കേരള വാട്ടർ അതോറിറ്റി എച്ച്.ആർ ജീവനക്കാർക്കുള്ള ദിവസക്കൂലി അടിയന്തരമായി വർദ്ധിപ്പിക്കണമെന്ന് എച്ച്.ആർ എംപ്ലോയീസ് ഫ്രണ്ട് മലപ്പുറം ജില്ലാ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. മറ്റ് സർക്കാർ വകുപ്പുകളിൽ ദിവസവേതനക്കാർക്ക് 750 രൂപ വരെ ലഭിക്കുമ്പോൾ, വാട്ടർ അതോറിറ്റിയിൽ കേവലം 470 രൂപ മാത്രമാണ് നൽകുന്നത്. ഇത് തികച്ചും മനുഷ്യത്വരഹിതമാണെന്ന് കൺവെൻഷനിൽ പങ്കെടുത്ത പ്രതിനിധികൾ കുറ്റപ്പെടുത്തി. ബ്ലീച്ചിംഗ് പൗഡർ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ഉപയോഗിച്ച് എട്ടു മണിക്കൂർ മുഴുവൻ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വട്ടച്ചെലവിന് പോലുമുള്ള ശമ്പളം ലഭിക്കുന്നില്ല. ഈ തുച്ഛമായ ശമ്പളത്തിൽ നിന്ന് തന്നെ കരാറുകാർ 10 ശതമാനം കമ്മീഷനായി പിടിക്കുന്ന സാഹചര്യമാണുള്ളത്. ഇതിന് മാറ്റമുണ്ടാകണമെന്നും, ശമ്പളം സർക്കാർ നേരിട്ട് നൽകണമെന്നും, പത്ത് വർഷം സർവീസ് പൂർത്തിയാക്കിയ ദിവസവേതനക്കാരെ അടിയന്തരമായി സർവീസിൽ സ്ഥിരപ്പെടുത്തണമെന്നും യോഗം ഐക്യകണ്ഠേന ആവശ്യപ്പെട്ടു. കൺവെൻഷൻ കേരള കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു.
പുതിയ ഭാരവാഹികൾ: പി.എച്ച് ഫൈസൽ (രക്ഷാധികാരി), ഷാജി പീറ്റർ (പ്രസിഡന്റ്), ശശി ആനക്കയം (വൈസ് പ്രസിഡന്റ്), കെ. സുരേഷ് (ജനറൽ സെക്രട്ടറി), കെ.എം മനു (ജോയിന്റ് സെക്രട്ടറി), ഫിറോസ് വേങ്ങര (ട്രഷറർ). ഷാജു ജോസഫ്, ദിലീപ് കുമാർ, സ്വാലിഹ് അരിപ്ര, അനൂ സലിം, ശ്രീധരൻ പി, മൊയ്തീൻകുട്ടി, മുരളി മോഹനൻ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
⊶⊷⊶⊷❍❍⊶⊷⊶⊷
*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*
⊶⊷⊶⊷❍❍⊶⊷⊶⊷
