
മലപ്പുറം: മോട്ടോർ വാഹന വകുപ്പ് (MVD) ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കീഴ്ശേരി മുണ്ടപറമ്പ് സ്വദേശിയായ ഷൗക്കത്താണ് മരിച്ചത്. കൈക്കൂലി നൽകാത്തതിനെ തുടർന്ന് ഉപജീവനമാർഗമായ ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാതെ ഉദ്യോഗസ്ഥർ പീഡിപ്പിച്ചുവെന്നും, തന്റെ മരണത്തിന് ഏക ഉത്തരവാദി കേരള മോട്ടോർ വാഹന വകുപ്പാണെന്നും ജീവനൊടുക്കുന്നതിന് മുമ്പ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഇദ്ദേഹം വ്യക്തമാക്കുന്നു. ഫിറ്റ്നസ് പുതുക്കി ലഭിക്കുന്നതിനായി കഴിഞ്ഞ പത്തുമാസത്തോളമായി ഷൗക്കത്ത് ഏജന്റുമാരുടെയും എം.വി.ഡി ഓഫീസുകളുടെയും പിന്നാലെയായിരുന്നു. വാഹനം നിരത്തിലിറക്കാൻ സാധിക്കാതായതോടെ വരുമാനം പൂർണമായി നിലയ്ക്കുകയും വായ്പാ തിരിച്ചടവുകൾ മുടങ്ങുകയും ചെയ്തു. വാഹനത്തിലെ സ്റ്റീൽ വർക്കിന്റെ പേര് പറഞ്ഞ് വണ്ടി അൺഫിറ്റ് ആണെന്ന് വരുത്തിത്തീർക്കാൻ ഉദ്യോഗസ്ഥർ ശ്രമിച്ചേക്കാമെന്നും, എന്നാൽ മുൻപ് രണ്ട് തവണ ഇതേ വാഹനം സർട്ടിഫൈ ചെയ്തത് ഇതേ വകുപ്പാണെന്നും പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. എം.വി.ഡിയിലെ അഴിമതിക്ക് പ്രധാന കാരണം ഏജന്റ് സംവിധാനമാണെന്നും, ഈ ഇടനിലക്കാരെ ഒഴിവാക്കിയാൽ തന്നെ അഴിമതി ഇല്ലാതാക്കാൻ സാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ആഭ്യന്തര വകുപ്പും ഹൈക്കോടതിയും നേരിട്ട് ഇടപെടണമെന്നും, മരണം ഒരു സിസ്റ്റത്തിനെതിരെയുള്ള പ്രതിഷേധമാണെന്നും നീതി ലഭിക്കാൻ പൊതുസമൂഹം ശബ്ദമുയർത്തണമെന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
