തിരൂരങ്ങാടി: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മൈസൂരു റെയിൽവേ ഡിവിഷനിലേക്ക് മാറ്റാനുള്ള തീരുമാനത്തിനെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ (NFPR) മലപ്പുറം ജില്ലാ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഈ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്ന് ജില്ലാ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മലബാറിന്റെ റെയിൽവേ വികസനത്തിന് കനത്ത തിരിച്ചടിയാകുന്നതാണ് ഈ നീക്കം. പാലക്കാട് റെയിൽവേ ഡിവിഷനെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി. ചെമ്മാട് വ്യാപാര ഭവനിൽ നടന്ന യോഗം എൻ.എഫ്.പി.ആർ സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുസ്തഫ ഹാജി അധ്യക്ഷത വഹിച്ചു. മജീദ് മൊല്ലഞ്ചേരി, അറഫാത്ത് പാറപ്പുറം, ബാവ ക്ലാരി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി റഷീദ് തലക്കടത്തുർ സ്വാഗതവും നുസ്രത്ത് പൊന്നാനി നന്ദിയും പറഞ്ഞു.
⊶⊷⊶⊷❍❍⊶⊷⊶⊷
*നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.*
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
*നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും*
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
