നിലമ്പൂർ: നിലമ്പൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാർത്ഥികൾക്കിടയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ വിൽപന നടത്തിവന്ന കോളേജ് അധ്യാപകനും കൂട്ടുപ്രതികളും പോലീസിന്റെ പിടിയിലായി. മമ്പാട് കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപകനായ മോങ്ങം അരിമ്പ്ര സ്വദേശി സുഹൈൽ പെരിങ്ങോടൻ, കൂട്ടാളികളായ റീന ടി.എൻ, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരെയാണ് നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 0.4 ഗ്രാം എം.ഡി.എം.എയും 0.5 ഗ്രാം കഞ്ചാവുമായി സുബ്രഹ്മണ്യനെയാണ് പോലീസ് ആദ്യം പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അധ്യാപകനായ സുഹൈൽ മറ്റ് പ്രതികൾക്ക് സ്ഥിരമായി ലഹരിമരുന്ന് നൽകുന്നുണ്ടെന്ന വിവരം പുറത്തുവന്നത്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടത്തിയ അന്വേഷണത്തിൽ സുഹൈൽ വിദ്യാർത്ഥികൾക്കും സുഹൃത്തുക്കൾക്കും വ്യാപകമായി ലഹരിമരുന്ന് വിൽപന നടത്തുന്നതായി കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി മമ്പാട് കോളേജിൽ അധ്യാപകനായി ജോലി ചെയ്തു വരികയാണ് ഇയാൾ. കൊണ്ടോട്ടി, മഞ്ചേരി ഭാഗങ്ങളിലെ മൊത്ത വിതരണക്കാരിൽ നിന്നാണ് എം.ഡി.എം.എ വാങ്ങിയിരുന്നതെന്നും താൻ സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്നും സുഹൈൽ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേർക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
