വലിയോറ: വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിൽ സംഘടിപ്പിച്ച ‘അപ്പാണ്യം അപ്പച്ചന്ത’ പലഹാരമേള ശ്രദ്ധേയമായി. മൂന്നാം ക്ലാസിലെ മലയാള പാഠപുസ്തകത്തിലെ ‘അപ്പക്കൊതിയന്മാർ’ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് വിദ്യാർത്ഥികൾ ഈ വേറിട്ട പരിപാടി സംഘടിപ്പിച്ചത്. മൂന്നാം ക്ലാസിലെ വിവിധ ഡിവിഷനുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് വ്യത്യസ്തങ്ങളായ പലഹാരങ്ങൾ കൊണ്ടുവന്നാണ് മേളയൊരുക്കിയത്. പഴയകാല നാട്ടുചന്തകളെ ഓർമ്മിപ്പിക്കും വിധം വിദ്യാർത്ഥികൾ തന്നെ വിൽപ്പനക്കാരായും വാങ്ങുന്നവരായും വേഷമിട്ടത് അപ്പച്ചന്തയ്ക്ക് കൂടുതൽ മിഴിവേകി. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡന്റ് കെ. ഗംഗാധരൻ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ പി.കെ. ജയപ്രകാശ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.ടി.എ. എക്സിക്യൂട്ടീവ് അംഗം എ. സതീഷ്, സ്റ്റാഫ് സെക്രട്ടറി എം.പി. വിജയൻ, എസ്.ആർ.ജി. കൺവീനർമാരായ സുഹാന, എ.കെ. ജാഫർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകരായ തോമസ് വർഗീസ്, കെ.വി. അലി അക്ബർ, ഐഷാബി, ടി.പി. നബീൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. എ.കെ. ഷമീർ സ്വാഗതവും ടി. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ പ്രാദേശിക വാർത്തകൾ വേഗത്തിൽ.
👉 ഇവിടെ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KA6zCmwUqSUKiq35cZNh0A
⊶⊷⊶⊷❍❍⊶⊷⊶⊷
നിങ്ങളുടെ വാർത്തകൾക്കും പരസ്യങ്ങൾക്കും
🪀 http://wa.me/917510488184
⊶⊷⊶⊷❍❍⊶⊷⊶⊷
