Sunday, September 13News That Matters

മോർഫിംഗ് കേസ്: പ്രതി ലോഡ്ജ് മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു

മലപ്പുറം: വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രതി ലോഡ്ജ് മുറിയിൽ ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം തിരുമല ഓടൻകുഴി സ്വദേശി സുബിൻ ബാബുവാണ് മലപ്പുറത്തെ ലോഡ്ജിൽ വെച്ച് ആത്മഹത്യാശ്രമം നടത്തിയത്. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.​ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർത്ഥിനികൾ തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ച ഓണാഘോഷ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമാക്കി പ്രചരിപ്പിച്ചതിനാണ് സുബിനെ മലപ്പുറം സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനിയിൽ നിന്നുള്ള വിദ്യാർത്ഥിനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് നിന്നാണ് അന്വേഷണ സംഘം ഇയാളെ പിടികൂടിയത്. മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന പ്രതി സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

MTN NEWS CHANNEL

Exit mobile version