കോട്ടക്കൽ: പ്രാരാബ്ധങ്ങൾ കാരണം എൽ.കെ.ജിയിൽ വെച്ച് പഠനം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും, നിശ്ചയദാർഢ്യത്തോടെ പത്താം തരം തുല്യതാ പഠനം വരെയെത്തിച്ച കോട്ടക്കൽ സ്വദേശിയായ ബുഷറയ്ക്ക് ജില്ലാ സാക്ഷരതാ മിഷന്റെ ആദരം. സാക്ഷരതാ മിഷന് കീഴിൽ ജില്ലയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ തുല്യതാ പഠിതാവാണ് ഇരുപത്തിരണ്ടുകാരിയായ ബുഷ്‌റ. അക്ഷരങ്ങളോടുള്ള അടങ്ങാത്ത ആഗ്രഹത്താൽ 2018-ൽ നാലാം തരം തുല്യതാ പരീക്ഷ മികച്ച വിജയത്തോടെ പാസായ ബുഷ്‌റ, തുടർന്ന് ഏഴാം തരവും കടന്ന് ഇപ്പോൾ പത്താം തരം തുല്യതാ പരീക്ഷയ്ക്കുള്ള തീവ്ര പരിശീലനത്തിലാണ്. കോട്ടക്കൽ തോക്കാംപാറ ബ്രദേർസ് ക്വാർട്ടേഴ്സിൽ പരേതനായ എ. ശിഹാബുദ്ദീന്റെയും സുലൈഖയുടെയും ഏക മകളാണ് ബുഷ്‌റ. പിതാവിന്റെ മരണശേഷം സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്താണ് അമ്മ സുലൈഖ മകളുടെ പഠനസ്വപ്നങ്ങൾക്ക് താങ്ങായി നിൽക്കുന്നത്. കോട്ടപ്പടി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പഠന കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.വി ശാസ്ത പ്രസാദ് ബുഷ്‌റയെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ഹിന്ദി അധ്യാപിക പി. ദേവി, സെന്റർ കോ-ഓർഡിനേറ്റർ വി. ഹേമലത, ക്ലാസ് ലീഡർമാരായ സി.ടി ഷെബീറലി, പി. തസ്മിയ എന്നിവർ സംസാരിച്ചു.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
