പെരുവള്ളൂർ: ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ കുട്ടിയടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയാണ് ഗ്രാമപഞ്ചായത്തിലെ രണ്ട്, നാല്, ഏഴ് വാർഡുകളിൽ ഉൾപ്പെട്ട പറമ്പിൽ പീടിക, കുന്നത്ത് പറമ്പ്, ഇല്ലത്തുമാട്, കൊടശ്ശേരിപ്പൊറ്റ എന്നിവിടങ്ങളിൽ തെരുവുനായയുടെ ആക്രമണമുണ്ടായത്. ഇരുമ്പൻ സെയ്തലവി (46), നമ്പോലൻകുന്ന് ഹൗസ് നവനീത് (37), എടക്കാത്ത് പടി അഭിനവ് (31), കാക്കത്തടം അനാമിക ഭവൻ നിഖിൽ കുമാർ (12), തൊപ്പാശ്ശേരി ബാസിത്ത് (25) എന്നിവർക്കാണ് കടിയേറ്റത്. ഇവർക്ക് പുറമെ ഒരു ഇതര സംസ്ഥാന തൊഴിലാളിക്കും കടിയേറ്റതായി വിവരമുണ്ട്. പരിക്കേറ്റവരിൽ നാല് പേർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മറ്റ് രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
