Friday, April 17News That Matters
Shadow

MALAPPURAM

സർഗ്ഗാത്മകതയുടെ ‘വൃഷ്ടി’: കാലിക്കറ്റ് സർവകലാശാലയിൽ ഫാഷൻ ഡിസൈനർമാരുടെ ബിരുദദാന ഷോ അരങ്ങേറി

സർഗ്ഗാത്മകതയുടെ ‘വൃഷ്ടി’: കാലിക്കറ്റ് സർവകലാശാലയിൽ ഫാഷൻ ഡിസൈനർമാരുടെ ബിരുദദാന ഷോ അരങ്ങേറി

MALAPPURAM
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ നിന്ന് ബി.എസ്.സി., എം.എസ്.സി. ബിരുദം പൂർത്തിയാക്കുന്ന വിദ്യാർത്ഥിനികളുടെ പാസ്സിംഗ് ഔട്ട് ഷോ ആയ ‘വൃഷ്ടി 2026’ ഫെബ്രുവരി 17-ാം തീയതി ചൊവ്വാഴ്ച വൈകീട്ട് 5 മണിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തിൽ വെച്ച് അരങ്ങേറി. വർണ്ണാഭമായ ഷോയിൽ 21 വിദ്യാർത്ഥിനികൾ നൂറ്റഞ്ചോളം വ്യത്യസ്തമായ ഡിസൈനുകളാണ് അവതരിപ്പിച്ചത്. മറ്റ് ഡിസൈനർ ഷോകളിൽ നിന്ന് ഏറെ വ്യത്യസ്തമായി ഈ ക്യാമ്പസിലെ വിദ്യാർത്ഥിനികൾ തന്നെയാണ് ‘വൃഷ്ടി 2026’ന്റെ ഓരോ ഘട്ടത്തിലും സജീവ സാന്നിധ്യമായി നിറഞ്ഞുനിന്നത്. ഡ്രസ്സ് ഡിസൈനിംഗ് മുതൽ സ്റ്റിച്ചിംഗ്, കൊറിയോഗ്രാഫി, മ്യൂസിക്, ആക്സസറീസ്, ഡിസൈനിംഗ്, മോഡലിംഗ് തുടങ്ങിയ എല്ലാ മേഖലകളും പൂർണ്ണമായും നിർവ്വഹിച്ചത് വിദ്യാർത്ഥിനികൾ തന്നെയാണ്. കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഡോ. പി. രവീന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങ...
നവവധുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നവവധുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

MALAPPURAM
മലപ്പുറം: വിവാഹം കഴിഞ്ഞ് ആറുമാസം തികയും മുൻപേ നവവധുവിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം ടിപ്പു നഗർ കുറ്റിപ്പുള്ളിയിൽ ഷംസുദ്ദീൻ-നദീറ ദമ്പതികളുടെ മകൾ അസ്ന (20) ആണ് മരിച്ചത്. ചിയാനൂർ അരുവായിൽ അസറിന്റെ ഭാര്യയാണ് അസ്ന. രണ്ട് ദിവസം മുൻപാണ് അസ്ന ചങ്ങരംകുളത്തെ സ്വന്തം വീട്ടിലെത്തിയത്. ഇന്നലെ വീടിന്റെ മുകളിലത്തെ നിലയിലുള്ള കിടപ്പുമുറിയിൽ അസ്നയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എടപ്പാളിലെ മൊബൈൽ ഷോപ്പ് ജീവനക്കാരനാണ് ഭർത്താവ് അസർ. സംഭവത്തിൽ ചങ്ങരംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനായി പോലീസ് ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കും....
മാപ്പിള കലകൾക്ക് ജനപ്രീതി വർദ്ധിക്കുന്നു; സർക്കാർ പ്രോത്സാഹനം നൽകണം: ഡോ. അബു കുമ്മാളി

മാപ്പിള കലകൾക്ക് ജനപ്രീതി വർദ്ധിക്കുന്നു; സർക്കാർ പ്രോത്സാഹനം നൽകണം: ഡോ. അബു കുമ്മാളി

MALAPPURAM
ഫറോക്ക്: മാപ്പിള കലകൾക്ക് മഹത്തായ പാരമ്പര്യമാണുള്ളതെന്നും പുതിയ കാലഘട്ടത്തിൽ ഇത്തരം കലകൾക്ക് വലിയ രീതിയിൽ ജനപ്രീതി വർദ്ധിച്ചിട്ടുണ്ടെന്നും ഡോ. അബു കുമ്മാളി പറഞ്ഞു. ഫറോക്കിൽ നടന്ന കോൽക്കളി മത്സര സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാപ്പിള കലകളെ കൂടുതലായി പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പരിപാടിയുടെ ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ഫറോക്ക് നഗരസഭാ ചെയർപേഴ്സൺ സി. ചന്ദ്രിക, രാമനാട്ടുകര നഗരസഭാ ചെയർമാൻ ബുഷ്റ ഹമീദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു....
നിയമസഭാ തെരഞ്ഞെടുപ്പ് 2026: വോട്ടിംഗ് മെഷീൻ പ്രചരണ യാത്ര ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു

നിയമസഭാ തെരഞ്ഞെടുപ്പ് 2026: വോട്ടിംഗ് മെഷീൻ പ്രചരണ യാത്ര ജില്ലാ കളക്ടർ ഫ്ലാഗ് ഓഫ് ചെയ്തു

MALAPPURAM
മലപ്പുറം: 2026-ലെ നിയമസഭാ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇ.വി.എം/വി.വി.പാറ്റ് (EVM/VVPAT) മെഷീനുകൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിനായുള്ള പ്രചരണ യാത്രയ്ക്ക് തുടക്കമായി. മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി.ആർ. വിനോദ് പ്രചരണ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വോട്ടിംഗ് മെഷീന്റെ പ്രവർത്തനം വോട്ടർമാർക്ക് നേരിട്ട് ബോധ്യപ്പെടുത്തുക, വോട്ട് രേഖപ്പെടുത്തി ശീലിക്കുന്നതിന് അവസരം ഒരുക്കുക എന്നിവയാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇതിനായി ഓഡിയോ-വിഷ്വൽ ഉപകരണങ്ങൾ ഘടിപ്പിച്ച പ്രത്യേക ഡെമോൺസ്ട്രേഷൻ വാനുകൾ ജില്ലയിലെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും. വരും ദിവസങ്ങളിൽ എല്ലാ പോളിംഗ് സ്റ്റേഷൻ പരിധികളിലും മെഷീനുകൾ പ്രദർശിപ്പിക്കുകയും വോട്ടർമാരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു....
തേഞ്ഞിപ്പാലത്ത് വൻ ലഹരിവേട്ട

തേഞ്ഞിപ്പാലത്ത് വൻ ലഹരിവേട്ട

MALAPPURAM
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലാ പരിസരം കേന്ദ്രീകരിച്ച് ലഹരിവിൽപന നടത്തുന്ന സംഘത്തിലെ ദമ്പതികളടക്കം മൂന്ന് പേരെ തേഞ്ഞിപ്പാലം പോലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡും ചേർന്ന് പിടികൂടി. ചേലേമ്പ്ര പൈങ്ങോട്ടൂർ സ്വദേശി പെരിഞ്ചിക്കര അസീസ് (53), ഭാര്യ കമറുന്നീസ (50), സഹായിയായ കവലക്കണ്ടി സലാഹുദ്ദീൻ (28) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിന്റെ തലവനും അസീസിന്റെ മകനുമായ ജാസിർ ഒളിവിലാണ്. ഒരു കിലോ 116 ഗ്രാം എം.ഡി.എം.എയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ ഉച്ചയോടെ ജാസിറിന്റെ വീട്ടിൽ പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ഗോവണിയുടെ താഴെ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. പോലീസ് പരിശോധന തുടരുന്നതിനിടെ മയക്കുമരുന്ന് മറ്റൊരു ഒളിയിടത്തിലേക്ക് മാറ്റാനായി ബൈക്കിലെത്തിയ സലാഹുദ്ദീനെ സാഹസികമായാണ് പോലീസ് കീഴ്പ്പെടുത്തിയത്. ലഹരിമരുന്ന് സൂക്ഷിച്ച സ്ഥലം വീട്ടുകാർ കാണിച്ചുതരുമെന്...
അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യൻ കർഷകർക്ക് തിരിച്ചടിയാകും; കരാറിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന് കർഷക കോൺഗ്രസ്

അമേരിക്കയുമായുള്ള വ്യാപാര കരാർ ഇന്ത്യൻ കർഷകർക്ക് തിരിച്ചടിയാകും; കരാറിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന് കർഷക കോൺഗ്രസ്

MALAPPURAM
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാർ രാജ്യത്തെ കർഷകർക്ക് വൻ നഷ്ടമുണ്ടാക്കുമെന്നും അതിനാൽ ഈ കരാറിൽ നിന്ന് ഇന്ത്യ ഉടൻ പിന്മാറണമെന്നും കർഷക കോൺഗ്രസ് ചെറുകാവ് മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. സിദ്ധീഖ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് കെ.പി.എസ്. ആബിദ് തങ്ങൾ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ചെറുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജാത കളത്തിങ്ങൽ, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അസൈനാർ ആൽപറമ്പ്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ സെഫീർ എം.വി, എം.ഡി. യൂസഫലി എന്നിവർ പരിപാടിയിൽ സംസാരിച്ചു. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബാവ കൊടപ്പുറം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നഹാസ് ആലുങ്ങൽ, ജിജേഷ് ഐക്കരപ്പടി, കർഷക കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ അഷ്റഫ് പി.കെ, ബഷീർ ചോലക്കോട്, പി.വി. കുഞ്ഞികൃഷ്ണൻ, ബഷീർ കരങ്ങാട്ട്, എൻ.സി. അബൂക്...
പൊന്മുണ്ടം സൗത്ത് GMLP സ്‌കൂളിന്റെ പുതിയ കെട്ടിട ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു

പൊന്മുണ്ടം സൗത്ത് GMLP സ്‌കൂളിന്റെ പുതിയ കെട്ടിട ശിലാസ്ഥാപനം മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു

MALAPPURAM
ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ പൊന്മുണ്ടം സൗത്ത് ജി.എം.എല്‍.പി. സ്‌കൂളിലെ പുതിയ കെട്ടിട നിര്‍മാണോദ്ഘാടനം കായിക-ന്യൂനപക്ഷ ക്ഷേമ-വഖഫ്-ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. സ്ഥലപരിമിതിയില്‍ ബുദ്ധിമുട്ടുന്ന സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് ഗ്രൗണ്ടിന്റെ ഒരു ഭാഗം ഉപയോഗപ്പെടുത്തിയാണ്. അതിനാല്‍ പുറത്ത് നിന്ന് സ്ഥലം കണ്ടെത്തി സ്‌കൂളിന് പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണമെന്നും കെട്ടിടം ഉയര്‍ന്ന ശേഷം ഗ്രൗണ്ടില്‍ കളിസ്ഥലം കൂടുതല്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി 'ഹെല്‍ത്തി കിഡ്സ്' പദ്ധതി വഴി കളിയുപകരണങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2024 - 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ഡലത്തിലെ ഏഴ് സ്‌കൂളുകള്‍ക്ക് നാല് കോടി രൂപ വകയിരുത്തിയതില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കെട്ടിടമാണ് ഇത്. 60 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട...
ആനങ്ങാടി ഫിഷ് ലാൻഡിങ് സെന്ററിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കണം; മന്ത്രി സജി ചെറിയാന് നിവേദനം നൽകി

ആനങ്ങാടി ഫിഷ് ലാൻഡിങ് സെന്ററിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കണം; മന്ത്രി സജി ചെറിയാന് നിവേദനം നൽകി

MALAPPURAM
വള്ളിക്കുന്ന്: വള്ളിക്കുന്ന് ആനങ്ങാടി ബീച്ചിലെ ഫിഷ് ലാൻഡിങ് സെന്ററിൽ അപകടകരമായ രീതിയിൽ നിൽക്കുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്നും, അവിടെ മത്സ്യത്തൊഴിലാളികൾക്കായി പുതിയ തൊഴിൽ സംരംഭ കേന്ദ്രം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് ഫിഷറീസ് മന്ത്രി സജി ചെറിയാന് നിവേദനം നൽകി. മനുഷ്യാവകാശ പ്രവർത്തകരായ അബ്ദുൽ അസീസ് പി.എൻ. കടലുണ്ടി, അബ്ദുറഹീം പൂക്കത്ത് വടക്കേ മമ്പുറം, സുബൈർ പി.പി. ആനങ്ങാടി, അബ്ദുൽ ഷുക്കൂർ പി.എം. ചേളാരി എന്നിവരുടെ നേതൃത്വത്തിൽ കേരള ഡെവലപ്‌മെന്റ് ഫോറം (കെ.ഡി.എഫ്) ഭാരവാഹികളാണ് മന്ത്രിയെ കണ്ട് പരാതി സമർപ്പിച്ചത്. മൂന്ന് വർഷം മുമ്പ് ഈ പ്രദേശം സന്ദർശിച്ച കാര്യം മന്ത്രി ഓർമ്മിക്കുകയും വിഷയത്തിൽ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. കെട്ടിടം നിൽക്കുന്ന ഭൂമി ഹാർബർ എൻജിനീയറിങ് വിഭാഗത്തിന് കീഴിലാണോ അതോ ഫിഷറീസ് വകുപ്പിന് കീഴിലാണോ എന്ന് പരിശോധിച്ച് അടിയന്തര നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഉദ...
ഊരകം മലയിൽ പുതിയ വൻകിട ക്വാറികൾക്ക് അനുമതി നൽകരുത്;  മുന്നറിയിപ്പുമായി INTUC

ഊരകം മലയിൽ പുതിയ വൻകിട ക്വാറികൾക്ക് അനുമതി നൽകരുത്; മുന്നറിയിപ്പുമായി INTUC

MALAPPURAM
മലപ്പുറം: ഊരകം മലയിൽ ഇനിയും പുതിയ വൻകിട ക്വാറികൾക്ക് അനുമതി നൽകുന്ന കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ അതീവ ജാഗ്രത പാലിക്കണമെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ യോഗം ആവശ്യപ്പെട്ടു. യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ ഊരകം മലയെ അപ്പാടെ നാമാവശേഷമാക്കുന്ന തരത്തിലാണ് നിലവിൽ വൻകിട ക്വാറികൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ അഞ്ചുവർഷം കൂടി മുന്നോട്ടുപോയാൽ ഇവിടെ ഒരു മലയുണ്ടായിരുന്നു എന്ന് പറയേണ്ട അവസ്ഥ വരുമെന്നും യോഗം വിലയിരുത്തി. പ്രകൃതിക്ഷോഭങ്ങളെ ക്ഷണിച്ചുവരുത്തുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ അധികൃതർ ജാഗ്രത പാലിക്കണമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ജില്ലാ പ്രസിഡന്റ് അസൈനാർ ഊരകം അധ്യക്ഷത വഹിച്ച ചടങ്ങിൽ അഷറഫ് മനരിക്കൽ, പി.പി.എ. ബാവ, മുഹമ്മദ് ബാവ എ.ആർ. നഗർ, മണ്ണിൽ ബിന്ദു, എം.പി. വേലായുധൻ മാസ്റ്റർ, മനോജ് പുനത്തിൽ, ചന്ദ്രമതി ചെമ്പട്ട, ഉണ്ണി തൊട്ടിയിൽ, കെ. സുബ്രഹ്മണ്യൻ, യു. ഹരി...
സംസ്ഥാന ബജറ്റിൽ അവഗണന; പ്രതിഷേധവുമായി പ്രൈമറി പാലിയേറ്റീവ് നഴ്സുമാർ

സംസ്ഥാന ബജറ്റിൽ അവഗണന; പ്രതിഷേധവുമായി പ്രൈമറി പാലിയേറ്റീവ് നഴ്സുമാർ

MALAPPURAM
സംസ്ഥാന ബജറ്റിൽ പ്രൈമറി പാലിയേറ്റീവ് നഴ്സുമാരോട് സർക്കാർ കടുത്ത അവഗണന കാണിച്ചതിൽ കേരള പ്രൈമറി പാലിയേറ്റീവ് നഴ്സസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. സർക്കാരിന് കീഴിലുള്ള അങ്കണവാടി, ആശാ പ്രവർത്തകർ, പാചക തൊഴിലാളികൾ, ആയമാർ എന്നിവരടക്കമുള്ളവർക്ക് അടിക്കടി ശമ്പള വർധനവും മറ്റ് ആനുകൂല്യങ്ങളും നൽകിയപ്പോഴും, വിവിധ വകുപ്പുകളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ തീരുമാനിച്ചപ്പോഴും തങ്ങളെ വിസ്മരിച്ചത് പ്രതിഷേധാർഹമാണെന്ന് അസോസിയേഷൻ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ കരാറടിസ്ഥാനത്തിൽ പ്രൈമറി ഹെൽത്ത് സെന്ററുകൾ, താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ച് വർഷങ്ങളായി പ്രവർത്തിക്കുന്ന, പത്ത് വർഷം പൂർത്തിയാക്കിയ പ്രൈമറി പാലിയേറ്റീവ് നഴ്സുമാരെ സ്ഥിരപ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സർക്കാരിന്റെ അവഗണനയ്ക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് സംസ്ഥാന ക...
താനൂർ ബി.ആർ.സിയിൽ ‘സ്ട്രീം എക്കോസിസ്റ്റം’ പ്രോജക്ട് അവതരണം സംഘടിപ്പിച്ചു

താനൂർ ബി.ആർ.സിയിൽ ‘സ്ട്രീം എക്കോസിസ്റ്റം’ പ്രോജക്ട് അവതരണം സംഘടിപ്പിച്ചു

MALAPPURAM
പൊതുവിദ്യാലയങ്ങളിലെ എട്ട്, ഒൻപത് ക്ലാസുകളിലെ വിദ്യാർത്ഥികളിൽ ഗവേഷണ താല്പര്യവും ഇന്നവേഷൻ മനോഭാവവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'സ്ട്രീം എക്കോസിസ്റ്റം' പദ്ധതിയുടെ ഭാഗമായി ഗവേഷകകൂട്ടത്തിന്റെ പ്രോജക്ട് അവതരണം നടന്നു. സമഗ്ര ശിക്ഷ കേരളയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയും (കുസാറ്റ്) സഹകരിച്ച് നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ താനൂർ ബി.ആർ.സി തല പ്രോജക്ട് അവതരണം ജനുവരി 31-നാണ് സംഘടിപ്പിച്ചത്. ട്രെയിനർ സലിം സ്വാഗതം ആശംസിച്ച ചടങ്ങ് റിയോൺ ആന്റണി ഉദ്ഘാടനം ചെയ്തു. പ്രോജക്ട് അവതരണങ്ങളുടെ വിലയിരുത്തൽ മലയാളം സർവ്വകലാശാലയിലെ സ്കൂൾ ഓഫ് എൻവയോൺമെന്റ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. സബ്ന വി. നിർവ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി 12 വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും പരിപാടിയിൽ പങ്കാളികളായി. ഓരോ വിദ്യാലയത്തിൽ നിന്നും അഞ്ച് കുട്ടികളും ഒരു ചുമതലയുള്ള അധ്യാപകനുമാണ് എത്തിയത്. ...
മന്ത് രോഗനിവാരണ പരിപാടി ട്രാന്‍സ്മിഷന്‍ അസസ്മെന്റ് സര്‍വ്വേ ജില്ലാതല ഉദ്ഘാടനം നടന്നു

മന്ത് രോഗനിവാരണ പരിപാടി ട്രാന്‍സ്മിഷന്‍ അസസ്മെന്റ് സര്‍വ്വേ ജില്ലാതല ഉദ്ഘാടനം നടന്നു

MALAPPURAM
മലപ്പുറം ജില്ലയില്‍ മന്ത് രോഗനിവാരണ പരിപാടിയുടെ ഭാഗമായുള്ള ട്രാൻസ്മിഷൻ അസസ്മെന്റ് സർവ്വേയ്ക്ക് (TAS) തുടക്കമായി. സർവ്വേയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം നഗരസഭ വൈസ് ചെയർമാൻ ജിതിൻ ജി. അനിൽ നിർവഹിച്ചു. പ്രതിരോധ ചികിത്സാ ശാക്തീകരണം രോഗരഹിത സമൂഹത്തിന് അനിവാര്യമാണെന്ന് അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ച് മന്ത് രോഗവ്യാപന നില വിലയിരുത്താനാണ് ഈ സർവ്വേയിലൂടെ ലക്ഷ്യമിടുന്നത്. ഇതിലൂടെ നിലവിലെ രോഗവ്യാപന നിയന്ത്രണ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലപ്പുറം സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ജയന്തി അധ്യക്ഷത വഹിച്ചു. ജില്ലാ സർവ്വേലൻസ് ഓഫീസർ ഡോ. സി. ഷുബിൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാംഗം യമുന, പ്രിൻസിപ്പൽ സിസ്റ്റർ മരിയ, ...
മയിലിനെ കാണാൻ പോകുന്നതിനിടെ കിണറ്റിൽ വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു

മയിലിനെ കാണാൻ പോകുന്നതിനിടെ കിണറ്റിൽ വീണ് അഞ്ചുവയസ്സുകാരൻ മരിച്ചു

MALAPPURAM
എടവണ്ണപ്പാറ പാഞ്ചീരി നരുവായിൽ സിദ്ധീഖിന്റെ മകൻ അഹമ്മദ് നവാജ് (5) ആണ് ദാരുണമായ അപകടത്തിൽ മരിച്ചത്. ഇന്നലെ വൈകുന്നേരം നാലരയോടെ ചീക്കോട് തലക്കോട്ടയിലായിരുന്നു സംഭവം. ഉമ്മയുടെ വീട്ടിൽ വിരുന്നെത്തിയ നവാജും പത്തു വയസ്സുകാരനായ സഹോദരൻ അഹമ്മദ് മിൻഹാജും വീടിന് സമീപം കണ്ട മയിലിനെ പിന്തുടരുന്നതിനിടെ അബദ്ധത്തിൽ ആൾമറയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു.​കൂടെയുണ്ടായിരുന്ന മറ്റൊരു കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ ഇരുവരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തു. പത്തു വയസ്സുകാരനായ മിൻഹാജിന് അയൽവാസി നസിയ എന്ന യുവതി അഞ്ച് മിനിറ്റോളം സി.പി.ആർ (CPR) നൽകിയതാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്. നസിയയുടെ സമയോചിതമായ ഇടപെടലിൽ കുട്ടി ഉടൻ തന്നെ പ്രതികരിക്കുകയും ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തു.​എന്നാൽ അബോധാവസ്ഥയിലായിരുന്ന അഞ്ചു വയസ്സുകാരൻ നവാജിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയ...
എസ്‌ഐആറിന്റെ പേരിലെത്തി മോഷണം. വീട്ടമ്മയുടെ സ്വര്‍ണം കവര്‍ന്ന പ്രതി പിടിയില്‍

എസ്‌ഐആറിന്റെ പേരിലെത്തി മോഷണം. വീട്ടമ്മയുടെ സ്വര്‍ണം കവര്‍ന്ന പ്രതി പിടിയില്‍

MALAPPURAM
മലപ്പുറം വെട്ടിച്ചിറയില്‍ സ്ത്രീവേഷം ധരിച്ചെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച സംഭവത്തില്‍ പ്രതി പിടിയിലായി. വീട്ടമ്മയുടെ അയല്‍വാസിയായ പൂളമംഗലം സ്വദേശി സാക്കിറാണ് പൊലീസ് പിടിയിലായത്.ഇയാളെ തിരൂരില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. കരിങ്കപ്പാറ ഹംസ ഹാജിയുടെ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചക്കാണ് മോഷണം നടന്നത്. സാക്കിർ നഫീസയെ ആക്രമിച്ച്‌ മാല പൊട്ടിക്കുകയായിരുന്നു.എസ്‌ഐആർ വിവര ശേഖരത്തിനെന്ന പേരില്‍ സ്ത്രീ വേഷം ധരിച്ചാണ് സാക്കിർ നഫീസയുടെ വീട്ടിലെത്തിയത്. പ്രതിയെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം ഉണ്ടായത്. വീട്ടിലെ മറ്റുള്ളവർ പള്ളിയില്‍ പോയ തക്കം നോക്കിയാണ് സാക്കിർ ഹംസയുടെ വീട്ടിലെത്തിയത്. വീട്ടില്‍ ഹംസയുടെ ഭാര്യ നഫീസ മാത്രമേ ഉണ്ടായിരുന്നുള്ളൂ.എസ്‌ഐആർ വിവര ശേഖരത്തിനെന്ന പേരിലാണ് സാക്കിർ എത്തിയത്. വീട്ടിലെത്തി ആധാർ കാർഡ് ആവശ്യപ്പെടുകയും ഇതെടുക്കാൻ വീട്ടുകാര...
കോൺഗ്രസ് (എസ്) മലപ്പുറം ജില്ലാ കമ്മിറ്റി ഗാന്ധി സ്മൃതി ദിനം ആചരിച്ചു

കോൺഗ്രസ് (എസ്) മലപ്പുറം ജില്ലാ കമ്മിറ്റി ഗാന്ധി സ്മൃതി ദിനം ആചരിച്ചു

MALAPPURAM
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് കോൺഗ്രസ് (എസ്) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി ദിനം ആചരിച്ചു. പരിപാടിയിൽ മുസ്തഫ കടമ്പോട്ട്, കെ.ടി.എ. സമദ്, രാധാ മോഹൻ, നാസർ പുൽപ്പറ്റ, സകരിയ, അബ്ദുറഹ്മാൻ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റിയുടെ വിവിധ ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു....
ബംഗളുരുവിൽ നിന്ന് ലഹരി എത്തിക്കുന്ന ‘മുരുകൻ’ MDMAയുമായി വലയിൽ

ബംഗളുരുവിൽ നിന്ന് ലഹരി എത്തിക്കുന്ന ‘മുരുകൻ’ MDMAയുമായി വലയിൽ

MALAPPURAM
മലപ്പുറം: അന്തർസംസ്ഥാന ലഹരി മാഫിയയിലെ പ്രധാനിയും ബംഗളുരുവിൽ നിന്ന് നേരിട്ട് ജില്ലയിലേക്ക് രാസലഹരി എത്തിക്കുന്ന സംഘത്തിലെ കണ്ണിയുമായ യുവാവ് പോലീസിന്റെ പിടിയിലായി. മൂത്തേടം കാരപുറം സ്വദേശി കല്ലുപുരയിൽ ലിജു എബ്രഹാം (28) ആണ് 40 ഗ്രാം എം.ഡി.എം.എയുമായി വഴിക്കടവ് ആനമറിയിൽ വെച്ച് പിടിയിലായത്. ലഹരി സംഘങ്ങൾക്കിടയിൽ 'മുരുകൻ' എന്ന അപരനാമത്തിലാണ് ഇയാൾ അറിയപ്പെടുന്നത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ബംഗളുരുവിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് ഗ്രാമിന് 3500 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. എസ്.ഐ പി.ടി. സൈഫുള്ളയുടെ നേതൃത്വത്തിൽ രാത്രി ഒമ്പത് മണിയോടെ വഴിക്കടവ് ആനമറിയിൽ വെച്ചാണ് പരിശോധന നടന്നത്. പ്രതിക്കെതിരെ നേരത്തെ എക്‌സൈസിലും ലഹരി കേസുകൾ നിലവിലുണ്ട്. എസ്.ഐ ബി. തോമസ്, സീന...
തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു

തെങ്ങ് കടപുഴകി വീണ് തൊഴിലാളി മരിച്ചു

MALAPPURAM
മലപ്പുറം: തേങ്ങയിടുന്നതിനായി തെങ്ങില്‍ കയറുന്നതിനിടെ തെങ്ങ് വേരോടെ കടപുഴകി വീണ് തൊഴിലാളി മരിച്ചു. തേഞ്ഞിപ്പലം ചെനക്കലങ്ങാടി മാതാപ്പുഴ സ്വദേശി ഗിരീഷ് കുമാര്‍ (55) ആണ് മരണപ്പെട്ടത്. ശനിയാഴ്ച ഉച്ചയോടെ വീടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. തെങ്ങില്‍ കയറി മുകള്‍ഭാഗത്ത് എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി തെങ്ങ് കടപുഴകി താഴേക്ക് പതിച്ചത്. തെങ്ങിനൊപ്പം താഴേക്ക് വീണ ഗിരീഷിനെ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ചേളാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘകാലമായി ഈ മേഖലയില്‍ ജോലി ചെയ്തുവരുന്ന പരിചയസമ്പന്നനായ തൊഴിലാളിയായിരുന്നു ഇദ്ദേഹം. പരേതയായ സരോജിനിയാണ് മാതാവ്. ഭാര്യ: മിനി (ആധാരമെഴുത്ത് ഓഫീസ്, ഫറോക്ക്). മക്കള്‍: അയന, അക്ഷയ്. സഹോദരങ്ങള്‍: പ്രദീപ് കുമാര്‍, കൃഷ്ണ കുമാര്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോ...
മലപ്പുറം കോട്ടക്കുന്നിലെ ഒരു സ്വകാര്യ കെട്ടിടത്തിൽ BSNL ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം കോട്ടക്കുന്നിലെ ഒരു സ്വകാര്യ കെട്ടിടത്തിൽ BSNL ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

MALAPPURAM
മലപ്പുറം ബിഎസ്എന്‍എല്ലിലെ ജീവന ക്കാരനെ കോട്ടക്കുന്നില്‍ സ്വകാര്യ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചട്ടിപ്പറമ്പ് പാങ്ങ് വാഴേക്കോട് സ്വദേശി നടയത്ത് കുന്നേല്‍ വീട്ടില്‍ ഭാസ്‌കരന്‍ മകന്‍ എ ന്‍.ബി. സനിലാണ് (49) മരിച്ചത്. മൃതദേഹം പഴകിയ നിലയിലായിരുന്നു. കോട്ടക്കുന്ന് റിങ് റോഡില്‍ ഇ ദ്ദേഹത്തിന്റെ സ്‌കൂട്ടര്‍ കിടക്കുന്നത് കണ്ട് നടത്തിയ പരിശോധനയിലാണ് അടുത്തുള്ള കെട്ടിടത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സനിലിനെ കാണാനില്ലെന്ന് കാണിച്ച് ജനുവരി 14ന് മലപ്പുറം സ്റ്റേഷനി ല്‍ പരാതി ലഭിച്ചിരുന്നു. മലപ്പുറത്ത് നിന്ന് പൊലി സെത്തി ഇന്‍ക്വസ്റ്റ് നടപ ടി പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിന് മഞ്ചേരി മെ ഡിക്കല്‍ കോളജിലേക്ക് മാറ്റി. ഭാര്യ: സജിത. മകള്‍: ദേവനന്ദ....
ദേശീയ സമ്മതിദായക ദിനാഘോഷം: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സൈക്കിൾ യാത്ര സംഘടിപ്പിച്ചു

ദേശീയ സമ്മതിദായക ദിനാഘോഷം: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സൈക്കിൾ യാത്ര സംഘടിപ്പിച്ചു

MALAPPURAM
ദേശീയ സമ്മതിദായക ദിനാഘോഷം: ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സൈക്കിൾ യാത്ര സംഘടിപ്പിച്ചു. സമ്മതിദായക അവകാശത്തിൻ്റെ പ്രാധാന്യം ഓർമപ്പെടുത്തി ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ നടന്ന സൈക്കിൾ യാത്ര ശ്രദ്ധേയമായി. 16-ാമത് ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ സൈക്ലിങ് ക്ലബ്ബുകളുടെ സഹകരണത്തോടെ മലപ്പുറം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗമാണ് 'സൺഡേയ്സ് ഓൺ സൈക്കിൾ' എന്ന പേരിൽ സൈക്കിൾ യാത്ര സംഘടിപ്പിച്ചത്. കളക്ടറുടെ വസതിയുടെ പരിസരത്ത് നിന്നും ആരംഭിച്ച യാത്രയിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, വിവിധ സൈക്ലിംഗ് ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ജനാധിപത്യ ആശയം വ്യാപിപ്പിക്കുന്നതിനും സമ്മതിദായകാവകാശത്തിന്റെ വിനിയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് സമ്മതിദായക ദിനാചരണം സംഘടിപ്പിക്കുന്നത്....
ജനങ്ങള്‍ വെറുക്കപ്പെടുന്ന ജനപ്രതിനിധിയാവാതെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന ജനപ്രിതിനിധിയാവാന്‍ ശ്രമം നടത്തണം: പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍

ജനങ്ങള്‍ വെറുക്കപ്പെടുന്ന ജനപ്രതിനിധിയാവാതെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന ജനപ്രിതിനിധിയാവാന്‍ ശ്രമം നടത്തണം: പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍

MALAPPURAM
മലപ്പുറം : ജനങ്ങള്‍ വെറുക്കപ്പെടുന്ന ജനപ്രതിനിധിയാവാതെ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന ജനപ്രിതിനിധിയാവാന്‍ ശ്രമം നടത്തണമെന്നും   ജനോപകാരപ്രദമായ വികസന പദ്ധതികള്‍ നടപ്പിലാക്കി മാതൃക സൃഷ്ടിക്കാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സാധിക്കണമെന്ന് മുസ്ലീം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന്റെ അന്തസത്ത നിലനിര്‍ത്തി താഴെക്കിടയിലെ ജനങ്ങളില്‍ നിന്നും അഭിപ്രായം സ്വരൂപിച്ച് സമൂഹത്തിനും നാടിനും ഗുണപ്രദമായ പദ്ധതികള്‍ക്കാണ് രൂപം നല്‍കേണ്ടത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കണക്കിലെടുത്ത് പ്രകൃതി സൗഹൃദവും മനുഷ്യ നന്മക്കും വേണ്ടിയുള്ള വികസന കാഴ്ചപ്പാട് നമുക്ക് വേണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം മണ്ഡലം മുസ്ലീം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഫോര്‍ ദി പിപ്പീള്‍ ജനപ്രതിനിധി ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില...

MTN NEWS CHANNEL