രം ചുണ്ടയിൽ, കോട്ടക്കൽ മുരളി എന്നിവരെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു. സലീം കോഴിക്കോട്, ഷാജഹാൻ ചീരങ്ങൻ, അബ്ദുൽ ലതീഫ് പാറമ്മൽ, സമീർ വാളൻ, ശംസു കോട്ടക്കൽ, അക്കാദമി വനിതാ വിംഗ് സംസ്ഥാന സ...

കാലിക്കറ്റ് സർവകലാശാലക്ക് പുതിയ പബ്ലിക് റിലേഷൻസ് ഓഫീസർ

MALAPPURAM
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല പബ്ലിക് റിലേഷൻസ് ഓഫിസറായി വി.എ.അഷിത ചുമതലയേറ്റു. കണ്ണൂർ സർവകലാശാലയിൽ നിന്നു പത്ര പ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടിയ അഷിത മാതൃഭൂമി ന്യൂസ് ചാനൽ സബ്എഡിറ്ററായിരുന്നു. കണ്ണൂർ സർവകലാശാല പിആർഒ, സംസ്ഥാന സർക്കാരിനു കീഴിലെ കേരള സ്റ്റാർട്ടപ് മിഷൻ അസിസ്റ്റൻ്റ് മാനേജർ (പിആർ) എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഇടുക്കി അടിമാലി സ്വദേശിയായ അഷിത തിരുവനന്തപുരത്താണു സ്ഥിരതാമസം. കേരളത്തിലെ സർവകലാശാലകളിലേക്കു പിഎസ് സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്നാണു നിയമനം. കാലിക്കറ്റ് സർവകലാശാലയിൽ പിആർഒ ചുമതലയിലെത്തുന്ന ആദ്യത്തെ വനിത കൂടിയാണ്. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...

ശ്വാസതടസ്സത്തെ തുടർന്ന് 11 വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിനി മരിച്ചു

MALAPPURAM
താനൂർ: ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്ന 11 വയസ്സുകാരിയായ സ്കൂൾ വിദ്യാർത്ഥിനി മരണപ്പെട്ടു. യുവ വ്യവസായിയും ബസ് ഉടമയുമായ നിറമരുതൂർ കാളാട് സ്വദേശി സി.എം.സി. സിയാദിന്റെ മകൾ ആയിഷ സെല്ല സി.എം.സി (11) ആണ് മരിച്ചത്.​താനൂർ എം.ഇ.എസ്. സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പെട്ടെന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3 11-Year-Old Schoolgirl Dies Due to Breathing Difficulty Tanur:An 11-year-old schoolgirl undergoing treatment for breathing difficulty has passed away. The deceased has been identified as Ayesha Zella C.M.C. (11), ...

മഞ്ചേരിയിൽ വിദ്യാർത്ഥിയെ കാണാതായി.

MALAPPURAM
മഞ്ചേരി: മഞ്ചേരി ഹികമിയ്യയിലെ വിദ്യാർത്ഥിയായ അബ്ദുൽ ബാസിതിനെ കാണാതായി. 2026 ജൂലൈ 26 മുതലാണ് വിദ്യാർത്ഥിയെ കാണാതായത്. അവധി കഴിഞ്ഞ് വീട്ടിൽ നിന്ന് മടങ്ങിയതായിരുന്നു ബാസിത്. എന്നാൽ ഇതിനുശേഷം വിദ്യാർത്ഥിയെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല. വിദ്യാർത്ഥിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ബന്ധുക്കൾ അറിയിച്ചു. ഫോൺ: 7510862593 (അശ്റഫ്), 9895926115 (മുസ്തഫ - പിതാവ്)....

യൂട്യൂബ് ഇൻഫ്ലുവൻസർ ‘യാത്ര ടുഡേ’ ദിൻഷാദിനെ കാണാനില്ലെന്ന് പരാതി

MALAPPURAM
തേഞ്ഞിപ്പലം: പ്രശസ്‌ത യൂട്യൂബറും ഇൻഫ്ലുവൻസറുമായ 'യാത്ര ടുഡേ' ദിൻഷാദ് എന്ന മുഹമ്മദ് ദിൽഷാദിനെ (31) കാണാനില്ലെന്ന് പരാതി. മലപ്പുറം ചേലേമ്പ്ര പാറയിൽ എരൂലിൽ ഹുസൈന്റെ മകനാണ്. കഴിഞ്ഞ ജൂലൈ 6-ന് ചേലേമ്പ്രയിലെ വീട്ടിൽ നിന്ന് യാത്ര പുറപ്പെട്ട ദിൽഷാദിനെ കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ബന്ധുക്കളുടെ പരാതിയിൽ തേഞ്ഞിപ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷൻ: 0494 2400260 ഇൻസ്പെക്ടർ ഓഫ് പോലീസ് (IP): 9497947228 നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.👉 ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...

രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ലഹരിക്കേസ് പ്രതി പിടിയിൽ

MALAPPURAM
കൽപകഞ്ചേരി: കൽപകഞ്ചേരി പോലീസ് സ്റ്റേഷനിൽ 2024-ൽ രജിസ്റ്റർ ചെയ്ത എം.ഡി.എം.എ കേസിൽ ഭൂട്ടാനിലുൾപ്പെടെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. പാലക്കാട് മൈലപ്പാടം പയ്യനാടം കശായപ്പടി സ്വദേശി ചാട്ടുപ്പൊക്കിൽ മുഹമ്മദ് അൻസാറിനെ (26) ആണ് താനൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) സംഘം ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തത്. കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിപ്പാലയിൽ വെച്ച് 2024 മെയ് 18-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പോലീസ് അറസ്റ്റ് ചെയ്ത മറ്റു പ്രതികളിൽ നിന്നാണ് അൻസാറിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് കഴിഞ്ഞ രണ്ട് വർഷത്തോളമായി ഭൂട്ടാൻ, പശ്ചിമ ബംഗാൾ, ഹിമാചൽ പ്രദേശ് തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതിയെ പോലീസ് നിരന്തരം നിരീക്ഷിച്ച് വരികയായിരുന്നു. പ്രതി ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിൽ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്...

വയോജന-ഭിന്നശേഷി ക്ഷേമ പ്രവർത്തനങ്ങൾ: വേങ്ങര ഗ്രാമപഞ്ചായത്തിന് ജില്ലാ ഭരണകൂടത്തിന്റെ പൂർണ്ണ പിന്തുണ

MALAPPURAM
വേങ്ങര: വയോജന-ഭിന്നശേഷി ക്ഷേമ മേഖലയിൽ വേങ്ങര ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും പൂർണ പിന്തുണ. മലപ്പുറം സബ് കളക്ടർ ദിലീപ് കെ. കൈനിക്കര ഐ.എ.എസ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ എന്നിവരാണ് ഗ്രാമപഞ്ചായത്തിന് എല്ലാവിധ സഹകരണവും ഉറപ്പുനൽകിയത്. വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം മുൻനിർത്തി പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പുതിയ സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനും പിന്തുണ തുടർന്നും നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജില്ലാ ഭരണകൂടത്തിൽ നിന്നും ലഭിച്ച ഈ ഉറപ്പ് വേങ്ങര ഗ്രാമപഞ്ചായത്തിന്റെ ക്ഷേമപ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും പ്രചോദനവുമാകുമെന്ന് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശബ്ന ഇബ്രാഹിം എ.കെ. വ്യക്തമാക്കി. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗ...

വധശ്രമക്കേസ്: ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി 13 വർഷത്തിന് ശേഷം പിടിയിൽ

MALAPPURAM
തിരൂർ: വധശ്രമക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ 13 വർഷത്തിന് ശേഷം തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. 2013 മുതൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന പടിഞ്ഞാറേക്കര പണ്ടായി സ്വദേശി മരക്കാരകത്ത് ഹൗസിൽ സുലൈമാനെയാണ് (47) പോലീസ് പിടികൂടിയത്.​2013-ൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസ് ഉൾപ്പെടെ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. ഇതേത്തുടർന്നാണ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പടിഞ്ഞാറേക്കരയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ സുലൈമാനെ തിരൂർ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു....

ബൈക്കുകളും വാഹന ബാറ്ററികളും മോഷ്ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ

MALAPPURAM
വളാഞ്ചേരി: മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിലായി ബൈക്കുകളും വാഹനങ്ങളുടെ ബാറ്ററികളും മോഷ്ടിച്ച് വിൽപ്പന നടത്തിയിരുന്ന മൂന്നംഗ സംഘം പിടിയിൽ. പെരിന്തൽമണ്ണ അരിപ്രയിൽ വാടകയ്ക്ക് താമസിക്കുന്ന ചോലക്കൽ വിഷ്ണു (20), കുറ്റിപ്പുറം കുന്നത്ത് വളപ്പിൽ നിതിൻദാസ് (21), തവനൂർ കാക്കശ്ശേരികുന്ന് കുറുപ്പംവീട്ടിൽ റിജിൻ ദാസ് (22) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.വളാഞ്ചേരി കൊട്ടാരത്തും കുളമംഗലത്തുമായി തുടർച്ചയായി മോഷണം നടന്നതോടെ തിരൂർ ഡിവൈ.എസ്.പി. എ.എം. സിദ്ദിഖിന്റെ നിർദേശപ്രകാരം പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. അമ്പതോളം സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചും മുൻകാല കുറ്റവാളികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്.കഴിഞ്ഞ മാസം കുറ്റിപ്പുറം, തവനൂർ, അയങ്കലം, തൃശൂർ പേരാമംഗലം, കോട്ടയം ജില്ലയിലെ കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്ന് നിരവധി ബൈക്കുകളും ബാറ്ററികളും മോഷ്ടിച്ചതായ...

തിരൂരിൽ നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

MALAPPURAM
തിരൂർ: പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട കാറിൽ നിന്നും നാല് കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. പുറത്തൂർ ആശുപത്രി പടി സ്വദേശി മുഹമ്മദ് ഷാനിൽ (29), കൈനിക്കര സ്വദേശി അമർജൽ കൃഷ്ണ (27) എന്നിവരെയാണ് തിരൂർ പോലീസ് പിടികൂടിയത്. ബീരാഞ്ചിറ- പെരുന്തല്ലൂർ റൂട്ടിൽ പുലർച്ചെ 2.30-ന് പട്രോളിംഗ് നടത്തുന്നതിനിടെ ചെറിയ പറപ്പൂരിൽ വെച്ചാണ് സംഭവം. കാറിലിരിക്കുകയായിരുന്ന പ്രതികൾ പോലീസ് വാഹനം കണ്ടതോടെ അതിവേഗത്തിൽ പുറകോട്ടെടുക്കുകയും കാർ ഫുട്പാത്തിൽ ഇടിച്ച് കുടുങ്ങുകയുമായിരുന്നു. അതോടെ വാഹനത്തിലുണ്ടായിരുന്നവർ ഇറങ്ങിയോടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നടത്തിയ പരിശോധനയിലാണ് 4.200 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തത്. പ്രതികൾ സ്ഥിരമായി കേരളത്തിന് പുറത്തുനിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നവരാണെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായതായി പോലീസ...

ജില്ലയില്‍ നൈപുണി വികസനത്തിന് കര്‍മ്മപദ്ധതി തയ്യാറാക്കും

MALAPPURAM
മലപ്പുറം ജില്ലയിലെ യുവജനങ്ങളുടെ നൈപുണി വികസനത്തിന് സമഗ്ര പദ്ധതി തയ്യാറാക്കുമെന്നും വനിതകളുടെ സമഗ്ര പുരോഗതിയില്‍ രാജ്യം ഏറെ മുന്നോട്ടു പോകുന്നതില്‍ ജില്ലയുടെ പങ്ക് വലുതാണെന്നും ജില്ലാ കലക്ടര്‍ ഡോ. വിനയ് ഗോയല്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നൈപുണി വികസനത്തിനും തൊഴില്‍ പരിപോഷിക്കുന്നതിനുമാവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ലോക നൈപുണി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാറിന്റെ നൈപുണി സംരംഭകത്വ വികസന മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷന്‍ സംസ്ഥാന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ സ്ത്രീ തൊഴിലിടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തി അവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ചെയര്‍മാന്‍ പി വി അബ്ദുല്‍ വഹാബ് എം.പി.അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. 21 മേഖലകളിലായി 1800 ഓളം പേ...

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഗവ. എച്ച് എസ് എസ് പേരശ്ശന്നൂര്‍ ജില്ലയില്‍ ഒന്നാമത്

MALAPPURAM
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന 'ലിറ്റില്‍ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബുകളുടെ 2026 വര്‍ഷത്തെ സംസ്ഥാന-ജില്ലാതല അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗവ. എച്ച് എസ് എസ് പേരശ്ശന്നൂര്‍ ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടി ഗവ. രാജാസ് എച്ച് എസ് എസ് കോട്ടക്കല്‍, ഗവ. വി എച്ച് എസ് എസ് നെല്ലിക്കുത്ത് എന്നീ വിദ്യാലയങ്ങള്‍ ജില്ലാ തലത്തില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഉപജില്ലാ തലത്തിലെ മികച്ച വിദ്യാലയങ്ങളായി എസ് എസ് എച്ച് എസ് എസ് മൂര്‍ക്കനാട് (അരീക്കോട്), ഗവ. ടി എച്ച് എസ് കോക്കൂര്‍ (എടപ്പാള്‍), ഇ എം ഇ എ എച്ച് എസ് എസ് കൊണ്ടോട്ടി (കൊണ്ടോട്ടി), ജി എച്ച് എസ് എസ് കുറ്റിപ്പുറം (കുറ്റിപ്പുറം), ഡി യു എച്ച് എസ് എസ് പാണക്കാട് (മലപ്പുറം), എച്ച് എം വൈ എച്ച് എസ് എസ് മഞ്ചേരി (മഞ്ചേരി), എന്‍ എച്ച് എസ് എസ...

യൂട്യൂബര്‍ തൊപ്പിയുടെ കൂട്ടാളി മമ്മു അറസ്റ്റില്‍

MALAPPURAM
മലപ്പുറം: ലൈവ് സ്ട്രീമില്‍ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിന്റെ ഗ്യാങ്ങിലുണ്ടായിരുന്ന മുഹമ്മദ് എന്ന മമ്മു അറസ്റ്റില്‍. കോഴിക്കോട് സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ജൂണ്‍ പത്താം തീയതി രാത്രി പത്ത് മണി മുതല്‍ നാല് മണിക്കൂര്‍ നീണ്ട യൂട്യൂബ് ലൈവ് സ്ട്രീമിങ്ങിനിടെയായിരുന്നു തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശം നടത്തിയത്. തൊപ്പി പലകാലങ്ങളിലായി പറഞ്ഞിട്ടുണ്ട് എന്ന് അവകാശപ്പെട്ട് ചില കാര്യങ്ങള്‍ ഇയാൾ യുവതിയെ ചേര്‍ത്ത് പറയുകയായിരുന്നു. ഇതിനെതിരെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.🪀വാട്ട്സാപ്പ് ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GhhH756JcVh4D0k6AwPlJJ?s=cl&p=a&ilr=4&amv=3...

മഞ്ചേരി മെഡിക്കല്‍ കോളേജ് OP ബ്ലോക്കിന് മുന്നില്‍ നിര്‍ത്തിയിട്ട ആരോഗ്യ വകുപ്പ് വാനില്‍ വടിവാള്‍

MALAPPURAM
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പില്‍ വര്‍ഷങ്ങളായി നിര്‍ത്തിയിട്ടിരുന്ന ആരോഗ്യ വകുപ്പിന്റെ മിനി വാനില്‍ നിന്നും വടിവാള്‍ കണ്ടെടുത്തു. ഒ. പി ബ്ലോക്കിന് മുന്‍പില്‍ കട്ടപ്പുറത്തായ നിലയില്‍ കിടന്നിരുന്ന വാനിന്റെ സീറ്റിനടിയിലായാണ് വാള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. 48 സെന്റീമീറ്റര്‍ നീളവും മൂന്നര സെന്റീമീറ്റര്‍ വീതിയുമുള്ള വാളിന്റെ മൂര്‍ച്ചയുള്ള ഭാഗം തുരുമ്പെടുത്ത നിലയിലായിരുന്നു. ആശുപത്രിയിലെത്തിയ ആളാണ് വാനിനകത്തേക്ക് നോക്കിയപ്പോള്‍ സീറ്റിനടിയില്‍ വടിവാള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇയാള്‍ ഉടന്‍ തന്നെ വിവരം ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ അറിയിക്കുകയും, തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. മഞ്ചേരി പൊലീസ് സ്ഥലത്തെത്തി വടിവാള്‍ കസ്റ്റഡിയിലെടുത്തു. മാലിന്യങ്ങള്‍ക്കിടയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു വാള്‍. ഇത് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗി...

ജലീൽ വൈരങ്കോട് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സംസ്ഥാന കമ്മീഷണർ

MALAPPURAM
തിരുന്നാവായ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ സംസ്ഥാന ഹെഡ് ക്വാർട്ടേഴ്സ് കമ്മീഷണറായി ടി.വി. ജലീൽ വൈരങ്കോടിനെ നിയമിച്ചു. സ്കൗട്ട്സിന്റെ സംസ്ഥാനതല പബ്ലിക്കേഷൻ ആൻഡ് മീഡിയ ചുമതലയും ഇദ്ദേഹം വഹിക്കും. കുറുമ്പത്തൂർ ചേരുരാൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ ഇദ്ദേഹം, നിലവിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിശീലകനും ജില്ലാ പബ്ലിക് റിലേഷൻ കമ്മീഷണറുമായി പ്രവർത്തിച്ചുവരികയാണ്. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ 2022-ലെ സംസ്ഥാന അധ്യാപക പുരസ്കാരമായ 'ലോങ്ങ് സർവീസ് ഡെക്കറേഷൻ അവാർഡ്' ജേതാവ് കൂടിയാണ് ടി.വി. ജലീൽ. ഉപജില്ലാ, ജില്ലാ തലങ്ങളിൽ സ്കൗട്ട്-ഗൈഡ് കുട്ടികൾക്കും അധ്യാപകർക്കും നിരവധി പരിശീലനങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്. ഹാം റേഡിയോ ലൈസൻസുള്ള ഓപ്പറേറ്ററായ ഇദ്ദേഹം, ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സ്കൗട്ട് പ്രോഗ്രാമായ ജോട്ടാ-ജോട്ടിയിൽ (JOTA-JOTI) പങ്കെടുത്തിട്ടുണ്ട്. വിഷൻ പദ്ധതിയുടെ ഭാഗമായുള്ള ...

പത്തൊൻപതുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

MALAPPURAM
കരിങ്കല്ലത്താണി: മലപ്പുറം ജില്ലയിലെ കരിങ്കല്ലത്താണി-അരക്കുപറമ്പ് റൂട്ടിലെ മുണ്ടിരാല കുന്നപ്പള്ളിയിൽ പത്തൊൻപതുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നപ്പള്ളി സ്വദേശി താജുവിന്റെ മകൻ സിനാൻ (19) ആണ് മരണപ്പെട്ടത്.​ഇന്ന് (11-07-2026) രാവിലെ എട്ട് മണിയോടെയാണ് സംഭവം. നിലവിൽ മൃതദേഹം പെരിന്തൽമണ്ണ ഗവൺമെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമപരമായ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും....

MTN NEWS CHANNEL

Exit mobile version